Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇന്നും കുറഞ്ഞു; ആഭരണം വാങ്ങുന്നവര്‍ ചെയ്യേണ്ടത് ഇതാണ്, പവന്‍-ഗ്രാം വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്നലെ 320 രൂപ കുറഞ്ഞ പിന്നാലെ ഇന്ന് 440 രൂപ താഴ്ന്നു. വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത എന്ന് പറയപ്പെടുന്നു. വിപണിയില്‍ ആശങ്കകള്‍ ഒഴിയുന്നതാണ് ഇതിന് കാരണം. നിക്ഷേപ സൗഹൃദമായ അന്തരീക്ഷം വന്നാല്‍ സ്വര്‍ണവില കുറയും. അമേരിക്കയില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചകള്‍ സമാധാന സാഹചര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.

യുക്രൈന്‍ യുദ്ധം വൈകാതെ അവസാനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുള്‍. ഡൊണാള്‍ഡ് ട്രംപും വ്‌ളാദിമിര്‍ പുടിനും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച നേരിയ പ്രതീക്ഷ നല്‍കുന്നു. വൈകാതെ അമേരിക്ക, റഷ്യ, യുക്രൈന്‍ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്നാണ് വിവരം. അതോടെ സമാധാനം പുലര്‍ന്നാല്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവ് വരും.

gold price kerala august20

സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുമ്പോള്‍ നിക്ഷേപകര്‍ ആശങ്കയിലാകുകയും പണം നഷ്ടമാകാതിരിക്കാന്‍ ബിസിനസ് നിക്ഷേപം ഒഴിവാക്കുകയും ചെയ്യും. പകരം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടും. ഈ വേളയിലാണ് സ്വര്‍ണവില തുടര്‍ച്ചയായി കയറുക. യുക്രൈന്‍, പശ്ചിമേഷ്യ സംഘര്‍ഷ സാഹചര്യത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഉയരാന്‍ കാരണം ഇതായിരുന്നു. കൂടാതെ ഓരോ കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതും വില കൂടാന്‍ കാരണമാണ്.

രാജ്യാന്തര തലത്തില്‍ രണ്ട് ദിവസമായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. ഔണ്‍സ് സ്വര്‍ണത്തിന് 3317 ഡോളര്‍ എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. നേരത്തെ 3375 വരെ ഉയര്‍ന്നിരുന്നു. ഇതാണ് സ്വര്‍ണവില കേരളത്തില്‍ കുറയാന്‍ ഒരു കാരണം. ഡോളര്‍, രൂപ എന്നിവയുടെ മൂല്യം കൂടിയതും സ്വര്‍ണവില കുറയാന്‍ കാരണമായി. ഡോളര്‍ സൂചിക 98.34 ആയിട്ടുണ്ട്. രൂപ 87.10 എന്ന നിരക്കിലുമായി.

ഇന്നത്തെ വിവിധ കാരറ്റ് സ്വര്‍ണവില

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 73440 രൂപയായി. 440 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9180 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 7535 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5865 രൂപയായി. ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 3780 രൂപയാണ് ഇന്നത്തെ വില. കേരളത്തില്‍ വെള്ളിയുടെ വില ഗ്രാമിന് 122 രൂപയില്‍ തുടരുകയാണ്.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 75760 രൂപയായിരുന്നു. സര്‍വകാല റെക്കോര്‍ഡ് വിലയാണിത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 73200 രൂപയാണ്. ഇന്നത്തെ വിലയില്‍ നിന്ന് 240 രൂപ കൂടി കുറഞ്ഞാല്‍ ഈ മാസത്തെ താഴ്ന്ന നിരക്കില്‍ എത്തും. വില കുറഞ്ഞ സാഹചര്യത്തില്‍ ആഭരണം വാങ്ങുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ചെയ്യാം. പിന്നീട് ഇനിയും വില കുറയുകയാണെങ്കില്‍ ആ വിലയ്ക്ക് സ്വര്‍ണം വാങ്ങാനും സാധിക്കും.

ഇന്ന് 22 കാരറ്റ് സ്വര്‍ണാഭരണം ഒരു പവന്‍ വാങ്ങുന്നവര്‍ക്ക് 80000 രൂപയ്ക്ക് അടുത്ത് ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 71000 രൂപ വരെ കിട്ടിയേക്കും. പഴയ സ്വര്‍ണം ജ്വല്ലറികള്‍ തിരിച്ചെടുക്കുന്നത് തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ്. ആഭരണം വാങ്ങുമ്പോള്‍ ലഭിച്ച ബില്ല് കൈവശമുണ്ടെങ്കില്‍ ഈ വേളയില്‍ ഉപകാരപ്പെടും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+