Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വീണ്ടും കയറി; ഇന്നത്തെ വിലയില്‍ ബ്ലോക്ക് മൂന്നാംതവണ, പുതിയ പവന്‍, ഗ്രാം വില

കൊച്ചി: കേരളത്തില്‍ സ്വാതന്ത്ര്യ ദിനത്തിലും സ്വര്‍ണവിലയില്‍ കുതിപ്പ്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന്. ഈ മാസം 8160 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. മൂന്നാം തവണയാണ് ഇന്നത്തെ വിലയില്‍ ഈ മാസം സ്വര്‍ണം എത്തുന്നത്. രണ്ടു തവണയും ഈ വിലയില്‍ എത്തിയ ശേഷം താഴുകയായിരുന്നു. ഇത്തവണ മറികടക്കുമോ എന്ന് തിങ്കളാഴ്ച അറിയാം.

പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ അയയുന്നില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. വിപണിയെ ആശങ്കയിലാക്കുന്നതാണ് ഓരോ ദിവസവും ഈ മേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍. ഹോര്‍മുസ് വഴി പോയ കപ്പലുകള്‍ ആക്രമിക്കപ്പെട്ടത് ചരക്കു ഗതാഗതം പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. ക്രൂഡ് ഓയില്‍ വില ഇനിയും കുതിക്കുമോ എന്ന ആശങ്കയും ഒഴിഞ്ഞിട്ടില്ല.

gold price kerala august15

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ കുറവ് വന്നിട്ടുണ്ട്. ഔണ്‍സ് സ്വര്‍ണത്തിന് 4375 ഡോളറാണ് പുതിയ നിരക്ക്. ദിവസങ്ങള്‍ക്ക് മുമ്പ് ഇത് 4400 ഡോളര്‍ കടന്നിരുന്നു. ആഗോള വിപണിയില്‍ താരതമ്യേന സ്വര്‍ണവില കുറഞ്ഞിട്ടും കേരളത്തില്‍ എന്തുകൊണ്ട് ഉയര്‍ന്ന വില രേഖപ്പെടുന്നു എന്ന ചോദ്യം ബാക്കിയാണ്. ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്.

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില (ഓഗസ്റ്റ് 15 ശനി)

22 കാരറ്റ് ഒരു ഗ്രാം വില 14220, പവന്‍ വില 113760
18 കാരറ്റ് ഒരു ഗ്രാം വില 11685, പവന്‍ വില 93480
14 കാരറ്റ് ഒരു ഗ്രാം വില 9100, പവന്‍ വില 72800
9 കാരറ്റ് ഒരു ഗ്രാം വില 5865, പവന്‍ വില 46920
വെള്ളി ഗ്രാം വില 250 രൂപ

സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. വെള്ളിയുടെ ഗ്രാം വിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.22 ലക്ഷം രൂപയ്ക്ക് അടുത്ത് ചെലവ് വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് തങ്കത്തിന്റെ വില അടിസ്ഥാനമാക്കി തുക കണക്കാക്കും.

അമേരിക്കയിലെ പലിശ നിരക്ക്, തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍, ക്രൂഡ് ഓയില്‍ വില എന്നിവയെല്ലാം വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇവയില്‍ വരുന്ന മാറ്റം ഡോളര്‍ സൂചികയെ ബാധിക്കും. ഡോളറിന്റെ മൂല്യം സ്വര്‍ണത്തെയും ബാധിക്കും. ഡോളര്‍-രൂപ വിനിമയ മൂല്യം, ആഗോള വിപണിയിലെ സ്വര്‍ണവില എന്നിവയെല്ലാം ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+