Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം പറക്കാന്‍ തുടങ്ങി; സ്വര്‍ണ വില കുതിച്ചു, ഈ മാസം 11ന് വാങ്ങിയവര്‍ക്ക് നേട്ടം, പവന്‍ വില

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ഇതുവരെ ഏറിയും കുറഞ്ഞും മുന്നോട്ട് പോയിരുന്ന സ്വര്‍ണം ഇനി റെക്കോര്‍ഡ് മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. ഇന്ന് 1800 രൂപയാണ് കൂടിയിരിക്കുന്നത്. വരും ദിവസങ്ങളിലും ഈ കുതിപ്പ് പ്രകടമാകുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. അമേരിക്കയും ഇറാനും യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയതാണ് കാരണം.

സലിയപ്പന്‍ എന്നാണ് വിളിക്കാറ്; അമ്മയില്‍ എനിക്ക് വേണ്ടി സംസാരിക്കേണ്ട ആളായിരുന്നു എന്ന് ടിനി ടോം
സലിയപ്പന്‍ എന്നാണ് വിളിക്കാറ്; അമ്മയില്‍ എനിക്ക് വേണ്ടി സംസാരിക്കേണ്ട ആളായിരുന്നു എന്ന് ടിനി ടോം

ഓഹരി വിപണിയില്‍ വന്‍ കുതിപ്പാണ് ഇന്ന്. സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിച്ചു. ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ ഡോളര്‍ മൂല്യം താഴ്ന്നു. ഇതാണ് ഇന്ത്യന്‍ രൂപയ്ക്ക് നേട്ടമായത്. ഇനി പ്രവാസികള്‍ അയക്കുന്ന പണത്തിന് കൂടുതല്‍ മൂല്യം കിട്ടാനിടയില്ല. സ്വര്‍ണവില ആഗോള വിപണിയില്‍ കുതിക്കാന്‍ തുടങ്ങി. അതിന് അനുസരിച്ച് കേരളത്തിലും വില ഉയര്‍ന്നു.

gold price kerala june15-

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 225 രൂപ വര്‍ധിച്ച് 13890 രൂപയായി. പവന് 111120 രൂപയുമായി. വെള്ളിയുടെ വിലയിലും ഇന്ന് മുന്നേറ്റമുണ്ട്. ഗ്രാമിന് 265 രൂപയാണ് ഇന്ന് നല്‍കേണ്ടത്. പത്ത് ഗ്രാമിന് 2650 രൂപ നല്‍കണം. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 4326 ഡോളറായി ഉയര്‍ന്നു. 100 ഡോളറില്‍ അധികമാണ് വര്‍ധിച്ചത്.

ഇറാന് 2500 കോടി ലഭിക്കും; ഹോര്‍മുസ് തുറക്കും, ഉപരോധം അവസാനിപ്പിക്കും, സമാധാന കരട് രേഖ
ഇറാന് 2500 കോടി ലഭിക്കും; ഹോര്‍മുസ് തുറക്കും, ഉപരോധം അവസാനിപ്പിക്കും, സമാധാന കരട് രേഖ

കേരളത്തില്‍ താഴ്ന്ന കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11415 രൂപയും പവന് 91320 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 8890 രൂപയും പവന് 71120 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5730 രൂപയും പവന് 45840 രൂപയും നല്‍കണം. വില കുതിക്കുന്ന സാഹചര്യത്തില്‍ നിരക്ക് കുറഞ്ഞ ഇത്തരം സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറും.

സ്വര്‍ണവും യുദ്ധവും തമ്മില്‍ എന്തു ബന്ധം?

അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാറിന് ധാരണയായിട്ടുണ്ട്. ഈ മാസം 19ന് സ്വിറ്റ്‌സര്‍ലാന്റിലെ ജനീവയില്‍ കരാര്‍ ഒപ്പുവയ്ക്കും. ഈ പ്രഖ്യാപനം വന്നതോടെയാണ് വിപണിക്ക് ഉണര്‍വുണ്ടായത്. ഓഹരി വിപണികള്‍ വലിയ മുന്നേറ്റം നടത്തി. ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ബാരലിന് 83 ഡോളറായി താഴ്ന്നു. ഇത് ഇന്ത്യ ഉള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് ആശ്വാസമാണ്. ഇതോടെ രൂപയുടെ മൂല്യം 94.56 എന്ന നിരക്കിലേക്ക് കുതിച്ചു.

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് അത്ര സുഖമുള്ള വിവരമല്ല ഇന്ന് വിപണിയില്‍ നിന്നുള്ളത്. ഈ മാസം 11നാണ് കേരളത്തില്‍ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. പവന് 106800 രൂപയായിരുന്നു അന്നത്തെ വില. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ന് 4500 രൂപയോളം വര്‍ധിച്ചിട്ടുണ്ട്. ഇനിയും വര്‍ധിക്കുമെന്നാണ് വിവരം. ഡോളര്‍ മൂല്യം താഴ്ന്നതോടെ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങല്‍ നടക്കും.

യുദ്ധം അവസാനിച്ചതോടെ പണപ്പെരുപ്പം കുറയുമെന്നാണ് കരുതുന്നത്. അതോടെ പലിശ നിരക്ക് ഉയര്‍ത്താനുള്ള സാധ്യത കുറയും. ബാങ്ക്, കടപത്ര നിക്ഷേപങ്ങളില്‍ നിന്ന് വന്‍കിട നിക്ഷേപകര്‍ പിന്‍വലിയും. സ്വര്‍ണ വിപണിയിലേക്ക് ഇവര്‍ തിരിച്ചെത്തുന്നതോടെ സ്വര്‍ണവില കൂടുതല്‍ ഉയരും. ഈ സാഹചര്യമാണ് ആഗോള സ്വര്‍ണവിപണി പ്രതീക്ഷയോടെ കാണുന്നത്. എന്നാല്‍ കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ കച്ചവടം കുറയുമെന്ന ആശങ്കയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+