സ്വര്‍ണം കുതിപ്പ് തുടങ്ങി; ഇന്ന് വര്‍ധിച്ചത് 640 രൂപ, ആഭരണത്തിന് 90,000, പുതിയ പവന്‍-ഗ്രാം വില
കൊച്ചി: കേരളത്തില്‍ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില കുതിപ്പ് തുടങ്ങി. ഇനിയുള്ള ദിവസങ്ങളില്‍ വില ഉയരാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് നാളെ പുതിയ പലിശ നിരക്ക് പ്രഖ്യാപിക്കും. ഇതിന്റെ പ്രതിഫലനം വ്യാഴാഴ്ച മുതല്‍ സ്വര്‍ണവിപണിയില്‍ ഉണ്ടാകുമെന്നാണ് കരുതിയത് എങ്കിലും ഇന്ന് തന്നെ വില ഉയരാന്‍ തുടങ്ങി.
സ്വര്‍ണത്തിന് പുറമെ വെള്ളിയുടെ വിലയും ഇന്ന് ഉയര്‍ന്നിട്ടുണ്ട്. അമേരിക്കന്‍ ഡോളര്‍ മൂല്യം ഇടിഞ്ഞു നില്‍ക്കുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നു. പല രാജ്യങ്ങളും ഡോളറിന് പകരം സ്വര്‍ണം കരുതല്‍ ധനമായി സൂക്ഷിക്കാന്‍ തുടങ്ങിയതാണ് സ്വര്‍ണവില കുതിക്കാന്‍ കാരണം. ഇന്നത്തെ സ്വര്‍ണവില, ഉയരാനുള്ള കാരണം, വരും ദിവസങ്ങളിലെ പ്രവചനം എന്നിവ അറിയാം...

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 82080 രൂപയാണ് ഇന്ന് ഒരു പവന്റെ വില. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 10260 രൂപയിലെത്തി. ഒരു പവന്‍ ആഭരണത്തിന് 90000 രൂപ വരെ ചെലവ് വന്നേക്കും. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8425 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6560 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 4230 രൂപയുമായി. വെള്ളിയുടെ വില ഗ്രാമിന് 2 രൂപ വര്‍ധിച്ച് 137 രൂപയായി.
സ്വര്‍ണവില ആദ്യമായി 82000 കടന്നു
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3680 ഡോളറാണ് പുതിയ നിരക്ക്. ഇനിയും വില കുതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പ്രതിഫലനം വരും ദിവസങ്ങളില്‍ കേരള വിപണിയിലുമുണ്ടാകും. ഡോളര്‍ സൂചിക 97.24 ആണ്. രൂപയുടെ മൂല്യം 88.15 ആയി മെച്ചപ്പെട്ടു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പവന്‍ വിലയാണ് ഇന്നത്തേത്. ആദ്യമായി പവന് 82000 കടന്നു എന്ന പ്രത്യേകതയും ഇന്നുണ്ട്.
വിപണിക്ക് പ്രതീക്ഷ
ഇന്ത്യയും അമേരിക്കയും തമ്മില്‍ ഇന്ന് വ്യാപാര ചര്‍ച്ച നടക്കുന്നത് വിപണി ഉറ്റുനോക്കുകയാണ്. അമേരിക്കയും ചൈനയും ചില കാര്യങ്ങളില്‍ ധാരണയിലെത്തി. വെള്ളിയാഴ്ച ട്രംപും ഷി ജിന്‍പിങും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. ഇന്ത്യയുമായി അതിവേഗം ധാരണയിലെത്താനാണ് അമേരിക്കയുടെ നീക്കം. എന്തൊക്കെ വിട്ടുവീഴ്ച ഇന്ത്യ ചെയ്യേണ്ടി വരുമെന്നത് കണ്ടറിയണം.
അമേരിക്കയുടെ പലിശ പ്രഖ്യാപനം
അമേരിക്കയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കും എന്നാണ് വിവരം. അമേരിക്കയില്‍ പണപ്പെരുപ്പം വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ് ആലോചന. എന്നാല്‍ പലിശ നിരക്ക് കുറയ്ക്കുന്നതോടെ നിക്ഷേപം വരുമാനം ഇടിയുമെന്നതിനാല്‍ ജനങ്ങള്‍ സ്വര്‍ണത്തിലേക്ക് തിരിയും. പ്രത്യേകിച്ച് വന്‍കിട നിക്ഷേപകര്‍. പലിശ നേരിയ കുറവ് മാത്രമേ വരുത്തുകയുള്ളൂ എങ്കില്‍ സ്വര്‍ണം വലിയ തോതില്‍ ഉയരില്ല.
പലിശ അര ശതമാനം കുറച്ചാല്‍ സ്വര്‍ണവില കുതിക്കാന്‍ കാരണമാകും. അമേരിക്കന്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കാതെ നില്‍ക്കുന്നതും സ്വര്‍ണവില ഉയരുമെന്ന സൂചന നല്‍കുന്നു. ഫലത്തില്‍ സ്വര്‍ണവില വര്‍ധിക്കാന്‍ ഒരുപിടി കാരണങ്ങളുണ്ട്. കുറയാന്‍ കാരണങ്ങള്‍ കുറവാണുതാനും. വലിയ വിലയില്‍ എത്തി എന്ന് മനസിലാക്കി നിക്ഷേപകര്‍ സ്വര്‍ണം വിറ്റഴിക്കല്‍ നടത്തിയാല്‍ മാത്രമാണ് ഇനി വില താഴുക. അതിന് സാധ്യത വളരെ പെട്ടെന്ന് കാണുന്നില്ല.












Click it and Unblock the Notifications