സ്വർണം ഇന്ന് വാങ്ങാം: വിലയില്‍ ആശ്വാസമായി ഇടിവ്, മാസത്തിലെ കുറഞ്ഞ് നിരക്കിന് സമീപം
കൊച്ചി: കഴിഞ്ഞ പത്ത് വർഷത്തെ കണക്ക് എടുക്കുമ്പോള്‍ സ്വർണ വിലയില്‍ 100 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ തന്നെ കഴിഞ്ഞ മൂന്ന് നാല് വർഷങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായ തരത്തിലാണ് വില വർധിച്ചത്. ഇക്കഴിഞ്ഞ മെയ് 20 ന് സ്വർണ വില ചരിത്രത്തിലാദ്യമായി പവന് 55000 രൂപ കടക്കുകയും ചെയ്തു. ഒരു പവന് 55120 രൂപയെന്നതായിരുന്നു അന്നത്തെ നിരക്ക്.
ജൂണ്‍ മാസത്തില്‍ വിലയില്‍ അല്‍പം കുറവ് വന്നെങ്കിലും ഉയർന്ന നിരക്കില്‍ തന്നെയാണ് വില തുടരുന്നത്. ഇന്നത്തെ വില പരിശോധിക്കുകയാണെങ്കില്‍ കഴിഞ്ഞ ദിവസത്തെ നിരക്കില്‍ നിന്നും ചെറിയ അശ്വാസമുണ്ട്. പവന്റെ വിലയില്‍ 200 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 52720 രൂപ എന്ന നിരക്കിലാണ് പവന്റെ ഇന്നത്തെ വില്‍പ്പന. 52920 ആയിരുന്നു ഇന്നലത്തെ നിരക്ക്.

ഗ്രാമിന് 25 രൂപ കുറഞ്ഞ് 6590 ലേക്ക് എത്തി. ഇന്നലത്തെ നിരക്ക് 6615. 24 കാരറ്റിലും 18 കാരറ്റിലും സമാനമായ നിരക്കില്‍ ഇന്ന് ഇടിവുണ്ടായിട്ടുണ്ട്. ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് ഇന്നത്തെ നിരക്ക് 57512 രൂപയും 18 കാരറ്റിന്റെ വില 43136 രൂപയുമാണ്ട്. 24 കാരറ്റ് സ്വർണത്തിന് 216 രൂപയും 18 കാരറ്റ് സ്വർണത്തിന് 162 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഇന്നലെ സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ലെങ്കിലും ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി യഥാക്രമം 120 രൂപയും 240 രൂപയും വർധിച്ചിരുന്നു. ഇതോടെയാണ് വില 52920 രൂപയിലേക്ക് എത്തിയത്. പവന് 160 രൂപയുടെ കുറവോടെ 53200 രൂപ എന്ന നിരക്കിലായിരുന്നു ജൂണ്‍ മാസം കേരളത്തിലെ സ്വർണ വിപണി ആരംഭിച്ചത്.
തുടക്കത്തില്‍ നേരിയ ആശ്വാസമുണ്ടായിരുന്നെങ്കിലും നാല്, അഞ്ച്, ആറ്, ഏഴ് തിയതികളിലായി 1500 രൂപയ്ക്ക് അടുത്ത് വർധിച്ചതോടെ വില 54080 ലേക്ക് എത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. എന്നാല്‍ തൊട്ടടുത്ത ദിവസം 1520 രൂപ കുറഞ്ഞതോടെ വില 52560 രൂപയിലേക്ക് എത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കും ഇതാണ്.
ജൂണിലെ സ്വർണവില (പവന്‍ നിരക്ക്)
ജൂൺ 1: 53200
ജൂൺ 2: 53200
ജൂൺ 3: 52880
ജൂൺ 4: 53440
ജൂൺ 5: 53280
ജൂൺ 6: 53840
ജൂൺ 7: 54080 (ജൂണിലെ ഏറ്റവും ഉയർന്ന നിരക്ക്)
ജൂൺ 8: 52560 (ജൂണിലെ ഏറ്റവും കുറഞ്ഞ നിരക്ക്)
ജൂൺ 9: 52560
ജൂൺ 10: 52560
ജൂൺ 12: 52920
ജൂൺ 13: 52920
ജൂൺ 14: 52720












Click it and Unblock the Notifications