Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില: റെക്കോർഡ് നിരക്കില്‍ നേരിയ ആശ്വാസം, വില 47000 ല്‍ നിന്നും താഴേക്ക് ഇറങ്ങി

തിരുവനന്തപുരം: സമീപകാലത്ത് സംസ്ഥാനത്ത് സ്വർണ വിലയില്‍ വലിയ വർധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന വർധനവ് കേരള ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലേക്ക് പലതവണ വിലയെത്തിച്ചു. ഇപ്പോഴിതാ ഇന്ന് ആശ്വാസമെന്നോണം വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്.

22 കാരറ്റ് സ്വർണത്തിന് പവന് 280 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഇന്നലത്തെ വിലയായ 47120 രൂപയില്‍ നിന്നും വില 46840 എന്ന നിരക്കിലേക്ക് എത്തി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ വില 5855 എന്ന നിരക്കിലേക്ക് എത്തി. കഴിഞ്ഞ ദിവസം ഗ്രാമിന് 5890 രൂപയായിരുന്നു വില.

goldrate

22 കാരറ്റിന് സമാനമായ നിരക്കില്‍ 24 കാരറ്റിലും 18 കാരറ്റിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു പവന്‍ 24 കാരറ്റിന് 304 രൂപ കുറഞ്ഞതോടെ പവന്റെ വില 51096 രൂപയായി. കഴിഞ്ഞ ദിവസം 51400 എന്നതായിരുന്നു നിരക്ക്.ഒരു ഗ്രാം 24 കാരറ്റിന്റെ വില 6387 രൂപ. 18 കാരറ്റ് സ്വർണത്തിന്റെ വിലയില്‍ പവന് 232 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഇന്നത്തെ പവന്റെ വില 38320 എന്നതിലേക്ക് എത്തി.

ഒരു പവന്‍ സ്വർണത്തിന് 46160 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം സ്വർണ വിപണി ആരംഭിച്ചത്. മൂന്നാം തിയതി വില 46760 രൂപ എന്നതിലേക്ക് എത്തിയെങ്കിലും പിന്നീട് വില വീണ്ടും ഇടിയാന്‍ തുടങ്ങി. ഡിസംബർ ആറിന് 45960 രൂപ എന്നതായിരുന്നു വില. ഡിസംബർ പതിമൂന്നാം തിയതി വില 45320 രൂപ എന്നതിലേക്ക് എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞവിലയും ഇത് തന്നെ.

ഡിസംബർ 18 ന് ശേഷമാണ് വില തുടർച്ചയായി വർധിക്കാന്‍ ആരംഭിച്ചത്. തുടർച്ചയായ വർധനവ് ശേഷം ഇന്നലെ പവന് 320 രൂപ വർധിച്ചതോടെ പവന്റെ വില ആദ്യമായി 47120 എന്ന നിരക്കിലേക്ക് എത്തി. ഇവിടെ നിന്നുമാണ് നേരിയ ആശ്വാസമായി ഇന്ന് വിലയില്‍ 280 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ വില വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഡോളര്‍ മൂല്യം കുറയുന്നതാണ് സമീപകാലത്തെ വർധനവിന്റെ പ്രധാന കാരണം. ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികള്‍ മൂല്യം കൂടുമ്പോള്‍ അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ഡോളര്‍ മൂല്യം കുറയുമ്പോള്‍ സ്വാഭാവികമായും മറ്റു കറന്‍സികള്‍ മൂല്യം വര്‍ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+