Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍; ട്രംപിന്റെ അടുത്ത പണി വരുന്നുണ്ട്, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. അമേരിക്കയുടെ പുതിയ വ്യാപാര നയം ലോക വിപണിയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചതാണ് സ്വര്‍ണത്തിലും പ്രതിഫലിക്കുന്നത്. അമേരിക്ക ഇന്ത്യയ്‌ക്കെതിരെ പിഴ ചുങ്കം ചുമത്തുമെന്നാണ് ട്രംപ് ഒടുവില്‍ പറഞ്ഞിട്ടുള്ളത്. ഇന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് കരുതുന്നു. അതിന് അനുസരിച്ചാകും സ്വര്‍ണത്തിന്റെ ഭാവി വില മാറ്റം.

ക്രൂഡ് ഓയില്‍ വില വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഡോളര്‍ നിരക്കിലും കാര്യമായ ചലനമില്ല. അതേസമയം, ഇന്ത്യന്‍ രൂപ നേരിയ തോതില്‍ കയറിയിട്ടുണ്ട്. എന്നാല്‍ വലിയ മുന്നേറ്റമാണ് എന്ന് പറയാന്‍ സാധിക്കില്ല. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഇന്ന് കാര്യമായ മാറ്റമുണ്ടാക്കിയിട്ടില്ല. ചാഞ്ചാട്ടം തുടരുകയാണ്. അതേസമയം, കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡിലാണ് ഇന്നത്തെ സ്വര്‍ണവില.

gold price kerala august6

ഒരു പവന്‍ സ്വര്‍ണത്തിന് 75040 രൂപയാണ് ഇന്നത്തെ വില. 80 രൂപ മാത്രമാണ് ഉയര്‍ന്നത്. 22 കാരറ്റ് ഗ്രാമിന് 10 രൂപ വര്‍ധിച്ച് 9380 രൂപയായി. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3374 ഡോളറാണ് പുതിയ നിരക്ക്. ഇതിനേക്കാള്‍ ഉയര്‍ന്ന ശേഷം അല്‍പ്പം താഴുകയായിരുന്നു. അമേരിക്കയുമായുള്ള വ്യാപാര പോര് കനത്താല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയും. ഇത് ഇന്ത്യയില്‍ സ്വര്‍ണവില കൂടുന്നതിലേക്ക് നയിക്കും.

ഇന്നത്തെ ഡോളര്‍ സൂചിക 98.70 എന്ന നിരക്കിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 87.71 ആയി മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം 87.95 എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയിരുന്നു. റിസര്‍വ് ബാങ്കിന്റെ പണനയം രൂപയുടെ മൂല്യത്തില്‍ ഇനിയും മാറ്റം വരുത്തിയേക്കും. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 73200 രൂപയും കൂടിയത് ഇന്നത്തെ നിരക്കുമാണ്.

കുറഞ്ഞ വിലയുള്ള സ്വര്‍ണം വാങ്ങാം

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഒരു ഗ്രാമിന്റെ വില 7700 രൂപയാണ്. 75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പുമാണ് ഈ കാരറ്റിലുള്ള ആഭരണത്തിലുണ്ടാകുക. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5995 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 58 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പുമാണ് ഈ കാരറ്റില്‍ ഉള്‍പ്പെടുന്നത്. ഏറ്റവും കുറഞ്ഞ പരിശുദ്ധിയിലുള്ള 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3865 രൂപയാണ് വില.

ഈ മൂന്ന് കാരറ്റിലും ആഭരണം മാത്രമാണ് ലഭിക്കുക. കോയിന്‍, ബാര്‍ എന്നിവ കിട്ടില്ല. രാജ്യാന്തര വിപണിയിലെയും മുംബൈ വിപണിയിലെയും സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസും സ്വര്‍ണവില നിശ്ചയിക്കുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് നിലവില്‍ സ്വര്‍ണവില ഇത്രയും കൂടാന്‍ കാരണം.

അതേസമയം, അമേരിക്കയുടെ പിഴ ചുങ്കം എത്രയാകുമെന്ന് വ്യക്തമല്ല. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ 25 ശതമാനം ചുങ്കം ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. പിഴ ചുങ്കം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതോടെ ഇന്ത്യയുടെ കയറ്റുമതി പ്രതിസന്ധിയിലാകുകയും രൂപയുടെ മൂല്യം കുറയാന്‍ കാരണമാകുകയും ചെയ്യും. ഈ പ്രതിസന്ധി മറികടക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയും റഷ്യയും തമ്മില്‍ ഇടപാടുകള്‍ തുടരുന്നുണ്ട്. ഈ വേളയില്‍ റഷ്യന്‍ ബന്ധം ചൂണ്ടിക്കാട്ടി ഇന്ത്യയ്‌ക്കെതിരെ അമേരിക്ക നടപടി എടുക്കുന്നത് ഇരട്ടത്താപ്പാണ് എന്നാണ് ഇന്ത്യയുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+