സ്വര്‍ണവില ഇന്നും കുറഞ്ഞു; സ്വര്‍ണം ഇനിയും താഴുമോ? രൂപ വന്‍ തകര്‍ച്ചയില്‍, പുതിയ നിരക്ക്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്നലെ രണ്ടു തവണ വലിയ തോതില്‍ വില കുറഞ്ഞ പിന്നാലെയാണ് ഇന്നത്തെ ഇടിവ്. എന്നാല്‍ വൈകാതെ തിരിച്ചുകയറുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇറാന്‍ അമേരിക്ക യുദ്ധമാണ് പ്രവചനം അസാധ്യമാക്കുന്നത്. നിക്ഷേപ സൗഹൃദ അന്തരീക്ഷം ലോകത്തെ ഒരു രാജ്യത്തുമില്ലാത്ത അവസ്ഥയിലേക്ക് വിപണി മാറിക്കഴിഞ്ഞു.

ഇറാനെതിരെ ഇനിയും അമേരിക്ക ആക്രമണം നടത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്ന സൂചന. എന്നാല്‍ തിരിച്ചടിയുടെ പ്രഹര ശേഷി ഇരട്ടിയായിരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. എങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഇറാന്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക അസ്ഥിരത നേരിടുന്നതും ലോക വിപണിയെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുകയും ഡോളര്‍ കരുത്ത് കൂടുകയും ചെയ്തതോടെയാണ് സ്വര്‍ണം ഇടിയുന്നത്...

gold price kerala september29

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 109120 രൂപയാണ് വില, ഗ്രാമിന് 13640 രൂപയും. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ കുറഞ്ഞ അത്രയും വലിയ ഇടിന് ഇന്ന് ആഗോള വിപണിയിലും കാണുന്നില്ല. അതേസമയം, നേരിയ മുന്നേറ്റ സാധ്യത കാണുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സ്വര്‍ണവില വരുംദിവസങ്ങളില്‍ ഉയര്‍ന്നേക്കും.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് സംസ്ഥാനത്ത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11205 രൂപയും പവന് 89640 രൂപയുമാണ് വില. 14 കാരറ്റ് ഗ്രാമിന് 8730 രൂപയും പവന് 69840 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 5630 രൂപയും പവന് 45040 രൂപയുമാണ് വില. അതേസമയം, വെള്ളിയുടെ ഗ്രാം വില 245 രൂപയാണ്. പത്ത് ഗ്രാമിന് 2450 രൂപ നല്‍കണം. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 4136 ഡോളറിലെത്തി.

ക്രൂഡ് ഓയില്‍ വില 107 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ക്രൂഡ് എല്ലാ രാജ്യങ്ങള്‍ക്കും അവശ്യം വേണ്ടതാണ്. ക്രൂഡിന്റെ ഇടപാട് ഡോളറിലാണ്. അതുകൊണ്ടുതന്നെ ഡോളര്‍ കൂടുതലായി ആവശ്യം വരുന്നുണ്ട്. ഡോളര്‍ മൂല്യം വര്‍ധിക്കാന്‍ ഇതാണ് കാരണം. ഡോളര്‍ മൂല്യം വര്‍ധിക്കുമ്പോള്‍ മറ്റു കറന്‍സികള്‍ മൂല്യം കുറയും. അവ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ചെലവേറിയ കാര്യമാകും. രൂപയുടെ ഇന്നത്തെ മൂല്യം 96.11 ആയി ഇടിഞ്ഞു. രൂപ ചരിത്ര ഇടിവിലേക്കാണ് നീങ്ങുന്നത്.

കേരളത്തില്‍ സ്വര്‍ണത്തിന് ഈ മാസം 5960 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്. ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 115080 രൂപയായിരുന്നു. ഇന്ന് വാങ്ങുന്നവര്‍ക്ക് 6000 രൂപയോളം ലാഭമാകുമെന്ന് ചുരുക്കം. അതേസമയം, ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.18 ലക്ഷം രൂപ ചെലവ് വന്നേക്കും. പണിക്കൂലിയും ജിഎസ്ടിയും ചേരുമ്പോഴാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma