Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില രണ്ടാം ദിവസവും താഴേക്ക്: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

കൊച്ചി: സംസ്ഥാനത്തെ സ്വർണ വിലയില്‍ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ് ഒക്ടോബർ മാസം കടന്നു പോയത്. നവംബർ മാസത്തിലേക്ക് കടന്നതോടെ ആവട്ടെ വില ഏറിയും കുറഞ്ഞും മുന്നോട്ട് പോകുകയാണ്. ആദ്യദിനത്തിലെ ഇടിവിന് ശേഷം തുടർന്നുള്ള രണ്ട് ദിവസങ്ങളില്‍ വില വർധിച്ചത് ആശങ്ക പടർത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആശ്വമായി തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞിരിക്കുകയാണ്.

സംസ്ഥാനത്ത് 22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 45080 എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വർണത്തിന് ഈടാക്കിയിരുന്നത് 45200 രൂപയായിരുന്നു. പവന് ഇന്നലത്തെ വിലയില്‍ നിന്നും 15 രൂപ ഇടിഞ്ഞ് 5635 എന്ന നിരക്കിലേക്ക് വിലയെത്തി.

goldrate

22 കാരറ്റ് സ്വർണത്തിന് സമാനമായി 24 കാരറ്റിലും 18 കാരറ്റിലും ഇടിവ് രേഖപ്പെടുത്തി. 24 കാരറ്റിന് പവന് 136 രൂപ ഇടിഞ്ഞ് വില 49176 രൂപയായി. 18 കാരറ്റിന് 104 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്റെ വില 36880 രൂപയായി. ഗ്രാമിന് 13 രൂപ കുറഞ്ഞ് 4610 രൂപയുമായി.

ഈ മാസത്തെ ആറ് ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. നവംബർ ഒന്നാം തിയതി ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു 45120 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം വിപണി ആരംഭിച്ചത്. എന്നാല്‍ നവംബർ 2 നും 3 നും 80 രൂപ വീതം ഉയർന്ന് വിപണി വില 45280 രൂപയിലെത്തി. നവംബർ 4 ന് വിലയില്‍ 80 രൂപയുടെ കുറവുണ്ടായതോടെ വില വീണ്ടും 45200 ലെത്തുകയായിരുന്നു.

അതേസമയം, ഒക്ടോബർ 29 നായിരുന്നു സ്വർണ വില സർവ്വകാല റെക്കോർഡില്‍ എത്തിയത്. ഒരു പവന് 45920 എന്ന കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത നിരക്കിലായിരുന്നു അന്നത്തെ വില്‍പ്പന. ഒക്ടോബർ 29 നും ഈ നിലയില്‍ വില തുടർന്നു. ഒക്ടോബർ മാസം ഒന്നാം തിയത് 42680 രൂപ എന്ന നിരക്കിലായിരുന്നു സ്വർണ വിപണി ആരംഭിച്ചത്. ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം അഞ്ചാം തിയതി വില 41960 എന്ന നിലയിലേക്ക് എത്തി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.

വെള്ളി വില

ഒരു ഗ്രാം വെള്ളിക്ക് 78.20 രൂപയാണ് വില. എട്ടു ഗ്രാം വെള്ളിക്ക് 625.60 രൂപയാണ് വില. ഒരു കിലോഗ്രാം സ്വ‍ർണത്തിന് 78,200 രൂപയാണ് വില. ഇന്നലെ കിലോഗ്രാമിന് 78,000 രൂപയാണ് വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+