Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇന്ന് 1000 രൂപ വര്‍ധിച്ചു; 2 കാരണങ്ങള്‍ തിരിച്ചടി, ഒരു പവന്‍ ആഭരണത്തിന് എത്ര നല്‍കണം?

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുതിപ്പ് തുടങ്ങി. ഇന്നലെ രാവിലെ വലിയ തോതില്‍ ഉയര്‍ന്ന ശേഷം ഉച്ചയ്ക്ക് വില കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് രാവിലെ 1000 രൂപയില്‍ അധികം വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ വില കുതിപ്പ് നടത്തുന്നതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. വൈകാതെ 5000 ഡോളര്‍ തൊടാന്‍ പോകുകയാണ് സ്വര്‍ണം.

ഇന്ന് രണ്ട് കാരണങ്ങളാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത് എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഡോളറിന്റെ മൂല്യം കുത്തനെ കുറയുന്നു എന്നതാണ് തിരിച്ചടി. മറ്റൊന്ന് ഇറാനെതിരെ അമേരിക്ക ഉയര്‍ത്തുന്ന ഭീഷണിയും. രൂപ കരുത്ത് കൂട്ടാതെ നില്‍ക്കുന്നതും ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയാണ്. ഡോളര്‍ മൂല്യം കുറയുമ്പോള്‍ പൗണ്ട്, യൂറോ, യെന്‍ ഉള്‍പ്പെടെയുള്ള പ്രധാന കറന്‍സികള്‍ മൂല്യം ഉയരും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങല്‍ നടക്കുകയും ചെയ്യും.

gold price kerala january 24 2026

ഇന്നലെ രാവിലെ സ്വര്‍ണം പവന് 3960 രൂപയാണ് വര്‍ധിച്ചത്. ഉച്ചയ്ക്ക് 1880 രൂപ കുറഞ്ഞു. ഇന്ന് രാവിലെ 1080 രൂപ വര്‍ധിച്ചു. ഗ്രാമിന് 135 രൂപ വര്‍ധിച്ച് 14540 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 335 രൂപയായി വര്‍ധിച്ചു. 10 ഗ്രാമിന് 3350 രൂപയുമായി. ക്രൂഡ് ഓയില്‍ വില ബാരലിന് 66 ഡോളറിലെത്തി. വലിയ മുന്നേറ്റമാണ് ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിക്കുന്നത്. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി.

വില കൂടി വരുന്ന ഘട്ടത്തില്‍ മിക്ക ഉപഭോക്താക്കളും താഴ്ന്ന കാരറ്റ് സ്വര്‍ണത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11945 രൂപയായി ഉയര്‍ന്നു. എട്ട് ഗ്രാമിന് 95560 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9305 രൂപയും എട്ട് ഗ്രാമിന് 74440 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6000 രൂപയും എട്ട് ഗ്രാമിന് 48000 രൂപയുമായി. രൂപയുടെ മൂല്യം 91.61ലേക്ക് ഇടിഞ്ഞത് ഇന്ത്യന്‍ വിപണി നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 1.25 ലക്ഷം രൂപ

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ ചുരുങ്ങിയത് ഒന്നേകാല്‍ ലക്ഷം രൂപ ചെലവ് വരും. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ചേരുമ്പോഴാണിത്. നേരിയ ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഈടാക്കും. പല സ്വര്‍ണാഭരണത്തിനും അഞ്ച് ശതമാനത്തില്‍ കൂടുതല്‍ പണിക്കൂലി വേണ്ടി വരും. അപ്പോള്‍ വില ഉയരുകയും ചെയ്യും.

ഈ മാസം സ്വര്‍ണത്തിന് 17000 രൂപയില്‍ അധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആദ്യമായിട്ടാണ് സ്വര്‍ണം ഇത്രയും അതിവേഗം വില കൂടുന്നത്. ഡോളര്‍ സൂചിക 97.46 എന്ന നിരക്കിലേക്ക് ഇടിഞ്ഞത് സ്വര്‍ണത്തിന് വില കൂടാനുള്ള പ്രധാന കാരണമാണ്. മറ്റു കറന്‍സികള്‍ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ വലിയ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. ആവശ്യക്കാര്‍ കൂടുമ്പോള്‍ സ്വര്‍ണത്തിന് വില ഉയരും.

അമേരിക്കയുടെ നീക്കങ്ങളാണ് വിപണിയെ അസ്ഥിരമാക്കുന്നത്. ഇറാന്‍, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്ക് നേരെയും ഗ്രീന്‍ലാന്റിന് നേരെയും അമേരിക്ക ഉയര്‍ത്തിയ ഭീഷണി വിപണിയെ പിടിച്ചുകുലിക്കിയിട്ടുണ്ട്. ലോകം വീണ്ടും അസ്ഥരമാകുകയാണോ എന്ന ഭയത്തിന് കാരണമായി. ലോകം ശാന്തതയിലേക്ക് നീങ്ങിയാല്‍ മാത്രമാണ് നിക്ഷേപ അന്തരീക്ഷം വരികയുള്ളൂ. എന്നാല്‍ ഈ സാഹചര്യത്തിന് സമീപകാലത്ത് സാധ്യത വളരെ കുറവാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+