Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില സർവ്വകാല റെക്കോർഡില്‍, കേരളത്തില്‍ ആദ്യം: പൊന്നില്‍ തൊട്ടാല്‍ പൊള്ളും

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വർധിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ സ്വർണ വില ഒടുവില്‍ സർവ്വകാല റെക്കോർഡ് തൊട്ടു. സംസ്ഥാന വിപണയില്‍ പവന് 600 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന്റെ നിരക്ക് 55680 രൂപയിലേക്ക് എത്തി. 55080 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ ഒരുപവന്റെ വിപണി വില. ഗ്രാമിന് 75 രൂപയുടെ വർധനവോടെ വില 6885 ല്‍ നിന്നും 6960 രൂപയിലേക്കും എത്തി.

സംസ്ഥാന ചരിത്രത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തെ 55680 രൂപ. ഇതിന് മുമ്പ് ഈ വർഷം മെയ് 20 ന് രേഖപ്പെടുത്തിയ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. അന്ന് പവന് 55120 രൂപയായിരുന്നു ഒരു പവന് ഈടാക്കിയിരുന്ന വില. രണ്ട് ദിവസത്തിനിടെ കേരള വിപണിയിൽ 1,080 രൂപയാണ് പവന് വർധിച്ചത്.

gold-price-today-

24 കാരറ്റിലും 18 കാരറ്റിലും സമാനമായ നിരക്കിലുള്ള വർധനവുണ്ടായിട്ടുണ്ട്. 24 കാരറ്റ് സ്വർണത്തിന് പവന് 652 രൂപയുടെ വർധനവോടെ വില 60088 ല്‍ നിന്നും 60744 ലേക്ക് എത്തി. ഗ്രാം വില - 7593. 18 കാരറ്റിലേക്ക് വരികയാണെങ്കില്‍ 496 രൂപയുടെ വർധനവാണ് വിലയിലുണ്ടായിരിക്കുന്നത്. ഇതോടെ പവന് നിരക്ക് 45560 രൂപയായി. ഗ്രാം വില - 5695.

22 കാരറ്റ് സ്വർണത്തിന് പവന് 53560 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം സ്വർണ വിപണി ആരംഭിച്ചത്. രണ്ടാം തിയതി 200 രൂപ കുറഞ്ഞ് വില 53360 രൂപയിലേക്ക് എത്തി. അഞ്ചാം തിയതി വരെ ഈ നിരക്ക് തുടർന്നു. മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കും ഇത് തന്നെ. തുടർന്നാണ് വിലയില്‍ കുതിപ്പ് രേഖപ്പെടുത്തി തുടങ്ങിയത്.

രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ദിവസം സ്വർണ വില സർവകാല റെക്കോർഡില്‍ എത്തിയതിന് പിന്നാലെയാണ് കേരളത്തിലും സ്വർണ വില കുതിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസം യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതോടെ സ്വർണവില വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. നാലുവര്‍ഷത്തിനു ശേഷമാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുന്നത്.

കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അരശതമാനത്തിന്റെ കുറവാണ് നിലവില്‍ വരുത്തിയിരിക്കുന്നത്. ഇതിന് മുമ്പ് 2022 മാര്‍ച്ചില്‍ 11നായിരുന്നു ഫെഡറൽ റിസർവ് നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+