Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വന്‍ വിലക്കുറവില്‍; 90000ത്തിന് താഴേക്ക് വീണു, വിഷമത്തോടെ ഒരുകൂട്ടം, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണം വന്‍ വിലക്കുറവില്‍. ഇന്നലെ രണ്ട് തവണയായി 1720 രൂപ കുറഞ്ഞ പിന്നാലെ ഇന്ന് 600 രൂപ വീണ്ടും കുറഞ്ഞു. സ്വര്‍ണവില ഇനിയു ം കുറയുമെന്ന പ്രതീതി വിപണിയിലുണ്ട്. അതുകൊണ്ടുതന്നെ കൂട്ടത്തോടെ വിറ്റഴിക്കുകയാണ് നിക്ഷേപകര്‍. ഇപ്പോള്‍ വിറ്റാല്‍ നഷ്ടം കുറയ്ക്കാമെന്ന് അവര്‍ കരുതുന്നു. സ്വര്‍ണവില ഇടിയുമ്പോള്‍ വലിയ വിഷമം നേരിടുന്നത് വില കൂടിയ വേളയില്‍ വാങ്ങിവച്ചവരാണ്.

വിവാഹത്തിന് ഉള്‍പ്പെടെ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സ്വര്‍ണവില കുറയുന്നത് സന്തോഷമാണ്. എന്നാല്‍, വില കുതിക്കുന്നു എന്നുകണ്ട് ലാഭ താല്‍പ്പര്യത്തോടെ വാങ്ങിവച്ചവര്‍ കുടുങ്ങും. ഒരു പവന് ഒരു ലക്ഷം രൂപ കടന്ന് പോകുമെന്ന പ്രചാരണം നേരത്തെയുണ്ടായിരുന്നു. എന്നാല്‍ 97360 രൂപയിലെത്തിയ ശേഷം ഇടിയുകയാണ് ചെയ്തത്.

gold price kerala october 28

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 89800 രൂപയാണ്. 20 ദിവസത്തിന് ശേഷമാണ് 90000ത്തിന് താഴേക്ക് സ്വര്‍ണവില എത്തുന്നത്. വില കൂടിയിരുന്ന ഘട്ടത്തില്‍ ആഭരണവും മറ്റു രീതിയിലുള്ള സ്വര്‍ണവും വാങ്ങിയവര്‍ക്ക് ഇപ്പോള്‍ വലിയ നഷ്ടം തോന്നുക സ്വാഭാവികം. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വിലയായ 86560 രൂപയ്ക്ക് താഴേക്ക് വീഴുമോ എന്നാണ് ഇനി അറിയേണ്ടത്.

സ്വര്‍ണവില 25 ശതമാനത്തോളം കുറയും എന്നതാണ് സാമ്പത്തിക വിദഗ്ധര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രവചിച്ചിരുന്നത്. കാര്യങ്ങള്‍ അവിടേക്ക് എത്തുമെന്ന് കരുതുന്നു. അവര്‍ പ്രവചിച്ചത് ശരിയാകുകയാണെങ്കില്‍ പവന്‍ വില 70000 രൂപയിലേക്ക് എത്തും. അതിന് ഇനിയും 19000 രൂപ കൂടി താഴേണ്ടതുണ്ട്. വിറ്റഴിക്കല്‍ ശക്തമായാല്‍ സ്വര്‍ണവില ഇനിയും കുറയും.

ഇന്നത്തെ സ്വര്‍ണവില

22 കാരറ്റ് ഗ്രാമിന് 11225 രൂപ
18 കാരറ്റ് ഗ്രാമിന് 9230 രൂപ
14 കാരറ്റ് ഗ്രാമിന് 7195 രൂപ
9 കാരറ്റ് ഗ്രാമിന് 4650 രൂപ
വെള്ളി ഒരു ഗ്രാമിന് 155 രൂപ

സ്വര്‍ണത്തിന്റെ വിലയ്‌ക്കൊപ്പം വെള്ളിയുടെ വിലയും കുറയുകയാണ്. ചൈനയും അമേരിക്കയും തമ്മില്‍ വ്യാപാര പോര് ഒഴിവാക്കാന്‍ ധാരണയായത് വിപണിക്ക് പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയും അമേരിക്കയും ധാരണയിലെത്തിയാല്‍ ഇനിയും സ്വര്‍ണവില കുറഞ്ഞേക്കും. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4000 ഡോളറിന് താഴേക്ക് എത്തി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മലേഷ്യയില്‍ നിന്ന് ജപ്പാനിലെത്തിയിട്ടുണ്ട്. കൂടുതല്‍ വ്യാപാര കരാറിലേക്ക് അമേരിക്ക കടന്നേക്കും. വിപണി സജീവമാകുമെന്ന പ്രതീക്ഷയാണിപ്പോള്‍. അതുകൊണ്ടുതന്നെ ഓഹരി വിപണിയിലേക്ക് കൂടുതല്‍ നിക്ഷേപം വരുന്നുണ്ട്. ലാഭം കിട്ടുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ സ്വര്‍ണം വിട്ട് ഓഹരി വിപണിയിലേക്ക് വരികയാണ്. സ്വര്‍ണത്തിന്റെ വിറ്റഴിക്കല്‍ തുടരുന്നതിനാല്‍ ഇനിയും വില കുറയുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+