Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 3120 രൂപയുടെ നേട്ടം, ആഭരണം വാങ്ങാന്‍ നല്ല ദിനം, പവന്‍ വില

കൊച്ചി: കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കുറഞ്ഞു വരികയാണ്. റെക്കോര്‍ഡ് വില രേഖപ്പെടുത്തിയ ശേഷമാണ് കുറയാന്‍ തുടങ്ങിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ സ്വര്‍ണവില കൂട്ടുമെന്ന് കരുതിയിരുന്നു എങ്കിലും പൊടുന്നനെ വെടിനിര്‍ത്തലുണ്ടായത് സ്വര്‍ണവിലയില്‍ ഇടിവിന് കാരണമായി. എങ്കിലും വിപണിയില്‍ നിന്ന് ആശങ്കകള്‍ പൂര്‍ണായി നീങ്ങിയിട്ടില്ല.

രാജ്യാന്തര തലത്തിലും ഇന്ന് സ്വര്‍ണവില വലിയ മുന്നേറ്റമോ ഇടിവോ വരുത്തിയിട്ടില്ല. ഡോളര്‍ മൂല്യം കുതിക്കാന്‍ സാധിക്കാതെ നില്‍ക്കുകയാണ്. ഇന്ത്യന്‍ രൂപ കരുത്ത് കുറഞ്ഞിട്ടില്ല. ക്രൂഡ് ഓയില്‍ വില നേരിയ ചാഞ്ചാട്ടം കാണിക്കുന്നുണ്ട്. സ്വര്‍ണവിലയെ നേരിട്ട് ബാധിക്കുന്നതാണ് ഇവയെല്ലാം. അമേരിക്ക പലിശ നിരക്ക് കുറയ്ക്കുമോ ഉയര്‍ത്തുമോ എന്നതാണ് ഇനി അറിയേണ്ടത്.

gold price kerala june 28-

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 74560 രൂപയാണ്. ആ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 3120 രൂപയുടെ കുറവുണ്ട്. അതേയമയം, ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന പവന്‍ വില 71360 രൂപയാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് വെറും 80 രൂപയാണ് കൂടുതല്‍. അതായത്, മാസത്തില്‍ വില ഉയരുകയും താഴുകയും ചെയ്താലും മാസം ആദ്യത്തിലെയും അവസാനത്തിലെയും വില നോക്കുമ്പോള്‍ വലിയ മാറ്റമില്ല.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറയുകയാണ് ചെയ്തത്. 440 രൂപയാണ് പവന് കുറഞ്ഞത്. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 71440 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ കുറഞ്ഞ് 8930 രൂപയായി. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3273 ഡോളറാണ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ കുറഞ്ഞിരുന്നു. ഓരോ ദിവസവും കുറഞ്ഞു വരുന്നത് ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ആശ്വസമാകും.

അതേസമയം, ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 7325 രൂപയായി. ഒരു പവന് 58600 രൂപയും. ആഭരണം മാത്രമായി ഉദ്ദേശിച്ച് വാങ്ങുന്നവര്‍ക്ക് ഈ സ്വര്‍ണമാണ് നല്ലത്. പണിക്കൂലിയും നികുതിയും ചേര്‍ത്ത് 64000 രൂപയ്ക്ക് അടുത്താണ് ഈ സ്വര്‍ണം പവന് ചെലവ് വരിക. അതേസമയം, കേരളത്തില്‍ ഇന്ന് വെള്ളിയുടെ വില കുറഞ്ഞു. ഗ്രാമിന് 115 രൂപയാണ് പുതിയ നിരക്ക്.

സ്വര്‍ണവില ഉയരാനുള്ള സാധ്യതയും കാണുന്നു

സ്വര്‍ണവില ഉയരാനുള്ള സാധ്യതയും വിപണിയിലുണ്ട്. ഡോളര്‍ നിരക്ക് വലിയ തോതില്‍ ഇടിയുന്നതാണ് ഒരു കാരണം. ഇന്നത്തെ ഡോളര്‍ സൂചിക 97 എന്ന നിരക്കിലാണ്. ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു പ്രധാന ആറ് കറന്‍സികളുടെ മൂല്യം ഉയരുകയും അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങല്‍ നടക്കുകയും ചെയ്യും. അങ്ങനെ സംഭവിച്ചാല്‍ വില ഉയരാന്‍ കാരണമാകും.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 85.49 എന്ന നിരക്കിലാണ്. ക്രൂഡ് ഓയില്‍ വില ചാഞ്ചാടുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 67.77 എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 77500 രൂപ വരെ ചെലവ് വന്നേക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 70000 രൂപയ്ക്ക് അടുത്ത് ലഭിച്ചക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+