Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങാന്‍ നല്ലദിനം; ഇന്ന് പവന്‍ വില കുറഞ്ഞു, ഈ വേളയില്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ടത് ഇതാണ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഏറിയും കുറഞ്ഞുമാണ് മഞ്ഞലോഹം മുന്നോട്ട് പോകുന്നത്. തിങ്കളാഴ്ച സ്വര്‍ണവില കുറഞ്ഞിരുന്നെങ്കിലും ഇന്നലെ ഉയര്‍ന്നു. ഇന്ന് വീണ്ടും കുറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് എന്ത് നിലപാട് സ്വീകരിക്കുമെന്ന് നോക്കിയാണ് വിപണിയുടെ ചലനം. അധിക ചുങ്ക പ്രഖ്യാപനം ഇന്നലെ ഉണ്ടായില്ല. എന്നാല്‍ ചെമ്പിന് വൈകാതെ 50 ശതമാനം നികുതി ഉയര്‍ത്തുമെന്ന് അറിയിച്ചു.

ഇന്ത്യയുമായി അമേരിക്ക ഏത് രീതിയിലാണ് ഇടപെടുന്നത് എന്നാണ് ഇനി അറിയേണ്ടത്. വ്യാപാര ചര്‍ച്ച നടന്നെങ്കിലും അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ല. ഇന്ത്യ വിട്ടുവീഴ്ച ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുതിയ നികുതികള്‍ ആഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ഇതില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

gold price kerala july9-

എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് നികുതി പ്രഖ്യാപനത്തില്‍ നിന്ന് പിന്നാക്കം പോകാനുള്ള സാധ്യതയുണ്ട് എന്ന തോന്നലിലാണ് വിപണി. ഇതാണ് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം. മാത്രമല്ല, ഡോളര്‍ നേരിയ മുന്നേറ്റം നടത്തുന്നത് സ്വര്‍ണവില താഴുമെന്ന സൂചനയാണ്. ഇന്ന് കേരളത്തില്‍ 480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. ജൂലൈയിലെ കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തുന്നത്.

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72000 രൂപയാണ്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 9000 രൂപയുമായി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3300 ഡോളറിന് താഴേക്ക് വീണു. ഇത് കേരളത്തിലെ വിലയെയും സ്വാധീനിച്ചു. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 7380 രൂപയിലെത്തി. വെള്ളിയുടെ ഗ്രാം വില 116 രൂപയായി തുടരുന്നു.

സ്വര്‍ണവില കുറയുമ്പോള്‍ ചെയ്യേണ്ടത്...

സ്വര്‍ണവില കുറയുന്ന വേളയില്‍ കൂടുതല്‍ വില്‍പ്പന നടക്കുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി വ്യാപാരികള്‍. ഇത്തരം ഘട്ടങ്ങളില്‍ അഡ്വാന്‍സ് ബുക്കിങ് മികച്ച രീതിയില്‍ നടക്കാറുണ്ട്. അഡ്വാന്‍സ് ബുക്കിങിന് രണ്ട് നേട്ടമാണുള്ളത്. കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുമെന്നാണ് ഒരു നേട്ടം. പണിക്കൂലിയില്‍ ഇളവ് ലഭിക്കുമെന്നതാണ് മറ്റൊന്ന്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 78000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 70000 രൂപയ്ക്ക് മുകളില്‍ കിട്ടിയേക്കാം. ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സ്വര്‍ണം വാങ്ങുന്നവര്‍ ആഭരണത്തില്‍ അല്ല കണ്ണുവെക്കേണ്ടത്. പകരം ബാറുകള്‍, കോയിനുകള്‍ എന്നിവ വാങ്ങുന്നതിനും ഇടിഎഫില്‍ നിക്ഷേപിക്കുന്നതിനുമാണ്.

ഡോളര്‍ സൂചിക നേരിയ തോതില്‍ ഉയരുന്നത് സ്വര്‍ണവില കുറയ്ക്കാന്‍ സഹായിക്കും. ഇന്ന് ഡോളര്‍ സൂചിക 97.70 എന്ന നിരക്കിലാണ്. രൂപയുടെ വിനിമയ നിരക്ക് 85.92 ആയിട്ടുണ്ട്. അതേസമയം, ക്രൂഡ് ഓയില്‍ വില അല്‍പ്പം ഉയര്‍ന്ന് ബാരലിന് 70 ഡോളറിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് കേരളത്തിലെ സ്വര്‍ണവില. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ നാളെയും വില കുറഞ്ഞേക്കും. എന്നാല്‍ അമേരിക്കയിലെ സാമ്പത്തിക രംഗത്തുള്ള മാറ്റം അപ്രവചീനയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+