Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണത്തിന് ഇതെന്ത് പറ്റി? വിലയില്‍ ഇന്ന് അനക്കമില്ല; ഇപ്പോള്‍ വാങ്ങുന്നത് ബുദ്ധിയാണോ?

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിലും കാര്യമായ മാറ്റം ഇന്ന് സ്വര്‍ണ വിലയില്‍ ഉണ്ടായിട്ടില്ല. ഇത് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഏപ്രിലില്‍ പിടിവിട്ട് കുതിച്ചുയര്‍ന്ന സ്വര്‍ണ വില മേയ് മാസത്തില്‍ കിതയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ വന്ന ഇടിവാണ് കാര്യമായി വിലയില്‍ പ്രതിഫലിച്ചത് എന്നാണ് വിവരം.

ഇതിനൊപ്പം ഭൗമ - രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മഞ്ഞുരുകുന്നു എന്ന പ്രതീതിയും വ്യാപാര സംഘര്‍ഷങ്ങളില്‍ അയവ് വന്നതും ആഗോള സാമ്പത്തിക അനിശ്ചിതത്വത്തില്‍ നിന്ന് ലോകം കരകയറുന്നു എന്ന സൂചന നല്‍കി. ഇത് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ കാരണമായി. കേരളത്തില്‍ ഇന്ന് സ്വര്‍ണത്തിന്റെ ഗ്രാം, പവന്‍ വിലകള്‍ എത്രയാണ് എന്ന് നോക്കാം.

Gold Price

ഇന്നലെത്തെ അതേ വിലയില്‍ തന്നെയാണ് ഇന്ന് സ്വര്‍ണം വ്യാപാരം നടത്തുന്നത്. 71360 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നും അതേ വിലയില്‍ തന്നെയാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇന്ന് 8920 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ് ഇത്. അതേസമയം കേരളത്തില്‍ മഴക്കാലം ആരംഭിച്ചതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡിന് ഇടിവ് വന്നിരിക്കുകയാണ്.

വേനല്‍ക്കാലത്തെ വിവാഹ സീസണാണ് കേരളത്തില്‍ സ്വര്‍ണ വില്‍പന ഏറ്റവും കൂടുതല്‍ നടക്കുന്ന സമയം. ഇത്തവണ സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെ എത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ നേരത്തെ തന്നെ നിശ്ചയിച്ച വിവാഹാവശ്യങ്ങള്‍ക്കുള്ള സ്വര്‍ണമായിരിക്കും ഈ ദിവസങ്ങളില്‍ വിറ്റ് പോകുക. സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുന്നതിനാല്‍ ആഭരണത്തിന്റെ ചില്ലറ വില്‍പനയിലും വലിയ ഇടിവ് നേരിടും.

ജ്വല്ലറി വ്യാപാരികള്‍ക്ക് കാര്യമായ വിപണനം നടക്കുന്നത് ആഭരണ മേഖലയിലാണ്. സുരക്ഷിതമായ നിക്ഷേപമാണ് സ്വര്‍ണമെങ്കിലും മലയാളികളില്‍ ഭൂരിഭാഗവും ആഭരണമായാണ് സ്വര്‍ണം വാങ്ങിക്കുന്നത്. ആഭരണായി സ്വര്‍ണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലി കൂടി കൊടുക്കേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ ആണ് പണിക്കൂലി നിശ്ചയിക്കുന്നത്.

കുറഞ്ഞ ഡിസൈനിലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി കുറവ് കൊടുത്താല്‍ മതി. ഡിസൈന്‍ കൂടുന്നതിന് അനുസരിച്ച് പണിക്കൂലിയും കൂടും. ഇതിനെല്ലാം പുറമെ ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും സ്വര്‍ണം വാങ്ങുമ്പോള്‍ കൊടുക്കണം. ഇത് പ്രകാരം ഇന്നത്തെ വിലയ്ക്ക് ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങിക്കാന്‍ 75000 രൂപയ്ക്ക് മുകളില്‍ ചെലവ് വരും എന്നുറപ്പാണ്.

സമീപകാലത്തൊന്നുമില്ലാത്ത വിധത്തില്‍ വലിയ ചാഞ്ചാട്ടമാണ് ഈ മാസം സ്വര്‍ണവിലയില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി തൊട്ട് സ്വര്‍ണ വില പിടിവിട്ട് കുതിക്കുകയായിരുന്നു. 2024 ല്‍ ആകെ സ്വര്‍ണ വിലയില്‍ 24 ശതമാനം വര്‍ധനവാണ് ഉണ്ടായത് എങ്കില്‍ 2025 തുടങ്ങി ആദ്യ നാല് മാസം കൊണ്ട് തന്നെ 30 ശതമാനത്തോളമാണ് സ്വര്‍ണ വില വര്‍ധിച്ചത്. ഇതോടെ ഈ മാസവും ഇതിന്റെ ആവര്‍ത്തനമായിരിക്കും എന്നാണ് എല്ലാവരും കരുതിയിരുന്നത്.

എന്നാല്‍ അപ്രതീക്ഷിതമായി ആഗോള സാഹചര്യം മാറി മറിഞ്ഞതാണ് സ്വര്‍ണ വിലയെ നിയന്ത്രിച്ചത്. മേയ് മാസത്തെ ഏറ്റവും ഉയര്‍ന്ന പവന്‍ വില മേയ് എട്ടാം തിയതി രേഖപ്പെടുത്തിയ 73040 രൂപയാണ്. ഏറ്റവും കുറഞ്ഞ വില മേയ് 15 ലെ 68880 രൂപയും. ഏപ്രില്‍ 22 ന് സ്വര്‍ണ വില 74320 രൂപയില്‍ എത്തിയിരുന്നു. ഇതായിരുന്നു ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന സ്വര്‍ണ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+