Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം താഴേക്ക്; ഇന്ന് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു, ജൂണിലെ കുറഞ്ഞ നിരക്ക്, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുറവ്. ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിരക്കാണ് ഇന്ന്. 3000 രൂപയില്‍ അധികം കുറഞ്ഞതിന്റെ നേട്ടം ഉപഭോക്താക്കള്‍ ഉപയോഗപ്പെടുത്തുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. സ്വര്‍ണവില കുറയണം എന്ന് അഭിപ്രായമുള്ളവരാണ് ജ്വല്ലറി വ്യാപാരികള്‍. എന്നാല്‍ മാത്രമേ വ്യാപാരം ശക്തിപ്പെടൂ എന്ന് അവര്‍ കരുതുന്നു.

മഞ്ഞിലൂടെ തുരങ്കം; കശ്മീര്‍-ലഡാക് സോജില ടണല്‍ റെഡി, 3 മണിക്കൂര്‍ യാത്ര ഇനി 20 മിനുട്ടില്‍
മഞ്ഞിലൂടെ തുരങ്കം; കശ്മീര്‍-ലഡാക് സോജില ടണല്‍ റെഡി, 3 മണിക്കൂര്‍ യാത്ര ഇനി 20 മിനുട്ടില്‍

ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള പോര് ശക്തമാകുന്നു എന്ന വിവരം വന്നതോടെയാണ് വിപണിയിലെ ചിത്രം മാറിയത്. കഴിഞ്ഞ ദിവസം വലിയ തോതില്‍ വില ഉയര്‍ന്നിരുന്നു. എന്നാല്‍ ഇസ്രായേലും അമേരിക്കയും വീണ്ടും ഇറാനെ ആക്രമിക്കുകയും ഇറാന്‍ തിരിച്ചടിക്കുകയും ചെയ്തതോടെ വിപണിയില്‍ ആശങ്ക പരന്നു.

gold price kerala june10-

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 109160 രൂപയാണ് വില. 3160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 395 രൂപ കുറഞ്ഞ് 13645 രൂപയിലെത്തി. അതേസമയം, വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 250 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. പത്ത് ഗ്രാമിന് 2500 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4184 ഡോളറാണ് പുതിയ നിരക്ക്.

കുവൈത്ത് നിയന്ത്രണം കടുപ്പിച്ചു; വീട്ടുജോലി 10 രാജ്യക്കാര്‍ക്ക് മാത്രം, 27 രാജ്യങ്ങള്‍ക്ക് നിരോധനം
കുവൈത്ത് നിയന്ത്രണം കടുപ്പിച്ചു; വീട്ടുജോലി 10 രാജ്യക്കാര്‍ക്ക് മാത്രം, 27 രാജ്യങ്ങള്‍ക്ക് നിരോധനം

കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11215 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു പവന് (എട്ട് ഗ്രാം) 89720 രൂപ നല്‍കണം. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8735 രൂപയും പവന് 69880 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 5630 രൂപയും പവന് 45040 രൂപയുമാണ് നല്‍കേണ്ടത്. കുറഞ്ഞ വിലയ്ക്ക് ആഭരണം വാങ്ങണം എന്നുള്ളവര്‍ക്ക് ഈ കാരറ്റുകള്‍ ഉപയോഗപ്പെടുത്താം.

നഷ്ടം വരുന്ന സ്വര്‍ണത്തിന്റെ അധിക ചെലവുകള്‍

സ്വര്‍ണം ആഭരണം വാങ്ങുമ്പോള്‍ ഉപഭോക്താവിന് മറ്റു ചില ചെലവുകള്‍ കൂടിയുണ്ട്. സ്വര്‍ണത്തിന്റെ അഞ്ച് ശതമാനം ഏറ്റവും ചുരുങ്ങിയ പണിക്കൂലി നല്‍കണം. ഡിസൈന്‍ കൂടിയാല്‍ പണിക്കൂലി വീണ്ടും ഉയരും. സ്വര്‍ണത്തിന്റെയും പണിക്കൂലിയുടെയും മൂന്ന് ശതമാനം നികുതി അടയ്ക്കണം. ഇതിനെല്ലാം പുറമെ ഹാള്‍മാര്‍ക്കിങിന് വേണ്ടിയുള്ള ചെറിയ ചാര്‍ജും ഉപഭോക്താവ് നല്‍കേണ്ടതുണ്ട്.

മേല്‍പ്പറഞ്ഞ അധിക ചെലവുകള്‍ പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ കിട്ടില്ല എന്നത് എടുത്തു പറയണം. ഒരു പവന് ഏറ്റവും ചുരുങ്ങിയ അധിക ചെലവ് 9000 രൂപയെങ്കിലും വരും. എന്നാല്‍ ഇതേ സ്വര്‍ണം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ജ്വല്ലറിയില്‍ തന്നെ മടക്കി വില്‍ക്കുമ്പോള്‍ അത്രയും തുക ആദ്യം നഷ്ടമാകും. വിപണി വിലയുടെ അല്‍പ്പം കുറച്ചാണ് ജ്വല്ലറികള്‍ പഴയ സ്വര്‍ണത്തിന് വില ഈടാക്കുക.

സിങ്കപ്പെണ്ണുമായി വിജയ് സര്‍ക്കാര്‍; സിനിമാ സ്റ്റൈലില്‍ വേറിട്ട നീക്കം, ശേഷം മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്
സിങ്കപ്പെണ്ണുമായി വിജയ് സര്‍ക്കാര്‍; സിനിമാ സ്റ്റൈലില്‍ വേറിട്ട നീക്കം, ശേഷം മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക്

ജൂണ്‍ 19നാണ് കേരളത്തിന്റെ പുതിയ ബജറ്റ്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വിഡി സതീശന്‍ ബജറ്റ് അവതരിപ്പിക്കും. സ്വര്‍ണത്തിന്റെ നികുതി പരിക്കുന്നതിന് പ്രത്യേക പദ്ധതി അദ്ദേഹം ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളെ ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യരുത് എന്ന് ജ്വല്ലറി വ്യാപാരികള്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+