Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വിലയിലും 'സ്വാതന്ത്ര്യദിനാഘോഷം': മൂന്ന് ദിവസത്തിന് ശേഷം വിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: ആഗസ്ത് മാസത്തില്‍ സംസ്ഥാനത്ത് പൊതുവെ സ്വർണ വില കുറയുന്ന പ്രവണതയാണ് കണ്ട് വരുന്നത്. മാസത്തിന്റെ ആദ്യ പകുതയില്‍ തന്നെ വലിയ തോതിലുള്ള ഇടിവ് വിലയില്‍ കണ്ടുവരുന്നു. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആഗ്സ്ത് 5 ന് ശേഷം മാത്രം ആകെ രണ്ട് തവണ മാത്രമാണ് സ്വർണ വില മുന്നോട്ട് പോയത്. നാല് തവണ വില ഇടിഞ്ഞപ്പോള്‍ ബാക്കിയുള്ള ദിനങ്ങളില്‍ സ്ഥിരത നിലനിർത്തി.

കഴിഞ്ഞ ശനിയാഴ്ച പവന് 80 രൂപ വർധിച്ചതിന് ശേഷം ഞായർ, തിങ്കള്‍ ദിവസങ്ങളില്‍ സ്വർണ വിലയില്‍ ചലനമില്ലായിരുന്നു. എന്നാല്‍ ഇന്നിതാ സ്വർണ പ്രേമികള്‍ക്ക് സന്തോഷം നല്‍കികൊണ്ട് വിലയില്‍ വീണ്ടും ഇടിവുണ്ടായിരിക്കുകയാണ്. 22 ഗ്രാം സ്വർണത്തിന് പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.

gold-rate-today

കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പവന് 43720 രൂപയായിരുന്നു പവന്റെ വിലയെങ്കില്‍ 80 രൂപ കുറഞ്ഞതോടെ 43640 എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. 5455 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് നല്‍കേണ്ടത്. ഇന്നലത്തെ വില 5465. ആഘോഷ വേളകളില്‍ സ്വർണ വാങ്ങാന്‍ ആഗ്രഹിക്കുന്നവർക്ക് വലിയിലെ ഇടിവ് വലിയ അനുഗ്രഹമാണ്.

ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ശനിയാഴ്ചയാണ് സ്വർണം 43720 എന്ന നിരക്കിലേക്ക് എത്തിയത്. തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷമായിരുന്നു ശനിയാഴ്ചത്തെ വർധനവ്. ഇന്ന് വീണ്ടും ഇതേ നിരക്കില്‍ വില കുറഞ്ഞതോടെ ഒരു മാസത്തിനിടയിലെ താഴ്ന്ന നിരക്കിലേക്ക് വീണ്ടും സ്വർണവിലയെത്തി.

ആഗസ്ത് 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,540 രൂപയും പവന് 44,320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഓഗസ്റ്റ് 11 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,455 രൂപയും പവന് 43,640 രൂപയുമാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്. ഈ നിരക്കിലേക്കാണ് ഇന്നത്തെ 80 രൂപ ഇടിവോടെ സ്വർണ വില വീണ്ടും എത്തിയിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ ഫലങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് 4%ലേക്ക് കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളിലെ വിലയിടിവിലേക്ക് നയിച്ചത്. രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകൾ സ്വർണ വിലയിൽ പ്രതിഫലിച്ചതിനാൽ ജുലൈ മാസത്തില്‍ തന്നെ വിലിടിവ് ആരംഭിച്ചിരുന്നു.

പവന് 43,240 രൂപ എന്ന നിരക്കിലേക്ക് ജുലൈ മാസത്തില്‍ സ്വർണ വില എത്തിയിരുന്നു. ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയതാവട്ടെ ജൂണ്‍ രണ്ടിനും - വില പവന് 44800 രൂപ. കഴിഞ്ഞ മാസം ആകെ സ്വർണ വിലയിലുണ്ടായ ഇടിവ് പവന് 1400 രൂപയുമാണ്. ആഗസ്ത് മാസത്തിലും ഇതുവരെ 680 രൂപയുടെ ഇടിവുണ്ടായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+