Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില വീണ്ടും ടോപ് ഗിയറില്‍: പുതിയ റെക്കോർഡ് തൊട്ടു, രണ്ട് ദിവസം ഞെട്ടിച്ച വർധനവ്

സ്വർണ വിലയില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചുകൊണ്ടായിരുന്നു മെയ് മാസം കടന്ന് പോയത്. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കായ 55120 രൂപയായിരുന്നു മെയ് 20 ന് രേഖപ്പെടുത്തിയത്. കേരളത്തില്‍ പവന്‍ വില 55000 കടന്നതും ഈ ഒരേ ഒരു ദിവസം മാത്രമാണ്. പിന്നീട് വിലയില്‍ നേരിയ ആശ്വാസമെന്നോണം ചെറിയ ഇടിവാണ് ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി വീണ്ടും വില വലിയ തോതില്‍ വർധിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 240 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന്റെ വില 54080 ത്തിലേക്ക് എത്തി. ഈ മാസത്തിലെ എന്നല്ല, കഴിഞ്ഞ രണ്ടാഴ്ചയിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. കഴിഞ്ഞ ദിവസവും വലിയില്‍ വർധനവ് രേഖപ്പെടുത്തിയിരുന്നു. 560 രൂപയായിരുന്നു ഇന്നലെ കൂടിയത്. ഇതോടെ വില 53840 ലേക്ക് എത്തുകയും ചെയ്തു.

gold-rate-kerala

ഫലത്തില്‍ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം വിലയില്‍ 800 രൂപയുടെ വർധനവാണ് ഉണ്ടായിരുന്നത്. ഇതോടെ സ്വർണ വില വീണ്ടും മുകളിലേക്ക് കുതിക്കുകയാണോയെന്ന ആശങ്കയും ശക്തമായി. ഗ്രാമിന് 3 രൂപ വർധിച്ച് 6760 എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന. കഴിഞ്ഞ ദിവസത്തെ നിരക്ക്-6730. പവന് 59000 (ഗ്രാമിന് 7375) എന്നതാണ് 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക്. കഴിഞ്ഞ ദിവസത്തെ നിരക്ക് - 58736. 18 കാരറ്റിന്റെ ഇന്നത്തെ ഗ്രാം, പവന്‍ വില യഥാക്രമം 5531 രൂപയും 44248 രൂപയുമാണ്.

ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 160 രൂപയുടെ കുറവോടെ 53200 എന്ന നിരക്കിലായിരുന്നു ജൂണ്‍ മാസം കേരളത്തിലെ സ്വർണ വിപണി ആരംഭിച്ചത്. ജൂണ് രണ്ടാം തിയതി വില മാറ്റമില്ലാതെ തുടർന്നു. മൂന്നാം തിയതി 320 രൂപ കുറഞ്ഞതോടെ വില 52880 ലേക്ക് എത്തി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇതാണ്. നാലാം തിയതി 560 രൂപ കൂടിയതോടെ വില 53440 തൊട്ടു. അഞ്ചിന് 160 രൂപ കുറഞ്ഞത് ആശ്വാസമായെങ്കിലും ഇന്നലേയും ഇന്നുമായി 560 രൂപയും 240 രൂപയും വർധിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+