സ്വര്‍ണവില ഇടിഞ്ഞു; വന്‍ വീഴ്ച സംഭവിക്കുമായിരുന്നു, പണി തന്നത് രൂപ, ഇന്നത്തെ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപയുടെ കുറവാണ് ഉണ്ടായത്. എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവില വലിയ അളവില്‍ കുറഞ്ഞിട്ടുണ്ട്. കേരളത്തിലും സമാനമായ രീതിയില്‍ വില കുറയേണ്ടതായിരുന്നു. രൂപയുടെ മൂല്യത്തില്‍ വന്ന നഷ്ടമാണ് എല്ലാം തകിടംമറിച്ചത്. സ്വര്‍ണവില നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ് രൂപയുടെ മൂല്യം.

ഒമാന്‍ ശ്രമം പാളി; ചില രാജ്യങ്ങള്‍ എതിര്‍ത്തു, സലാല യോഗം മാറ്റി, ഇറാന്‍ പ്രതികരിച്ചത് ഇങ്ങനെ
ഒമാന്‍ ശ്രമം പാളി; ചില രാജ്യങ്ങള്‍ എതിര്‍ത്തു, സലാല യോഗം മാറ്റി, ഇറാന്‍ പ്രതികരിച്ചത് ഇങ്ങനെ

ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതാണ് രൂപയുടെ വിനിമയ മൂല്യം ഇടിച്ചത്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 108 ഡോളറാണ് പുതിയ വില. ഇതോടെ ഡോളര്‍ സൂചിക 99.32 ആയി ഉയര്‍ന്നു. രൂപയുടെ മൂല്യം 95.84 ആയി ഇടിയുകയും ചെയ്തു. അതായത്, ഇറക്കുമതി ഇന്ത്യയ്ക്ക് ചെലവേറിയതായി മാറി. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4332 ഡോളറായി കുറഞ്ഞെങ്കിലും കേരളത്തില്‍ അതിന്റെ നേട്ടമുണ്ടായില്ല.

gold price kerala september14

കേരളത്തില്‍ 22 കാരറ്റ് ഗ്രാമിന് 30 രൂപ കുറഞ്ഞ് 14125 രൂപയും പവന് 240 രൂപ കുറഞ്ഞ് 113000 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11605 രൂപയും പവന് 92840 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9040 രൂപയും പവന് 72320 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 5830 രൂപയാണ് ഇന്നത്തെ വില, പവന് 46640 രൂപയും. വെള്ളിയുടെ ഗ്രാം വില ഇന്ന് വര്‍ധിച്ചു. 255 രൂപയാണ് പുതിയ നിരക്ക്.

സൗദി അറേബ്യ മാത്രമല്ല; അഞ്ച് സംഘങ്ങളാണ് പോരടിക്കുന്നത്, 'കണ്ണീര്‍ കവാടം' ആര് പിടിക്കും
സൗദി അറേബ്യ മാത്രമല്ല; അഞ്ച് സംഘങ്ങളാണ് പോരടിക്കുന്നത്, 'കണ്ണീര്‍ കവാടം' ആര് പിടിക്കും

അമേരിക്കന്‍ കേന്ദ്ര ബാങ്ക് ബുധനാഴ്ച പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. ഇതാണ് സ്വര്‍ണം താഴുന്നതിന് കാരണം. കൂടുതല്‍ പേര്‍ ബോണ്ട് നിക്ഷേപങ്ങളിലേക്ക് തിരിയുകയാണ്. ബുധനാഴ്ച എത്രത്തോളം പലിശ ഉയര്‍ത്തുന്നോ അതിന് അനുസരിച്ച് സ്വര്‍ണവിലയില്‍ മാറ്റമുണ്ടാകും. എന്നാല്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ ഈ വില മാറ്റമുണ്ടാകൂ.

പശ്ചിമേഷ്യയിലെ യുദ്ധമാണ് എല്ലാ വിപണി സാഹചര്യങ്ങളും അസ്ഥിരമാക്കുന്നത്. ഹോര്‍മുസിന് പുറമെ ചെങ്കടല്‍ പാതയും അടഞ്ഞതോടെ വിപണിയില്‍ ക്രൂഡ് ഓയില്‍ കിട്ടാക്കനിയാകുമോ എന്ന ആശങ്ക എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. ഇതാണ് ക്രൂഡ് ഓയില്‍ വില കുതിക്കാന്‍ കാരണം. അതിന് അനുസരിച്ച് ഡോളര്‍ മൂല്യം ഉയരുകയാണ്. രൂപ ഉള്‍പ്പെടെ മറ്റു കറന്‍സികള്‍ മൂല്യം കുറയുകയും ചെയ്യുന്നു.

ഇറാന്‍ സംഘത്തില്‍ തിളങ്ങി സഹ്‌റ; ബ്രിക്‌സ് ഉച്ചകോടിക്ക് പ്രസിഡന്റ് പെസഷ്‌കിയാനൊപ്പം വന്ന മകള്‍
ഇറാന്‍ സംഘത്തില്‍ തിളങ്ങി സഹ്‌റ; ബ്രിക്‌സ് ഉച്ചകോടിക്ക് പ്രസിഡന്റ് പെസഷ്‌കിയാനൊപ്പം വന്ന മകള്‍

നിലവിലെ സാഹചര്യത്തില്‍ ഈ ആഴ്ച സ്വര്‍ണവില നേരിയ തോതില്‍ ഇടിയുമെന്നാണ് പ്രതീക്ഷ. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1.22 ലക്ഷം രൂപ ചെവവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.12 ലക്ഷം രൂപ ലഭിച്ചേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണത്തിന്റെ വില തീരുമാനിക്കുക. തങ്കത്തിന്റെ വില ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+