സ്വര്‍ണം മൂക്കുകുത്തി വീണു; ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം, പഴയത് വിറ്റാല്‍ എത്ര കിട്ടും, പവന് വില
കൊച്ചി: സ്വര്‍ണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്കുന്ന വിവരമാണ് വിപണിയില്‍ നിന്ന് ഇന്നുള്ളത്. സ്വര്‍ണവില കുറഞ്ഞിരിക്കുന്നു. ഇന്ന് കുറഞ്ഞത് നാമമാത്രമായ തുകയാണെങ്കിലും രണ്ട് ദിവസത്തെ ഇടിവ് നോക്കിയാല്‍ 1400 രൂപ വരും. രണ്ട് ദിവസം കൊണ്ട് ഇത്രയും കുറയുന്നത് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്നതാണ്.
വരും ദിവസങ്ങളിലും സ്വര്‍ണവില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്വര്‍ണവിപണിയില്‍ മാറ്റം വരാന്‍ ഒട്ടേറെ ഘടകങ്ങള്‍ കാരണമാകും എന്നതിനാല്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ച നടക്കാന്‍ പോകുകയാണ്. ഇരുശക്തികളും രമ്യമായ പരിഹാരം കണ്ടാല്‍ സ്വര്‍ണവില വീണ്ടും കുറയും.

ശനിയാഴ്ച ഒരു പവന് സ്വര്‍ണത്തിന് 1200 രൂപയാണ് കുറഞ്ഞത്. ഇന്ന് 200 രൂപയും. 22 കാരറ്റ് സ്വര്‍ണം ഒരു പവന്റെ ഇന്നത്തെ വില 71640 രൂപയാണ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8955 രൂപയായി. അന്തര്‍ദേശീയ വിപണിയില്‍ 3350 ഡോളര്‍ കടന്ന് കുതിച്ച സ്വര്‍ണം ഇപ്പോള്‍ 3309 ഡോളറിലെത്തിയിട്ടുണ്ട്. ഇതിന്റെ ഫലമാണ് കേരളത്തിലും വില കുറഞ്ഞത്.
ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന് വില 73040 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞത് 71360 രൂപയും. ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയ ശേഷം ഇനിയും ഉയരുമെന്ന വിവരങ്ങളാണ് വിപണിയില്‍ നിന്ന് ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീടാണ് അമേരിക്കന്‍ തൊഴില്‍ വിപണി ശക്തിപ്പെടുന്നു എന്ന വിവരം പുറത്തുവന്നത്. ഇതോടെ ഡോളര്‍ കരുത്ത് കൂടുകയും സ്വര്‍ണവില പൊടുന്നനെ കുറയുകയുമായിരുന്നു.
പഴയ സ്വര്‍ണം വിറ്റാല്‍ എത്ര രൂപ കിട്ടും
ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 7345 രൂപയായി. ഒരു പവന് 58760 രൂപയും നല്‍കണം. 22, 18 കാരറ്റിലുള്ള സ്വര്‍ണവില മാത്രമാണ് മുകളില്‍ വിശദീകരിച്ചത്. എന്നാല്‍ ആഭരണം വാങ്ങുന്നവര്‍ പണിക്കൂലിയും ജിഎസ്ടിയും കൂടെ നല്‍കണം. ഇവ കൂടി ചേരുമ്പോള്‍ ഏകദേശം 6000 രൂപ കൂടി അധികം നല്‍കേണ്ടി വരും. ആഭരണം മാത്രം ലക്ഷ്യം വയ്ക്കുന്നവര്‍ക്ക് 18 കാരറ്റ് മതിയാകും.
വെള്ളിയുടെ വില ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഗ്രാമിന് 113 രൂപയാണ് കേരളത്തിലെ ഇന്നത്തെ വില. അതേസമയം, ഡോളര്‍ അല്‍പ്പം മുന്നേറ്റം നടത്തിയത് രൂപയ്ക്ക് മങ്ങലേല്‍പ്പിച്ചു. ഡോളര്‍ സൂചിക 99 എന്ന നിരക്കിലാണുള്ളത്. രൂപയുടെ മൂല്യം 85.70 ആയി ഇടിഞ്ഞു. ഡോളര്‍ കരുത്ത് കൂട്ടിയാല്‍ രൂപ വരും ദിവസങ്ങളിലും താഴും. ഇത് പ്രവാസികള്‍ക്ക് നേട്ടമാകും.
ഇന്ത്യന്‍ ഓഹരി വിപണി അല്‍പ്പം നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചത് വിപണിക്ക് പ്രതീക്ഷ നല്കുന്നു. അതേസമയം, ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 66 ഡോളറാണ് പുതിയ നിരക്ക്. ഇന്ന് ഒരു പവന് പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 69000-70500 രൂപയ്ക്ക് ഇടയില്‍ ലഭിക്കും. രണ്ട് മുതല്‍ നാല് ശതമാനം വരെ കുറച്ചാണ് പഴയ ജ്വല്ലറികള്‍ ആഭരണങ്ങള്‍ വില്‍ക്കുക. സ്വര്‍ണം വാങ്ങിയ സമയം ലഭിച്ച ബില്ലിന്റെ പിന്‍ഭാഗത്ത് ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ വിശദീകരിച്ചിട്ടുണ്ടാകും.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications