Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില ഫസ്റ്റ് ഗിയറില്‍ തന്നെ: ഇന്നും വർധനവ്, ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്ക്

ജൂണ്‍ മാസത്തിന്റെ തുടക്കം മുതല്‍ സ്വർണ വിലയില്‍ വലിയ തോതിലുള്ള വർധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മാസത്തിലെ ഇതുവരേയുള്ള ദിനങ്ങളില്‍ കേവലും രണ്ട് ദിവസം മാത്രമാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴിതാ സ്വർണ വില വീണ്ടും 54000 വും കടന്ന് കുതിക്കുകയാണ്.

ഇന്നലത്തെ വർധനവിന് പിന്നാലെ സ്വർണ വില ഇന്ന് വീണ്ടും മുന്നോട്ട് കുതിച്ചിരിക്കുകയാണ്. ഇന്നത്തെ വർധനവോടെ വില മാസത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കിലേക്ക് എത്തുകയും ചെയ്തു. 22 കാരറ്റ് സ്വർണത്തിന് പവന് 240 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. സമാനമായ രീതിയിലായിരുന്നു ഇന്നലത്തേയും വർധനവ്.

gold-price-today

പവന് 54080 എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വില്‍പ്പന. ഇന്നലേയും 240 രൂപ വർധിച്ചിരുന്നു. ഇന്നലത്തെ പന്‍ വില - 53840. ഗ്രാമിന് ഇന്ന് 30 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഗ്രാമിന്റെ വില 6760 എന്ന നിരക്കിലേക്ക് എത്തി. കഴിഞ്ഞ ദിവസത്തെ ഗ്രാം വില - 6730 രൂപ.

22 കാരറ്റിന് സമാനമായ വർധനവ് 24 കാരറ്റിലും പതിനെട്ട് കാരറ്റിലുമുണ്ടായിട്ടുണ്ട്. 24 കാരറ്റിന് പവന് 264 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇതോടെ വില വീണ്ടും 59000 ത്തിലേക്ക് എത്തി. 18 കാരറ്റിന് പവന് 200 രൂപയുടെ വർധനവും ഇന്ന് രേഖപ്പെടുത്തി. ഇന്നത്തെ നിരക്ക് - 44248.

22 കാരറ്റിന് പവന് 53000 രൂപയെന്ന നിരക്കിലായിരുന്നു ജുലൈ ഒന്നിന് സ്വർണ വിപണി ആരംഭിച്ചത്. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കും ഇത് തന്നെ. ഈ വിലയും ഇന്നത്തെ വിലയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ വിലയിലെ വ്യത്യാസം 1080 രൂപയാണ്. ജുലൈ നാലാം തിയതിയും ആറാം തിയതിയും 520 രൂപ വീതം വർധിച്ചതാണ് സ്വർണ വിലയെ 54000 കടത്തിയത്. ആറാം തിയതിയിലെ ഈ വർധനവോടെ ഒരു പവന്‍ സ്വർണത്തിന്റെ വില എത്തിയത് 54120 രൂപയിലായിരുന്നു. മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കും ഇത് തന്നെ.

സ്വർണവില മുന്നോട്ട് കുതിച്ചേക്കും

ഇടക്ക് വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വില മുന്നോട്ട് തന്നെ പോകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എസ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് ഡേറ്റ രാജ്യാന്തര വിപണിയിലെ സ്വർണ വിലയെ സ്വാധീനിച്ചേക്കും. സെപ്തംബറില്‍ പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം, കമ്പനികളുടെ മൂന്നാം പാദ വരുമാന കണക്കുകള്‍ എന്നിവയും അടുത്ത ദിനങ്ങളിലെ സ്വർണ വിലയെ സ്വാധീനിക്കും.

ഫെഡ് പലിശ നിരക്ക് കുറച്ചാല്‍ കടപ്പത്രങ്ങളും ബാങ്ക് നിക്ഷേപങ്ങളും ആകര്‍ഷകമല്ലാതാകും. ഇതോടെ സ്വർണ വില വീണ്ടും മുന്നോട്ട് കുതിച്ചേക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+