സ്വർണത്തിന്റെ കാര്യം ഇനി മറക്കേണ്ടി വരും: വില പിടിവിട്ട് കുതിക്കുന്നു, പവന് 50000 തൊട്ടേക്കും
ഫെബ്രുവരി മാസത്തില്‍ നിന്നും വ്യത്യസ്തമായി മാർച്ചില്‍ സ്വർണ വില വമ്പന്‍ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കുതിപ്പ് എന്ന് പറഞ്ഞാല്‍ പിടി തരാതെ കുതിക്കുകയാണ്. മാർച്ച് മാസത്തില്‍ ഇതുവരെ ഒരു ദിവസം പോലും സ്വർണ വില കുറഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം. സമാനമായ രീതിയില്‍ ഇന്നും വലിയ രീതിയില്‍ സ്വർണ വില വർധിച്ചിരിക്കുകയാണ്.
22 കാരറ്റ് ഒരു പവന്‍ സ്വർണത്തിന് ഇന്ന് മാത്രം വർധിച്ചിരിക്കുന്നത് 400 രൂപയാണ്. ഇതോടെ പവന്റെ വില 48720 ലേക്ക് എത്തി. കഴിഞ്ഞ ദിവസത്തെ വില 48320 രൂപയായിരുന്നു. ഗ്രാമിന് 50 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. പവന്റെ ഇന്നത്തെ വില 6090. കഴിഞ്ഞ ദിവസത്തെ നിരക്ക് 6040 രൂപയായിരുന്നു.

22 കാരറ്റിന് സമാനമായ വർധനവ് 24 കാരറ്റിലും 18 കാരറ്റിലും രേഖപ്പെടുത്തി. 24 കാരറ്റ് സ്വർണത്തിന് പവന് 432 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലത്തെ നിരക്കായ 52704 ല്‍ നിന്നും ഉയർന്ന് 53136 രൂപയായി. ഗ്രാമിന് 54 രൂപ വർധിച്ച് 6642 എന്നതിലേക്ക് എത്തി. 18 കാരറ്റിന് 324 രൂപ വർധിച്ച് ഒരു പവന് 39,861.60 രൂപയായി. കഴിഞ്ഞ ദിവസത്തെ നിരക്ക് 49,420 രൂപയായിരുന്നു.
ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയായിരുന്നു മാർച്ച് ഒന്നിന് ഉയർന്നത്. ഇതോടെ വില 46,320 രൂപ. രണ്ടാം തിയതി ഞെട്ടിച്ചുകൊണ്ട് 680 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. അടുത്ത മാസങ്ങളിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവ് ആയിരുന്നു ഇത്. അന്ന് വില 47000 തൊട്ടു. മൂന്നിനും നാലിനും വില സ്ഥിരത കൈവരിച്ച സ്വർണം അഞ്ചാം തിയതി 560 രൂപയുടെ വർധനവോടെ 47560 രൂപയിലേക്ക് എത്തി.
ആറാം തിയതി 200, ഏഴാം തിയതി 320, എട്ടിന് 120 രൂപ എന്നിങ്ങനെയായിരുന്നു വർധനവ്. ഇതോടെയാണ് നിരക്ക് 48200 രൂപയിലേക്ക് എത്തിയത്. ഇന്നത്തെ വർധനവും കൂടി ആയപ്പോള്‍ 9 ദിവസം കൊണ്ട് വർധിച്ചത് 2520 രൂപയാണ്. ഈ തോതില്‍ വർധനവ് മുന്നോട്ട് പോകുകയാണെങ്കില്‍ സ്വർണ വില ഉടന്‍ തന്നെ 50000 തൊടും എന്നതില്‍ സംശയമില്ല.












Click it and Unblock the Notifications