Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇടിഞ്ഞുവീണു; ഉപഭോക്താക്കള്‍ ഇന്ന് ചെയ്യേണ്ട കാര്യം ഇതാണ്, പവന്‍, ഗ്രാം വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വലിയ തോതില്‍ ഇടിഞ്ഞു. സര്‍വകാല റെക്കോര്‍ഡ് പവന്‍ വിലയായ 75000 കടന്ന് കുതിച്ച സ്വര്‍ണം ഇന്ന് താഴേക്കെത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് കേരളത്തിലും വില താഴാന്‍ കാരണം. വരും ദിവസങ്ങളിലും നേരിയ തോതിലുള്ള വില ഇടിവ് പ്രതീക്ഷിക്കുന്നു. അതേസമയം, രൂപയുടെ മൂല്യം വന്‍തോതില്‍ ഉയര്‍ന്നാല്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റം വരും.

ഡോളര്‍ സൂചിക കാര്യമായ മുന്നേറ്റം നടത്താത്തതും സ്വര്‍ണവിലയിലെ വലിയ ഇടിവിന് തടസമായി നില്‍ക്കുന്നു. 97 എന്ന നിരക്കിലാണ് സൂചിക. അതേസമയം, രൂപയുടെ വിനിമയ നിരക്ക് 86.25 എന്ന നിരക്കിലാണ്. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡ് ബാരലിന് 68 ഡോളര്‍ ആണ് പുതിയ നിരക്ക്. ബിറ്റ് കോയിന്‍ 1.19 ലക്ഷത്തില്‍ താഴെ നില്‍ക്കുന്നു.

gold price kerala july24

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 125 രൂപ കുറഞ്ഞ് 9255 രൂപയായി. ഒരു പവന് 1000 രൂപ കുറഞ്ഞ് 74040 രൂപയിലുമെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ താഴ്ന്ന് 7590 രൂപയായി. 14 കാരറ്റ് ഗ്രാമിന് 5915 രൂപയിലെത്തി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3810 രൂപയാണ് ഇന്ന് നല്‍കേണ്ടത്. വെള്ളിയുടെ ഗ്രാം വില 125 രൂപയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 3382 ഡോളറിലേക്ക് വീണു.

സ്വര്‍ണവില കുറയാന്‍ കാരണം ഇതാണ്

രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം സ്വര്‍ണം ഔണ്‍സിന് 3430 ഡോളറിന് മുകളിലെത്തിയിരുന്നു. ഇതാണ് കേരളത്തില്‍ മുക്കാല്‍ ലക്ഷം രൂപയിലേക്ക് കുതിക്കാന്‍ കാരണം. എന്നാല്‍ ആഗോള വിപണിയില്‍ വലിയ മാറ്റമാണ് ഇന്ന് സംഭവിച്ചത്. അതിന് കാരണം അമേരിക്കയുടെ വ്യാപാര പോരിന്റെ ആശങ്ക കുറഞ്ഞതാണ്. ഇന്ന് പുതിയ കരാര്‍ ഒപ്പുവയ്ക്കുന്നതോടെ വീണ്ടും സ്വര്‍ണവില കുറഞ്ഞേക്കുമെന്ന് കരുതുന്നു.

ജപ്പാനുമായി കുറഞ്ഞ താരിഫില്‍ വ്യാപാര കരാര്‍ ഒപ്പുവയ്ക്കാന്‍ അമേരിക്ക തയ്യാറായി. യൂറോപ്പുമായി ഉടന്‍ പുതിയ കരാര്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ പുതിയ വ്യാപാര ഉടമ്പടി ഉടന്‍ ഒപ്പുവയ്ക്കും. ഇതെല്ലാം വിപണിക്ക് പ്രതീക്ഷ നല്‍കുന്ന മാറ്റങ്ങളാണ്. വ്യാപാരം മെച്ചപ്പെടുന്നതിനാല്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ തിരിയില്ല.

സ്വര്‍ണം വാങ്ങുന്നവര്‍ ചെയ്യേണ്ടത്

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നതിന് 8000 രൂപ വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 72000 രൂപ വരെ കിട്ടിയേക്കും. വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ ജ്വല്ലറികളിലെത്തി അഡ്വാന്‍സ് ബുക്കിങിന്റെ മാനദണ്ഡങ്ങള്‍ മനസിലാക്കി ബുക്ക് ചെയ്യാം. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാനുള്ള ഒരു പദ്ധതിയാണിത്.

അതേസമയം, സ്വര്‍ണവില ഇത്രയും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വ്യാപാരികളും ആശങ്കയിലാണ്. കുറഞ്ഞ കാരറ്റിലുള്ള വ്യത്യസ്ത മോഡല്‍ ആഭരണങ്ങള്‍ അവര്‍ ഒരുക്കി വയ്ക്കുന്നുണ്ട്. ഇത്തരം ആഭരണങ്ങള്‍ക്ക് പുതുതലമുറയില്‍പ്പെട്ടവര്‍ കൂടുതലായി വരുന്നു എന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. ആഭരണം എന്ന നിലയില്‍ മാത്രം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണമാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+