സ്വർണ വില: കുറഞ്ഞ വിലയില്‍ ഇന്നും സ്വർണം വാങ്ങാം: വരും ദിവസങ്ങളില്‍ കുതിപ്പിന് സാധ്യത, കാരണമുണ്ട്
കൊച്ചി: ജുലൈ മാസത്തില്‍ കൂടിയും കുറഞ്ഞ് മുന്നേറിയ സ്വർണ വില മാസം അവസാനിക്കുമ്പോള്‍ 880 വർധനവിലായിരുന്നു. ആഗസ്തിലെ ആദ്യ ദിനത്തിലും വില വർധിച്ചതോടെ ഈ മാസവും സ്വർണം കുതിപ്പിനാണെന്ന സൂചന നല്‍കി. ഒരു പവന്‍ സ്വർണത്തിന് 120 രൂപയായിരുന്നു ആഗസ്റ്റ് ഒന്നിന് വർധിച്ചത്. എന്നാല്‍ പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ വില വലിയ തോതില്‍ കുറഞ്ഞത് ചെറുതല്ലാത്ത ആശ്വാസമാണ് നല്‍കുന്നത്.
അതേസമയം സ്വർണ വിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല. ഇതോടെ കഴിഞ്ഞ ദിവസത്തെ അതേ നിരക്കില്‍ തന്നെയാണ് ഇന്നും വില്‍പ്പന. വ്യാഴാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞതോടെ കേരള വിപണിയില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5,495 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 43,960 രൂപയുമായി. ഈ നിരക്ക് ഇന്നും തുടരുകയാണ്. ബുധനാഴ്ച പവന് 240 രൂപ കുറഞ്ഞ് 44080 എന്ന നിലയിലേക്ക് എത്തിയിരുന്നു.

കഴിഞ്ഞ രണ്ട് ദിവസം കൊണ്ട സ്വർണ വിലയില്‍ 360 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചകളിലെ ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നാണ് ഇത്. രാജ്യാന്തര വിപണയിലെ ഇടിവാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1934 ഡോളറിൽ ആണ് ഇന്നലെ സ്വർണ വ്യാപാരം നടന്നത്. ഡോളറിലെ ഏറ്റക്കുറച്ചിലുകൾ ആണ് സ്വർണ വിലയിൽ പ്രധാനമായും പ്രതിഫലിച്ചത്.
ഒരു പവന്‍ 22 ഗ്രാം സ്വർണത്തിന് പവന് 43320 രൂപ എന്ന നിരക്കിലായിരുന്നു ജുലൈ മാസം സ്വർണ വിപണി ആരംഭിച്ചത്. ജൂണ്‍ 14 ന് വില ഈ മാസം ആദ്യമായി 44000 ത്തിലേക്ക് എത്തി. തുടർന്ന് 17-ാം തിയതി വരെ വില ഇതേ നിരക്കില്‍ തുടർന്നു. 18 ലെ 80 രൂപ വർധനവോടെ വില 44,80 രൂപയിലും 19 ലെ 400 രൂപയുടെ വർധനവോടെ 44480 എന്ന നിരക്കിലേക്കും വിലയെത്തി. ജുലൈ മാസത്തിലെ ഏറ്റവും വലിയ വർധനവും ഇതായിരുന്നു.
ജുലൈ 20-നാണ് സ്വർണ വില ആ മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തുന്നത്. 44480 എന്ന നിരക്കില്‍ നിന്നും 80 രൂപ വർധിച്ച് 44560 എന്ന നിലയിലേക്ക് വിലയെത്തി. എന്നാല്‍ പിന്നീട് തുടർച്ചയായ രണ്ട് ദിവസങ്ങളില്‍ വിലയില്‍ 440 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതോടെ വില 44120 ലേക്ക് വീണു. ജുലൈ 25 ന് 120 രൂപ കുറഞ്ഞ് 44000 എന്ന നിരക്കില്‍ നില്‍ക്കുമ്പോഴാണ് 26 നും 27 നും 360 രൂപയുടെ വർധനവ് ഉണ്ടാവുന്നത്. എന്നാല്‍ 28 ന് വില 280 രൂപ വീണ്ടും കുറഞ്ഞു. ഒടുവില്‍ ഒരു പവന്‍ സ്വർണത്തിന് 80 രൂപ കുറഞ്ഞ് പവന് 44320 രൂപ എന്ന നിരക്കിലാണ് ജുലൈ മാസത്തിലെ വിപണി അവസാനിക്കുന്നത്.
നിലവില്‍ വില കുറഞ്ഞെങ്കിലും ഓണം, വിവാഹ സീസണുകൾ അടുക്കുന്നതോടെ സ്വർണത്തിന് സംസ്ഥാന വിപണിയിൽ വീണ്ടും വില ഉയരാന്‍ സാധ്യതയുണ്ട്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് പുറമെ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് ഇത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.
വെള്ളി വില
സ്വർണത്തിലേത് പോലെ വെള്ളി വിലയിലും കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 80.5 രൂപയും 10 ഗ്രാമിന് 803 രൂപയുമാണ് വില. ഒരു കിലോഗ്രാമിന് 80,300 രൂപയായിരുന്നു വില. ബുധനാഴ്ച ഒരു കിലോഗ്രാമിന് 81,000 രൂപയായിരുന്നു വില.












Click it and Unblock the Notifications