സ്വര്‍ണവില കുറഞ്ഞു; ഒക്ടോബര്‍ ആദ്യ ദിനത്തില്‍ പ്രതീക്ഷ, വരാന്‍ പോകുന്ന വലിയ ഇടിവിന്റെ സൂചനയോ

കൊച്ചി: ഒക്ടോബര്‍ ഒന്നിന് കേരളത്തില്‍ സ്വര്‍ണവിലയില്‍ കുറവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. സ്വര്‍ണവില കുറയാനുള്ള സാധ്യതകള്‍ അന്തര്‍ദേശീയ വിപണിയില്‍ കാണുന്നുണ്ട്. എങ്കിലും വിപണി സാഹചര്യം ഏത് സമയവും മാറിമറിയാമെന്നതാണ് അവസ്ഥ. ദിവസങ്ങള്‍ക്ക് മുമ്പ് വലിയ തോതില്‍ കുറഞ്ഞ സ്വര്‍ണം കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. ഇന്ന് കുറഞ്ഞു.

അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഈ മാസം പലിശ നിരക്ക് ഉയര്‍ത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുറയും. കൂടാതെ ഡോളര്‍ സൂചിക ഉയരുകയാണ്. ഇതും സ്വര്‍ണവില കുറയാനുള്ള കാരണമാകും. അതേസമയം, ഇറാന്‍-അമേരിക്ക യുദ്ധം തീരുമെന്ന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ടുതന്നെ ഏത് സമയവും വിപണി താളംതെറ്റാം. ഇനി ഇന്നത്തെ സ്വര്‍ണവില അറിയാം...

gold price kerala october1

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13680 രൂപയും പവന് 109440 രൂപയുമാണ് ഇന്നത്തെ വില. ഈ വിലയില്‍ ആഭരണം വാങ്ങുമ്പോള്‍ പവന് 1.19 ലക്ഷത്തിന് അടുത്ത് ചെലവ് വരാം. 18 കാരറ്റ് ഗ്രാമിന് 11265 രൂപയും പവന് 90120 രൂപയുമാണ് വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8755 രൂപയും പവന് 70040 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 5645 രൂപയും പവന് 45160 രൂപയുമാണ് നല്‍കേണ്ടത്. അതേസമയം, വെള്ളിയുടെ വില കേരളത്തില്‍ കുറഞ്ഞു. ഗ്രാമിന് 235 രൂപയാണ് ഇന്നത്തെ വില.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം കാണുന്നുണ്ട്. 4173 ഡോളറാണ് പുതിയ നിരക്ക്. ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിയാന്‍ തുടങ്ങി. ബ്രെന്റ് ക്രൂഡ് ബാരലിന് 97 ഡോളറായി. എന്നാല്‍ ഡോളര്‍ സൂചിക ഉയര്‍ന്ന് 101.56 എന്ന നിരക്കിലെത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 95.93 എന്ന നിരക്കിലേക്ക് വീണു.

അമേരിക്കയും ഇറാനും തമ്മില്‍ പ്രത്യക്ഷ യുദ്ധം ഇപ്പോള്‍ നടക്കുന്നില്ല. എന്നാല്‍ ഇറാനെ സാമ്പത്തികമായി തളര്‍ത്താനുള്ള ശ്രമങ്ങളാണ് അമേരിക്ക നടത്തുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴി കപ്പലുകള്‍ പോകുന്നുണ്ടെങ്കിലും ഇറാന്റെ ആക്രമണ ഭീതി നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ സമ്പൂര്‍ണമായ ഗതാഗതം പുനസ്ഥാപിച്ചു എന്ന് പറയാന്‍ സാധിക്കില്ല.

സൗദി അറേബ്യ എണ്ണയുടെ പൈപ്പ് ലൈന്‍ പ്രവര്‍ത്തനം സജീവമാക്കി. ഇതെല്ലാമാണ് ക്രൂഡ് ഓയില്‍ വില കുറയാന്‍ കാരണം. ചൈന ഇറാനുമായും സൗദിയുമായും നടത്തിയ ചര്‍ച്ചകളാണ് പുതിയ മാറ്റങ്ങള്‍ക്ക് കാരണം എന്നാണ് സൂചന. എന്നാല്‍ അമേരിക്ക ആക്രമണം നടത്തുകയോ നടപടികള്‍ കടുപ്പിക്കുകയോ ചെയ്താല്‍ ഇറാന്‍ ഇടയും. ഇത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. അതുകൊണ്ടുതന്നെ നിലവിലുള്ള അവസ്ഥയില്‍ വിപണി തുടരുമെന്ന് പറയാന്‍ സാധിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma