Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് വമ്പന്‍ മുന്നേറ്റം, പഴയ സ്വര്‍ണം വിറ്റ് പണമാക്കാം, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണത്തിന് ഞെട്ടിക്കുന്ന വില വര്‍ധനവ്. ആയിരം രൂപയിലധികം വര്‍ധിച്ച പവന്‍ വില വൈകാതെ 80000 രൂപ എത്തിയേക്കുമെന്ന തോന്നലുണ്ടാക്കി. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില ഇത്രയും കുതിക്കാന്‍ കാരണം. മാസങ്ങള്‍ക്ക് മുമ്പ് വരെ പവന്‍ വില പിടിവിടുമെന്ന് പറയുമ്പോഴും ഇത്രയും ഉയരുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.

ഡോളര്‍ സൂചികയില്‍ ചാഞ്ചാട്ടം തുടരുകയാണ്. അമേരിക്കയുടെ കേന്ദ്ര ബാങ്ക് വൈകാതെ പലിശ നിരക്ക് കുറയ്ക്കുമെന്ന് കേള്‍ക്കുന്നു. രാജ്യാന്തര വിപണിയില്‍ താരിഫ് ഭീഷണി കാരണം സ്വര്‍ണവില കുതിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇന്ത്യന്‍ രൂപ മൂല്യം ഇടിയുക കൂടി ചെയ്തതോടെ സ്വര്‍ണം മിന്നിത്തിളങ്ങുകയായിരുന്നു. ഇതോടെ ആഭരണം വാങ്ങുന്നവരുടെ മുഖം വാടി. ഇന്നത്തെ സ്വര്‍ണവില അറിയാം....

gold price kerala august30-

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 150 രൂപ വര്‍ധിച്ച് 9620 രൂപയായി. ഒരു പവന് 76960 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 120 രൂപ വര്‍ധിച്ച് 7895 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6145 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3970 രൂപയിയായിട്ടുണ്ട്. വെള്ളിയുടെ വില ഗ്രാമിന് 1 രൂപ വര്‍ധിച്ച് 128 രൂപയായി ഉയര്‍ന്നു. ഔണ്‍സ് സ്വര്‍ണത്തിന് 3447 ഡോളറിലെത്തി.

ആഭരണം വാങ്ങാന്‍ എത്ര രൂപ

രൂപയുടെ മൂല്യം ഡോളറിനെതരെ 88.15 എന്ന നിരക്കിലാണുള്ളത്. നേരത്തെ ഇത് 88.30 വരെ എത്തിയിരുന്നു. രൂപ സര്‍വകാല റെക്കോര്‍ഡ് തകര്‍ച്ചയിലാണ്. നിലവിലെ സാഹചര്യത്തില്‍ ഇനിയും ഇടിഞ്ഞേക്കുമെന്ന് പ്രവചിക്കുന്ന വിപണി നിരീക്ഷകരുണ്ട്. റിസര്‍വ് ബാങ്കിന്റെ ശക്തമായ ഇടപെടലുണ്ടായാല്‍ ഒരുപക്ഷേ, തിരിച്ചുകയറിയേക്കാം.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ഉള്‍പ്പെടെ 83000 രൂപ വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ ആണെങ്കില്‍ ഇനിയും വില കൂടും. സ്വര്‍ണവില എല്ലായിടത്തും ഒരേ വിലയാണെങ്കിലും പണിക്കൂലി വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ ഉപഭോക്താക്കള്‍ ഇക്കാര്യത്തില്‍ വിലപേശല്‍ നടത്തി വില കുറയ്ക്കാന്‍ ശ്രമിക്കും.

സ്വര്‍ണം വിറ്റാല്‍ എത്ര രൂപ കിട്ടും

ഒരു പവന്‍ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് രണ്ട് ശതമാനം വില കുറച്ചുള്ള തുക കൈയ്യില്‍ കിട്ടുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ചില ദിവസങ്ങളില്‍ പഴയ സ്വര്‍ണം ഗ്രാമിന് 50 രൂപ മാത്രം കുറവില്‍ വില കിട്ടിയിരുന്നു. ഈ വേളയില്‍ വിറ്റവര്‍ വലിയ ലാഭം കൊയ്തു. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണത്തിന് വില നിശ്ചയിക്കുക. ഇനിയും വില കൂടുമെന്ന് പ്രതീക്ഷിക്കുന്ന വിപണി നിരീക്ഷകരുണ്ട്.

അതേസമയം, ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴത്തെ വില എന്ന് കരുതുന്നവരുണ്ട്. ഇങ്ങനെ കരുതുന്നവര്‍ പഴയ സ്വര്‍ണം വിറ്റ് പണമാക്കാന്‍ ശ്രമിച്ചേക്കും. വന്‍ തോതില്‍ വിറ്റ് ലാഭം കൊയ്യല്‍ നടന്നാല്‍ സ്വര്‍ണവില വരുംദിവസങ്ങളില്‍ കുറയാനാണ് സാധ്യത. എങ്കിലും അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന് സൂചന നല്‍കിയത് സ്വര്‍ണവില കൂടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+