Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയില്‍ വീണ്ടും ഇടിവ്: ഇപ്പോള്‍ വാങ്ങിയാല്‍ ആശ്വസിക്കാന്‍ വകയുണ്ടാകും, ഇനി വന്‍ വർധനവ്

കൊച്ചി: ഏപ്രില്‍ മാസത്തില്‍ സർവ്വകാല റെക്കോർഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ടാണ് സ്വർണ വില മുന്നേറുന്നത്. പവന് 54000 എന്ന മലയാളികള്‍ അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കാത്ത നിലവാരത്തില്‍ എത്തി നില്‍ക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്.

റെക്കോർഡ് നിരക്കിലാണെങ്കിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണ വിലയ്ക്ക് നേരിയ ആശ്വാസമുണ്ട്. അത് ഇന്നും തുടർന്നിരിക്കുകയാണ്. താരതമ്യേന മോശമല്ലാത്ത ഇടിവാണ് സ്വർണ വിലയില്‍ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എങ്കിലും വില 54000 ത്തിന് മുകളില്‍ തന്നെ തുടരുകയാണ്.

goldratetoday

22 കാരറ്റ് സ്വർണത്തിന് ഒരു പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ വില 54040 ലേക്ക് എത്തി. 54440 രൂപയായിരുന്നു ശനിയാഴ്ചത്തെ നിരക്ക്. മാർക്കറ്റ് അവധിയായതിനാല്‍ ഞായറാഴ്ചയും ആ വിലയിലായിരുന്നു കച്ചവടം. ഗ്രാമിന് 50 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 6755 എന്നതിലേക്കും എത്തി. കഴിഞ്ഞ ദിവസത്തെ ഗ്രാം വില - 6805.

22 കാരറ്റിന് സമാനമായ ഇടിവെ 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് 440 രൂപ കുറഞ്ഞ് 58952 എന്നതിലേക്ക് എത്തി. കഴിഞ്ഞ ദിവസത്തെ നിരക്ക് - 59392. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7369 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് പവന് 328 രൂപ കുറഞ്ഞ് 44216 രൂപയുമായി.

പവന് 50880 രൂപ എന്ന നിരക്കിലാണ് ഏപ്രില്‍ മാസത്തെ കച്ചവടം ആരംഭിക്കുന്നത്. രണ്ടാം തിയതി വിലയില്‍ 200 രൂപയുടെ കുറവ് ഉണ്ടായതോടെ വില 50680 ലേക്ക് എത്തി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും രണ്ടാം തിയതിയിലേതാണ്. പിന്നീടുള്ള ഓരോ ദിവസവും സ്വർണ വിലയില്‍ വലിയ മുന്നേറ്റമുണ്ടാകുന്നതാണ് കണ്ടത്. ഒരു ദിവസം രണ്ട് തവണ വരെ സ്വർണ വില ഉയരുന്നതും കണ്ടു. 1160 രൂപയുടെ വർധനവായിരുന്നു ഏപ്രില്‍ ആറിന് രേഖപ്പെടുത്തിയത്.

ഏപ്രില്‍ 16 ന് 720 രൂപയുടെ വർധനവോടെ സംസ്ഥാനത്തെ സ്വർണ വില ആദ്യമായി പവന് 54000 കടന്നു. 54360 ആയിരുന്നു അന്നത്തെ നിരക്കത്. അതിന് ശേഷം ഇതുവരെ വില 54000 ത്തിന് താഴേക്ക് പോയിട്ടില്ല. ഏപ്രില്‍ 19 ന് രേഖപ്പെടുത്തിയ 54520 രൂപയാണ് സംസ്ഥാന ചരിത്രത്തില്‍ തന്നെ ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്.

സ്വർണ വില ഇനിയും ഉയരും എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ വാങ്ങുന്നതായിരിക്കും ഗുണകരമെന്നും അവർ പറയുന്നു. ഫലത്തില്‍ പണിക്കൂലിയും ജി എസ്ടി യും ഉള്‍പ്പെടെ ഒരു പവന്‍ സ്വർണാഭരണം വാങ്ങാന്‍ 590000 ത്തിലേറെ രൂപ കൊടുക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+