സ്വർണ വിലയില്‍ ഇന്ന് ഇടിവ്: പക്ഷെ മാസക്കണക്കില്‍ വന്‍ വർധനവ്, കൂടിയത് ഇത്രയും രൂപ
കൊച്ചി: സംസ്ഥാനത്തെ സ്വർണ വിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഞായറാഴ്ച അവധിക്ക് ശേഷം വിപണി ആരംഭിച്ചപ്പോള്‍ സ്വർണ വിലയില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപയുടെ ഇടിവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5225 രൂപയിലേക്ക് കുറഞ്ഞു.
80 രൂപ കുറഞ്ഞതോടെ പവന്റെ വില 44280 എന്ന നിരക്കില്‍ നിന്നും 44200 എന്ന നിലയിലേക്ക് എത്തി. 22 ഗ്രാമിന് സമാനമായി 24 കാരറ്റ് സ്വർണത്തിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് പത്ത് രൂപയും പവനും 80 രൂപയും തന്നെയാണ് 24 കാരറ്റിലും ഉണ്ടായിട്ടുള്ളത്. ഇതോടെ വില ഗ്രാമിന് 6028 രൂപയും പവന് 48224 രൂപയുമായി.

വെള്ളിയാഴ്ച കുത്തനെ കുറഞ്ഞ സ്വർണ വില ശനിയാഴ്ച വീണ്ടും ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ശനിയാഴ്ച വർദ്ധിച്ചത്. വെള്ളിയാഴ്ച 280 രൂപയായിരുന്നു കുറഞ്ഞത്. ജൂലായ് മാസം അവസാനിക്കുമ്പോൾ ആദ്യ ദിവസത്തിലെ 43,320 രൂപ എന്നത് ഇന്നത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരുമാസം കൊണ്ട് 880 രൂപ സ്വർണത്തിന് വർധിച്ചു. എന്നാല്‍ ജൂലായ് മാസത്തിലെ ഉയർന്ന വിലയായ പവന് 44, 560 രൂപ (ജൂലായ് 20) യുമായി താരതമ്യം ചെയ്യുമ്പോൾ 360 രൂപയുടെ വ്യത്യാസം മാത്രമാണ് സ്വർണ വിലയിലുള്ളത്.
വെള്ളിയാഴ്ചായിയിരുന്നു സ്വർണ വിലയില്‍ ഈ മാസത്തിലെ ഏറ്റവും വലിയ ഇടിവ് സ്വർണ വിലയിരുണ്ടായത്. 22 കാരറ്റ് സ്വർണത്തിന് പവന് 280 രൂപയായിരുന്നു അന്ന് കുറഞ്ഞത്. ജുലൈ 21 രേഖപ്പെടുത്തിയ 240 രൂപയായിരുന്നു ഇതിന് മുമ്പ് ഈ മാസമുണ്ടായ ഏറ്റവും വലിയ വിലയിടിവ്.
ഒരു പവന്‍ 22 ഗ്രാം സ്വർണത്തിന് പവന് 43320 രൂപ എന്ന നിരക്കിലാണ് ജുലൈയിലെ സ്വർണ വിപണി ആരംഭിച്ചത്. ജൂണ്‍ 14 ന് വില ഈ മാസം ആദ്യമായി 44000 ത്തിലേക്ക് എത്തി. തുടർന്ന് 17-ാം തിയതി വരെ വില ഇതേ നിരക്കില്‍ തുടർന്നു. 18 ലെ 80 രൂപ വർധനവോടെ വില 44,80 രൂപയിലും 19 ലെ 400 രൂപയുടെ വർധനവോടെ 44480 എന്ന നിരക്കിലേക്കും വിലയെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന വർധനവായിരുന്നു ഇത്.
ജുലൈ 20-നാണ് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തുന്നത്. 44480 എന്ന നിരക്കില്‍ നിന്നും 80 രൂപ വർധിച്ച് 44560 എന്ന നിലയിലേക്ക് വിലയെത്തി. എന്നാല്‍ പിന്നീട് തുടർച്ചയായ രണ്ട് ദിവസങ്ങളില്‍ വിലയില്‍ 440 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതോടെ വില 44120 ലേക്ക് വീണു. ജുലൈ 25 ന് 120 രൂപ കുറഞ്ഞ് 44000 എന്ന നിരക്കില്‍ നില്‍ക്കുമ്പോഴാണ് 26 നും 27 നും 360 രൂപയുടെ വർധനവ് ഉണ്ടാവുന്നത്. ഒടുവില്‍ നേരിയ ഇറക്കത്തോടെ ഈ മാസത്തെ സ്വർണ വിപണി അവസാനിക്കുന്നത്.












Click it and Unblock the Notifications