സ്വര്‍ണവില പറക്കന്നു; ഇന്ന് 1800 രൂപ വര്‍ധിച്ചു, ഡോളറും രൂപയും വീണു, ഇന്നത്തെ പവന് വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. 1800 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇനിയും വിലയില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ഡോളര്‍ വലിയ ഇടിവാണ് നേരിടുന്നത്. ഇത് സ്വര്‍ണവില കുതിക്കാന്‍ ഒരു കാരണമാണ്. ഇന്ത്യന്‍ രൂപയും കനത്ത വെല്ലുവിളി നേരിടുന്നു. ഇറക്കുമതി ചെലവ് കൂടാന്‍ ഇത് കാരണമായിട്ടുണ്ട്.
ജനുവരിയില്‍ മാത്രം സ്വര്‍ണം ഒരു പവന് വര്‍ധിച്ചത് 20280 രൂപയാണ്. ഇത്രയും ഉയര്‍ന്ന അളവില്‍ സ്വര്‍ണവില വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. 2025ലേക്കാള്‍ അതിവേഗമാണ് ഈ വര്‍ഷത്തെ സ്വര്‍ണവിലയുടെ പോക്ക്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് ആദ്യമായി 5000 ഡോളര്‍ പിന്നിട്ടു. ഇനിയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇനി കേരളത്തിലെ വില സംബന്ധിച്ച് അറിയാം.

കേരളത്തില്‍ 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 119320 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 375 രൂപ വര്‍ധിച്ചു. ഒരു ഗ്രാമിന് 14925 രൂപയാണ് ഇന്നത്തെ വില. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12255 രൂപയും എട്ട് ഗ്രാമിന് 98040 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു എന്ന പ്രത്യേകയുമുണ്ട്. 75 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളും അടങ്ങിയതാണ് 18 കാരറ്റ് സ്വര്‍ണം.
14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9540 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാമിന് 76320 രൂപയും. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6150 രൂപയും എട്ട് ഗ്രാമിന് 49200 രൂപയുമായി. അതേസമയം, വെള്ളിയുടെ വിലയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 345 രൂപയായി. പത്ത് ഗ്രാമിന്റെ വില 3450 രൂപയായി വര്‍ധിച്ചു. സ്വര്‍ണത്തെ പോലെ വെള്ളി, ചെമ്പ് എന്നിവയുടെ വിലയും ഉയരുന്നു എന്നാണ് എടുത്തു പറയേണ്ടത്.
രൂപയുടെ മൂല്യത്തിലെ ഇടിവ് വെല്ലുവിളി
അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 5074 രൂപയാണ് ഇന്നത്തെ നിരക്ക്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം പ്രതീക്ഷിക്കാം. വലിയ തോതില്‍ ഉയരുകയാണെങ്കില്‍ കേരളത്തില്‍ ഇന്നുതന്നെ സ്വര്‍ണവില മാറും. ഡോളര്‍ സൂചിക വലിയ ഇടിവിലാണ്. 97.12 എന്ന നിരക്കിലേക്ക് എത്തി. കഴിഞ്ഞ വര്‍ഷം 110 വരെ ഉയര്‍ന്ന ശേഷമാണ് ഇടിഞ്ഞത്.
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതും വലിയ തിരിച്ചടിയായി. 91.67 എന്ന നിരക്കിലാണ് രൂപ. ഡോളര്‍ കരുത്ത് കുറയുമ്പോഴും രൂപയ്ക്ക് മൂല്യം ഉയര്‍ത്താന്‍ കഴിയാത്തത് വലിയ തിരിച്ചടിയാണ്. അമേരിക്കയുമായും യൂറോപ്പുമായും വ്യാപാര കരാര്‍ നടപ്പായാല്‍ ഒരുപക്ഷേ, രൂപയുടെ മൂല്യം തിരിച്ചുകയറിയേക്കും. രൂപ മൂല്യം കുറയുമ്പോള്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള ഇറക്കുമതി വസ്തുക്കള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരും.
രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായ മറ്റൊരു ഘടകം ക്രൂഡ് ഓയില്‍ വിലയാണ്. എണ്ണവില നേരിയ തോതില്‍ ഉയര്‍ന്നുവരുന്നത് ഇന്ത്യയുടെ പൊതുചെലവ് ഉയര്‍ത്തും. ഇന്ന് ഒരു പവന് ആഭരണം വാങ്ങുന്നവര്‍ക്ക് 130000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് ഇനിയും വില ഉയര്‍ന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 118000 രൂപ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
-
20 ദിവസത്തിനുള്ളില്‍ 20 പുതിയ ഷോറൂമുകള്‍; വമ്പന്‍ പദ്ധതിയുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
സ്വര്‍ണവില ഗ്രാമിന് 33000 രൂപ, അതും രണ്ട് വര്‍ഷത്തിനുള്ളില്‍..! പവന് 2.60 ലക്ഷം!! -
ദുബായിലെ ഡിസ്കൗണ്ടില്‍ ഇന്ത്യക്കാര്‍ക്ക് കാര്യമില്ല; വജ്രം പതിച്ച സ്വര്‍ണാഭരണങ്ങളുടെ ഇറക്കുമതി നിയന്ത്രിച്ചു -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില മൂന്നുവട്ടം കുറഞ്ഞു; പവന് ഇന്നു മാത്രം 5240 രൂപ വീണു, ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഇതാണ് -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
ദുബായില്‍ സ്വര്‍ണത്തിന് എന്തുപറ്റി..? ഗ്രാമിന് 1000 രൂപയുടെ ഇടിവ്, വാങ്ങാന്‍ പറ്റിയ സമയം -
സ്വർണ വില കൂപ്പുകുത്തും..43000 രൂപ വരെ പവന് ഇടിയും..സ്വർണം ഇപ്പോൾ വാങ്ങി മണ്ടത്തരം കാട്ടരുതെന്ന് വിദഗ്ധ -
സ്വർണ വില എത്രത്തോളം ഉയരും? ഈ കണക്ക് കേട്ടാൽ ആഭരണപ്രേമികളുടെ നെഞ്ച് തകരും -
കേരളത്തിൽ ദിവസവും സ്വർണവില തീരുമാനിക്കുന്നത് ആരാണ്? 2 തവണ മാറ്റം എന്തുകൊണ്ട്? കല്യാൺ ജ്വല്ലറി ഉടമ പറയുന്നു












Click it and Unblock the Notifications