Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില കുറഞ്ഞ നിരക്കില്‍: മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്നും സ്വർണം വാങ്ങാം

സ്വർണ വിലയില്‍ സർവ്വകാല റെക്കോർഡുകള്‍ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു 2024 ഡിസംബർ അവസാനിച്ചത്. പുതുവർഷം പിറന്നപ്പോള്‍ ആദ്യ ദിനം സ്വർണ വില മാറ്റമില്ലാതെ തുടർന്നപ്പോള്‍ രണ്ടാം തിയതി വിലയില്‍ 160 രൂപയുടെ വർധനവ് രേഖപ്പെടുത്തിയപ്പോള്‍ വില വീണ്ടും റെക്കോർഡിലേക്ക് കുതിക്കുകയാണോയെന്ന ആശങ്ക ശക്തിപ്പെട്ടു. എന്നാല്‍ അതിന് ശേഷം ഇന്നേവരെ വില വർധിച്ചിട്ടില്ലെന്നതാണ് പ്രത്യേകത.

സ്വർണ വിലയില്‍ ഇന്നും ആശ്വാസത്തിന്റെ ദിനമാണ്. വിലയില്‍ ഇന്ന് ഏറ്റക്കുറച്ചില്‍ ഉണ്ടാകാതിരുന്നതോടെ ചൊവ്വാഴ്ച രേഖപ്പെടുത്തിയ പവന് 46,160 രൂപയിലും ​ഗ്രാമിന് 5,770 രൂപയിലുമാണ് ഇന്നും സ്വർണം വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വിലയെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 840 രൂപയുടെ കുറവാണ് ഇന്നത്തെ നിരക്കിലുള്ളത്.

goldrate

2024 ഡിസംബർ 28 നായിരുന്നു സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വില എത്തിയത്. 47120 രൂപയായിരുന്നു അന്നത്തെ നിരക്ക്. 2023ൽ മൊത്തം 14 തവണയാണ് സ്വർണവില റെക്കോർഡിട്ടത്. 2023 ജനുവരി 24ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5250 രൂപയും പവന്റേത് 42,000 രൂപയും ആയിരുന്നു. പിന്നീട് ഇത് 13 തവണ കൂടി. 2017 ജനുവരി ഒന്നിന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 1150 യുഎസ് ഡോളറായിരുന്നു.

ഇത് 2023 ഡിസംബർ 27ന് 2063 ഡോളറായി ഉയർന്നു. ഇക്കാലയളവില്‍ ഒരു ഔൺസ് സ്വർണത്തിന് അന്താരാഷ്ട്ര വിലയിൽ 80 ശതമാനത്തിന്റെ വർധനവാണുണ്ടായത്. ആഭ്യന്തര വിപണയില്‍ 2024 ആദ്യ ദിവസം മാറ്റമില്ലാതെ തുടർന്ന വില രണ്ടാം തിയതി ഉയർന്നതോടെ സ്വർണ വില വീണ്ടും കുതിപ്പിന് ഒരുങ്ങുകയാണോയെന്ന ആശങ്കയും ശക്തമായി. 47000 രൂപയായിരുന്നു അന്നത്തെ നിരക്ക്.

2024 നെ സംബന്ധിച്ച് അന്തരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പിനു സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വലിയ വില ഇടിവും പ്രതീക്ഷിക്കേണ്ടതില്ല. യുഎസ് നയ തീരുമാനങ്ങള്‍, ഓഹരികളുടെ ശക്തമായ നില, യുഎസ് ആസ്തികളുടെ മികച്ച പ്രകടനം എന്നിവ വില കുറയുന്നത് തടയും. ഇന്ത്യന്‍ വിപണിയില്‍ രൂപയുടെ ദുര്‍ബലാവസ്ഥയും വിവാഹ സീസണിലെ വര്‍ധിച്ച പ്രതീക്ഷയും ആഭ്യന്തര വിപണിയില്‍ വിലയെ പിടിച്ച് നിർത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+