Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഇടിഞ്ഞ് താഴുന്നു,പക്ഷെ കേരളത്തിൽ വിപണിയിൽ സംഭവിച്ചത്..വാങ്ങണോ അതോ?..

സ്വർണം പിടിവിട്ട് പറന്ന ഒരാഴ്ചയാണ് കടന്ന് പോയത്. കൃത്യമായി പറഞ്ഞാൽ ഏപ്രിൽ 16 മുതലായിരുന്നു ചെറിയൊരു തളർച്ചയ്ക്ക് ശേഷം കേരളത്തിൽ സ്വർണ വില കുതിച്ചത്. 69,760 രൂപയുണ്ടായിരുന്ന വില ഒറ്റയടിക്ക് 760 രൂപ ഉയർന്ന് 70,520 ൽ എത്തി. പിന്നീട് ഇങ്ങോട്ട് റോക്കറ്റ് ഉയരത്തിലാണ് വില പറന്നത്. 17 ന് 22 കാരറ്റ് ഒരു പവന് രേഖപ്പെടുത്തിയ വില 71360 രൂപയാണ്. 20 വരെ ഈ നിലയിലായിരുന്നു സ്വർണ വ്യാപം. 21 ന് സ്വർണ പ്രേമികളുടെ നെഞ്ചിടിപ്പ് ഉയർത്തി വില വീണ്ടും ഉയർന്നു. 760 രൂപ വർധിച്ച് 72,120 തൊട്ടു.

തൊട്ടടുത്ത ദിവസം സ്വർണം സർവ്വകാല റെക്കോഡ് തൊട്ടു,വില 74,320 രൂപ. അതായത് ഒറ്റ ദിവസം കൊണ്ട് 2200 രൂപയുടെ വർധനന്. എന്നാൽ കൂടിയത് പോലെ തന്നെ അടുത്ത ദിവസം സ്വർണ വില കുത്തനെ വീണു. ആഗോള വിപണിയിലെ ചലനങ്ങളായിരുന്നു സ്വർണ വിലയിലെ വീഴ്ചക്ക് വഴിവെച്ചത്.

gold2-1

യുഎസ് പ്രസിഡന്റും അദ്ദേഹം നടപ്പാക്കിയ പകരച്ചുങ്ക നടപടികളും സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തിയാണ് വില വർധനവിന് വഴിവെച്ചത്. പകരച്ചുങ്കത്തിൽ ചൈനയ്ക്കെതിരായ നടപടി കടുപ്പിച്ചതോടെ ആഗോളവിപണിയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം തകർന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം നിക്ഷേപകർ വാങ്ങിക്കൂട്ടി. സാമ്പത്തിക മാന്ദ്യ ഭീതിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ബാങ്കുകളും സ്വർണത്തിന് പിറകിൽ കൂടിയതോടെ വില പിടിവിട്ട് പറന്നു.

എന്നാൽ ചൈനയ്ക്കെതിരായ താരിഫ് യുദ്ധം ഒഴിവാക്കാനുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചതോടെ വിപണിയിൽ ഉണർവ് പ്രകടമായി, സ്വർണ വിപണിയുടെ തിളക്കം കുറക്കുകയും ചെയ്തു. തുടർന്ന് ഇതോടെ സ്വർണ വില കൂപ്പുകുത്തുന്നതായിരുന്നു കാഴ്ച. ആഗോള വിപണിയിലെ ഈ ഉണർവ് തന്നെയാണ് ഏപ്രിൽ 23 ന് സംസ്ഥാന സ്വർണ വിലയിൽ വലിയ ഇടിവിലേക്കും വഴിവെച്ചത്. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ആഗോള വിപണിയിൽ സ്വർണ വില ഇടിയുന്നുണ്ട്, പക്ഷെ കേരളത്തിൽ മാത്രം സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്.

ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 3318 ഡോളറാണ് വില. അതായത് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 16 ഡോളറിന്റെ ഇടിവ്. എന്നാൽ കേരളത്തിലെ വില ഇന്നും ഗ്രാമിന് 9005 രൂപയും പവന് 72,040 രൂപയുമാണ്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വില്ലനായത്. ഇന്ന് ഇന്ത്യൻ രൂപയുള്ളത് 7 പൈസ താഴ്ന്ന് 85.40 എന്ന നിലയിലാണ്. രൂപയുടെ മൂല്യം ഇടിയുന്നത് സ്വർണത്തിൻറെ ഇറക്കുമതി ചെലവ് ഉയർത്തും. ഇതാണ് തിരിച്ചടി തീർക്കുന്നത്.

ഇനിയും കുറയുമോ?

ആഗോള വിപണി സാഹചര്യം ഇപ്പോഴത്തെ നിലയിൽ തന്നെയാണ് തുടരുന്നതെങ്കിൽ വരും ദിവസങ്ങളിൽ സ്വർണ വില ഇനിയും ഇടിയാനുള്ള സാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. ഔൺസിന് 3245 ഡോളർ എന്ന നിലയിലേക്ക് വില താഴാൻ സാധ്യതയുണ്ടെന്ന പ്രവചനങ്ങൾ ഉണ്ട്. അതേസമയം അമിത പ്രതീക്ഷ പുലർത്തരുതെന്ന മുന്നറിയിപ്പും ഉണ്ട്. ഇതുവരെ ചൈന-യുഎസ് ചർച്ച സാധ്യമായിട്ടില്ല. തീരുവ ഏകദേശം 50 ശതമാനം വരെ കുറക്കാൻ തയ്യാറാണെന്ന് മാത്രമാണ് ട്രംപ് അറിയിച്ചത്. അല്ലാതെ തീരുവ പൂർണമായും ഇല്ലാതാക്കില്ലെന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ചർച്ചയിൽ എന്ത് തീരുമാനം കൈക്കൊള്ളുന്നോ അതിന് അനുസരിച്ചാകും നിക്ഷേപകരുടെ നീക്കവും. എന്തായാലും കഴിഞ്ഞാഴ്ചകളിൽ സംഭവിച്ചത് പോലെ റോക്കറ്റ് കുതിപ്പിന് സാധ്യത ഇല്ലെന്നാണ് വിപണി വിദഗ്ധരിൽ ചിലർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+