സ്വര്‍ണം ക്ഷീണത്തില്‍; വന്‍ കുതിപ്പ് ഇല്ല, ഹോര്‍മുസ് പണി തന്നു, ഇന്നത്തെ പവന്‍, ഗ്രാം വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ് മാത്രം. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ വലിയ കുതിപ്പ് ഇന്നില്ല. ക്രൂഡ് ഓയില്‍ വില കുതിക്കാന്‍ തുടങ്ങിയതാണ് ഇതിന് കാരണം. ഡോളര്‍ സൂചിക മുന്നേറ്റം തുടങ്ങിയിട്ടുണ്ട്. അതേസമയം, അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് വലിയ തോതില്‍ കൂട്ടുമെന്ന പ്രതീക്ഷ വിപണിയില്‍ നഷ്ടമായി. ഇത് സ്വര്‍ണവില കൂടുമെന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഒമാനില്‍ ബോംബിടുമെന്ന് ട്രംപ്; ഹോര്‍മുസ് ചര്‍ച്ചയില്‍ അതൃപ്തി, ഇറാനുമായി കരാര്‍ തയ്യാറാക്കവെ ഭീഷണി
ഒമാനില്‍ ബോംബിടുമെന്ന് ട്രംപ്; ഹോര്‍മുസ് ചര്‍ച്ചയില്‍ അതൃപ്തി, ഇറാനുമായി കരാര്‍ തയ്യാറാക്കവെ ഭീഷണി

ഡോളര്‍ സൂചിക ഉയരുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക, പലിശ നിരക്ക് പ്രതീക്ഷിച്ച പോലെ ഉയര്‍ന്നില്ലെങ്കില്‍ സ്വര്‍ണവില കൂടുകയും ചെയ്യും. അതായത്, സ്വര്‍ണം ഉയരാനും താഴാനുമുള്ള സാധ്യത വിപണിയിലുണ്ട്. അതുകൊണ്ടുതന്നെ വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ മാത്രമാണ് ഉയര്‍ന്നത്.

gold price kerala august18

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില

22 കാരറ്റ് ഗ്രാം വില 14920, പവന്‍ വില 114320
18 കാരറ്റ് ഗ്രാം വില 11740, പവന്‍ വില 93920
14 കാരറ്റ് ഗ്രാം വില 9145, പവന്‍ വില 73160
9 കാരറ്റ് ഗ്രാം വില 5895, പവന്‍ വില 47160
വെള്ളി ഗ്രാം വില 250 രൂപ

വിജയ്‌ക്കൊപ്പം ചേരുമോ ദേവന്‍? 8 സിനിമകളില്‍ ഒന്നിച്ചു, 25 വര്‍ഷം തമിഴ്‌നാട്ടില്‍, താല്‍പ്പര്യം പറഞ്ഞ് നടന്‍
വിജയ്‌ക്കൊപ്പം ചേരുമോ ദേവന്‍? 8 സിനിമകളില്‍ ഒന്നിച്ചു, 25 വര്‍ഷം തമിഴ്‌നാട്ടില്‍, താല്‍പ്പര്യം പറഞ്ഞ് നടന്‍

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കുതിപ്പ് നടത്തിയ സ്വര്‍ണം ഇന്ന് നേരിയ മുന്നേറ്റമാണ് നടത്തിയത്. ഈ വിലയില്‍ 22 കാരറ്റ് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1.25 ലക്ഷം രൂപയ്ക്ക് അടുത്ത് ചെലവഴിക്കേണ്ടി വരും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 2 ശതമാനം കുറച്ചുള്ള സംഖ്യ കിട്ടിയേക്കും. ഓണം സീസണ്‍ ആയതിനാല്‍ പണിക്കൂലിയിലും മറ്റും വലിയ ഇളവ് മിക്ക ജ്വല്ലറികളും പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പണിക്കൂലി കുറയുമ്പോള്‍ മൊത്തമുള്ള ആഭരണ ചെലവ് കുറയും.

ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ധാരണയുടെ 60 ദിവസത്തെ കാലാവധി തിങ്കളാഴ്ച അവസാനിച്ചു. ഇനി ധാരണയുമായി മുന്നോട്ട് പോകില്ലെന്ന് ട്രംപ് പറയുകയും ചെയ്തു. ഹോര്‍മുസ് പാതയില്‍ ഇറാനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ ഒമാനില്‍ ബോംബിടുമെന്ന ട്രംപിന്റെ ഭീഷണി ആഗോള വിപണിയില്‍ ആശങ്കയുണ്ടാക്കി. തൊട്ടുപിന്നാലെ ക്രൂഡ് ഓയില്‍ വില കുതിച്ചു. ബ്രെന്റ് ക്രൂഡ് ബാരലിന് 91 ഡോളര്‍ പിന്നിട്ടു കുതിക്കുകയാണ്.

ഇതോടെ ഡോളര്‍ സൂചിക ഉയര്‍ന്നു. ഇന്ന് ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുകയാണ് ചെയ്തത്. ഔണ്‍സ് സ്വര്‍ണത്തിന് 4400 ഡോളറിന് താഴേക്ക് പോയി. എന്നാല്‍ ഡോളര്‍ സൂചികയിലെ കുതിപ്പും രൂപയുടെ മൂല്യം 95.66 എന്ന നിരക്കിലേക്ക് വീണതും ഇന്ത്യയില്‍ വലിയ തോതില്‍ സ്വര്‍ണവില ഇടിയുന്നതിന് തിരിച്ചടിയായി. യുദ്ധ സാഹചര്യം ശക്തിപ്പെട്ടാല്‍ സ്വര്‍ണവില കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+