Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില രണ്ടാം ദിനവും താഴോട്ട്: ഇന്നലത്തേക്കാള്‍ മൂന്നിരട്ടി ഇടിവ്, പുതിയ നിരക്ക് അറിയാം

സ്വർണം വാങ്ങാന്‍ ഒരുങ്ങുന്ന സാധാരണക്കാർക്ക് ആശ്വസം നല്‍കുന്ന വാർത്തയാണ് ഈ മാസത്തില്‍ പൊതുവെ വിപണിയില്‍ നിന്നും ഉണ്ടാവുന്നത്. മേയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ വലിയ തോതിലുള്ള ഇടിവിലേക്ക് സ്വർണ വില പോവുകയാണ്. സ്വർണത്തില്‍ ലാഭം പ്രതീക്ഷിച്ച് നിക്ഷേപം നടത്തിയവർക്ക് വിലക്കുറവ് തിരിച്ചടിയാണെങ്കിലും വാങ്ങുന്നവരെ സംബന്ധിച്ച് ഇത് നല്‍കുന്ന ആശ്വാസം ചില്ലറയല്ല.

ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5470 രൂപയായി. ഒരു പവന് 43760 രൂപയുമാണ് നല്‍കേണ്ടത്. ഇന്നത്തെ ഇടിവോടെ വില വീണ്ടും കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ കുറഞ്ഞ നിരക്കിലേക്ക് എത്തി. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4543 രൂപയാണ് നിലവില്‍ നല്‍കേണ്ടത്. അതായത് ഒരു പവന്റെ വില 36344.

gold-rate-today

24 കാരറ്റ് സ്വർണത്തിന്റെ വിലയിലും സംസ്ഥാനത്ത് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 28 രൂപ കുറഞ്ഞ് 5972 രൂപയായി. 6000 എന്ന നിരക്കിലായിരുന്നു ഇന്നലത്തെ വില്‍പ്പന. പവന് 224 രൂപ കുറഞ്ഞതോടെ 47776 രൂപയാണ് ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് ഇന്ന് നല്‍കേണ്ടത്.

സ്വർണ വിലയില്‍ സംസ്ഥാനത്ത് ഇന്നലേയും നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വർണത്തിന് പവന് 80 രൂപ കുറഞ്ഞ് 44,000 രൂപ എന്ന നിരക്കിലായിരുന്നു ഇന്നലത്തെ വില്‍പ്പന. ഗ്രാമിന് 10 രൂപയുടെ ഇടിവ് രേഖപ്പെടുത്തി 5,500 രൂപയുമായി. ശനി, ഞായർ, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് തുടർച്ചയായ രണ്ട് ദിവസങ്ങളില്‍ സ്വർണ വില ഇടിഞ്ഞത്.

വെള്ളിയാഴ്ചയായിരുന്നു സ്വർണത്തിന് ജൂണ്‍ മാസത്തിലെ ഏറ്റവും വലിയ വർധനവുകളിലൊന്ന് ഉണ്ടായത്. പവന് 320 രൂപ വർധിച്ചതോടെ വില 44080 രൂപ എന്ന നിരക്കിലേക്ക് എത്തുകയായിരുന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നായിരുന്നു ഇത്. എന്നാല്‍ ഇതിന് ശേഷമുണ്ടായ തുടർച്ചയായ ഇടിവ് ആശ്വാസമായി മാറിയിരിക്കുകയാണ്.

മേയ് മാസം അഞ്ചിനാണ് സ്വർണ വില സംസ്ഥാനത്തെ റെക്കോർഡ് നിരക്കായ പവന് 45760 എന്ന നിരക്കിലേക്ക് കുതിച്ചത്. ആറാം തിയതിയും ഈ വില തുടർന്നുവെങ്കിലും ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ പവന് 44560 രൂപയും ഗ്രാമിന് 5570 രൂപയുമെന്ന നിലയിലേക്ക് വിലയെത്തി. ജൂണ്‍ രണ്ടിന് രേഖപ്പെടുത്തിയ 44800 രൂപയാണ് ഈ മാസത്തെ ഉയർന്ന വില.

ജൂണ്‍ രണ്ടിന് ശേഷം വിലയിടിവ് തുടർന്നതോടെ പതിനഞ്ചാം തിയതി വില പവന് 43760 എന്ന ഇന്നത്തേതിന് സമാനമായ നിരക്കിലേക്കെത്തി. ഈ മാസത്തെ ഉയർന്ന വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ നിരക്കില്‍ സ്വർണം വാങ്ങുന്നവർക്ക് 1040 രൂപയുടെ ആശ്വാസമാണ് ലഭിക്കുക. അന്താരാഷ്ട്ര വിപണയിലെ വിലയിടിവാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+