സ്വർണം ഇന്ന് തന്നെ വാങ്ങിക്കോളൂ, പവന് വീണ്ടും വില കുറഞ്ഞു; ഇതാണ് അവസരം
സ്വർണത്തിന് പൊള്ളുന്ന വില രേഖപ്പെടുത്തിയ വർഷമായിരുന്നു കടന്ന് പോയത്. ഈ വർഷവും വില കുതിക്കുമെന്ന പ്രവചനങ്ങൾ നേരത്തേ ഉണ്ടായിരുന്നു. പവന് വില 75,000 വരെ തൊട്ടേക്കുമെന്ന് വരെ പ്രവചനങ്ങൾ. ഇത്തരം പ്രവചനങ്ങൾ ശരിവെക്കുന്ന തരത്തിലായിരുന്നു ഈ വർഷം തുടങ്ങിയത്. ജനവരി, ഫെബ്രുവരി മാസങ്ങളിൽ സ്വർണവില റെക്കോഡുകൾ ഭേദിച്ചുകൊണ്ട് കുതിക്കുന്ന സാഹചര്യം ഉണ്ടായി.
എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണപ്രേമികൾക്ക് ആശ്വാസം നൽകി വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഫെബ്രുവരി 26 മുതലാണ് വില കുറഞ്ഞ് തുടങ്ങിയത്. 25 ന് 64,600 രൂപയായിരുന്നു രേഖപ്പെടുത്തിയത്. 26 ന് 200 രൂപ കുറഞ്ഞ് പവന് വില 64,400 ആയി. തൊട്ടടുത്ത ദിവസം കുറവ് വന്നത് 320 രൂപയാണ്. 28 ന് രേഖപ്പെടുത്തിയ വില 63,600 രൂപയായിരുന്നു. അതായത് 480 രൂപയുടെ ഇടിവ്. ഇന്നും വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിശദമായി നോക്കാം

സ്വർണം ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് 1 ഗ്രാമിന് വില 7940 രൂപയാണ്. പവന്റെ വിലയിൽ 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന് വില 63520 രൂപയാണ്. 5 ശതമാനം പണിക്കൂലിയും ജി എസ് ടിയും ചേർത്ത് വാങ്ങുമ്പോൾ ഒരു പവൻ സ്വർണത്തിന് വില 70,000 തൊടും. എന്തായാലും ഈ വിവാഹ സീസണിൽ പൊന്നിന്റെ വില പൊള്ളിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
ഡിമാന്റ് ഉയർന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാനായി പലവിധ ഓഫറുകളാണ് ജ്വല്ലറികൾ അവതരിപ്പിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത് അതേ ദിവസത്തെ വില നിലവാരത്തിൽ സ്വർണം സ്വന്തമാക്കാൻ അവസരമൊരുക്കുന്ന സ്കീമുകൾ ചില ജ്വല്ലറികൾ നൽകുന്നുണ്ട്. പണിക്കൂലിയിലൂടെയാണ് ജ്വല്ലറികൾ ആളുകളെ പിഴിയുന്നതെന്നാണ് പലരും ഉന്നയിക്കുന്ന ആക്ഷേപം. പണിക്കൂലിയിൽ കിഴിവുള്ളിടത്ത് അതുകൊണ്ട് തന്നെ ആളുകളുടെ തള്ളിക്കയറ്റവും ഉണ്ട്. മലബാർ ഗോൾഡ് പോലുള്ള ജ്വല്ലറികൾ പണിക്കൂലിയിൽ 50 ശതമാനം കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പണിക്കൂലിയിൽ കൂടുതൽ കിഴിവുകൾ പ്രഖ്യാപിച്ച് സ്വർണം വിൽക്കാൻ സാധിക്കില്ലെന്നാണ് ചില ജ്വല്ലറിക്കാർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഇന്ന് സ്വർണവില കുറഞ്ഞെന്ന് കരുതി വരും ദിവസങ്ങളിലും വലിയ വിക്കുറവ് പ്രതീക്ഷിക്കരുതെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഗോള വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണ വിലയേയും സ്വാധീനിക്കുന്നത്. അതിനാൽ വരും ദിവസങ്ങളിലും വിലയെ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. പക്ഷെ വമ്പൻ കിഴിവിന് കാത്തിരുന്നാൽ ഒരുപക്ഷെ നിരാശയായിരിക്കും ഫലമെന്നും ഇവർ പറയുന്നു.












Click it and Unblock the Notifications