Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറഞ്ഞു; വലിയ പ്രതീക്ഷ വേണ്ട, ഇന്ന് ഒരു പവന്‍ ആഭരണത്തിന് എത്രയാകും എന്നറിയാം

കൊച്ചി: ഏറെ നാള്‍ക്ക് ശേഷം കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. നാമമാത്രമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലും സമാനമായ രീതിയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ വിപണിയില്‍ ആശങ്ക നീങ്ങിയിട്ടില്ലാത്തതിനാല്‍ ഏത് സമയവും വില ഉയരാം. ജിഎസ്ടി നിരക്ക് കുറയ്ക്കണം എന്ന ജ്വല്ലറി വ്യാപാരികളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല.

അതേസമയം, സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിലക്കയറ്റം കുറച്ചുകാലം കൂടി തുടരുമെന്നാണ് കരുതുന്നത്. പിന്നീട് വില കുറയുമെന്ന് പ്രവചിക്കുന്നവരുമുണ്ട്. അമേരിക്ക താരിഫ് നയത്തില്‍ അയവ് വരുത്തുകയും വിപണി പഴയ പോലെ സജീവമാകുകയും ചെയ്യുമെന്നും അപ്പോള്‍ സ്വര്‍ണ വില കുറയുമെന്നുമാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. എന്നാല്‍ ഉടനെ സംഭവിക്കില്ല.

gold-price-kerala-september4-1

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 78360 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9795 രൂപയുമായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 8045 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6265 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4040 രൂപയുമാണ് പുതിയ നിരക്ക്. ഓണം സീസണില്‍ സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നത് ജ്വല്ലറി വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ തിരിച്ചടിയാണ്.

കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 133 രൂപയാണ് പുതിയ നിരക്ക്. അതേസമയം, രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3532 ഡോളര്‍ ആണ് പുതിയ വില. ഇത് ഒരുവേള 3550 കടന്നു കുതിച്ചിരുന്നു. ഡോളര്‍ സൂചിക ഉയര്‍ന്നുവരുന്നത് അല്‍പ്പം ആശ്വാസമാണ്. ഡോളര്‍ ഉയര്‍ന്നാല്‍ സ്വര്‍ണവില കുറയേണ്ടതാണ്. അതേസമയം, രൂപയുടെ മൂല്യം താഴ്ന്നു നില്‍ക്കുന്നതാണ് എല്ലാത്തിനും തിരിച്ചടി.

സ്വര്‍ണാഭരണത്തിന്റെ വില

ഡോളര്‍ സൂചിക 98 കടന്ന് അല്‍പ്പം മുന്നേറിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ രൂപ 88 ല്‍ താഴെയാണ്. രൂപ കരുത്താര്‍ജിച്ചാല്‍ സ്വര്‍ണവില കുറയാന്‍ വഴിയൊരുങ്ങും. എന്നാല്‍ പുതിയ വ്യാപാര തര്‍ക്കം രൂപയുടെ കരുത്ത് കുറച്ചിരിക്കുകയാണ്. കയറ്റുമതി പ്രതിസന്ധിയിലാകുകയും നിരവധി പേര്‍ക്ക് ജോലി പോകുമെന്ന സാഹചര്യം വരികയും ചെയ്തതോടെയാണ് ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുന്നതും രൂപയുടെ മൂല്യം കുറയുന്നതും.

ഈ സാഹചര്യത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 85000 രൂപ പ്രതീക്ഷിക്കാം. സ്വര്‍ണവില, ജിഎസ്ടി, പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ചേരുമ്പോഴാണ് ഈ വിലയിലെത്തുക. അതേസമയം, കുറഞ്ഞ അളവിലുള്ള സ്വര്‍ണം ഉപയോഗിച്ചുള്ള ആഭരണം, അല്ലെങ്കില്‍ ഡിസൈന്‍ കൂടുതലുള്ള ആഭരണം എന്നിവയ്‌ക്കെല്ലാം പണിക്കൂലി കൂടും. സ്വാഭാവികമായും മൊത്തം വിലയും ഉയരും.

അമേരിക്കയുമായി വ്യാപാര ചര്‍ച്ചകള്‍ നടന്നുവരികയാണ്. നവംബറില്‍ ഇക്കാര്യത്തില്‍ പുതിയ ധാരണയുണ്ടാക്കുമെന്നാണ് ഒടുവിലെ വിവരം. എന്നാല്‍ താരിഫ് വിഷയത്തില്‍ ഇന്ത്യയെ നിരന്തരമായി കുറ്റപ്പെടുത്തുകയാണ് ഡൊണാള്‍ഡ് ട്രംപ്. കയറ്റുമതിക്ക് ഉത്തേജനം നല്‍കാന്‍ മറ്റു നിരവധി രാജ്യങ്ങളുമായി ചര്‍ച്ച ചെയ്തു വരികയാണ് ഇന്ത്യ. കൂടുതല്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവയ്ക്കാനും ശ്രമിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+