Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില പറക്കുന്നു; പിന്നാലെ വെള്ളിയും, ഇന്ന് വിപണിയില്‍ കുതിപ്പ്, പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് എല്ലാ ലോഹങ്ങള്‍ക്കും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. വെള്ളിയുടെ വിലയില്‍ സര്‍വകാല റെക്കോര്‍ഡ് രേഖപ്പെടുത്തി. പുതിയ സ്വര്‍ണം വാങ്ങുന്നവര്‍ പിന്നാക്കം നില്‍ക്കാന്‍ സാധ്യതയുണ്ട്. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ദിനമാണ്. സ്വര്‍ണവില ഇനിയും കുതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ 24 കാരറ്റ് ബാറുകളും ഗോള്‍ഡ് ഇടിഎഫും കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ആഭരണം വാങ്ങുന്നവര്‍ക്ക് വലിയ ചെലവ് വരും. ക്രൂഡ് ഓയില്‍ വിലയും നേരിയ തോതില്‍ ഇന്ന് മുന്നേറിയിട്ടുണ്ട്. ഡോളര്‍ മൂല്യം നാമമാത്രമായ മുന്നേറ്റം നടത്തി. ഇന്ത്യന്‍ രൂപ അല്‍പ്പം താഴ്ന്നു. അറിയാം കേരളത്തിലെ പുതിയ പവന്‍, ഗ്രാം നിരക്കുകള്‍...

gold price kerala july12-

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തിലെ വില 73120 രൂപയാണ്. 520 രൂപയാണ് കൂടിയത്. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 9140 രൂപയായി. ഇന്നലെ ഗ്രാമിന് 55 രൂപ കൂടിയിരുന്നു. ഓരോ ദിവസവും വില കുതിക്കുകയാണ്. അതുകൊണ്ടുതന്നെ സ്വര്‍ണം വാങ്ങുന്നവര്‍ രണ്ടുതവണ ആലോചിക്കും. ഇന്ന് വെള്ളിയുടെ വിലയില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 4 രൂപ കൂടി 122 രൂപയായി. റെക്കോര്‍ഡ് വിലയാണിത്.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 7490 രൂപയായി. 59920 രൂപയാണ് ഈ കാരറ്റിലെ സ്വര്‍ണം ഒരു പവന് വേണ്ടി വരിക. അതേസമയം, ഏത് സ്വര്‍ണാഭരണങ്ങള്‍ക്കും ഈ സംഖ്യയേക്കാള്‍ ചെലവ് വരും. പണിക്കൂലിയാണ് പ്രധാനമായും അധികം നല്‍കേണ്ടത്. കൂടാതെ മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. ഏകദേശം 6000 രൂപ കൂടി നല്‍കിയാല്‍ മാത്രമേ ഒരു പവന്‍ ആഭരണം കിട്ടൂ.

സ്വര്‍ണവില നിശ്ചയിക്കുന്നത് ഇങ്ങനെ

ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3356 ഡോളറായി ഉയര്‍ന്നു. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവച്ച ചുങ്കപ്പോര് വലിയ ചലനങ്ങളാണ് വിപണിയിലുണ്ടാക്കുന്നത്. ഇന്ത്യയ്ക്ക് എത്ര ചുങ്കം ചുമത്തുമെന്നാണ് ഇനി അറിയേണ്ടത്. സൗഹൃദ രാജ്യങ്ങള്‍ക്കെതിരെ പോലും അമേരിക്ക ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചിരിക്കുകയാണ്.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന്. ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 80000 രൂപയോളം ചെലവ് വരും. അതേസമയം, വില കൂടിയ സാഹചര്യത്തില്‍ പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ താല്‍പ്പര്യം കാണിക്കും. ഗോള്‍ഡ് ഇടിഎഫിലും വില്‍പ്പന കൂടാന്‍ സാധ്യതയുണ്ട്. വലിയ തോതില്‍ ലാഭമെടുക്കല്‍ തുടങ്ങിയാല്‍ സ്വര്‍ണവില കുറഞ്ഞേക്കും.

ഡോളര്‍ സൂചിക 97.87 എന്ന നിരക്കിലാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 85.86 എന്ന നിലയിലെത്തി. കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ വില നിശ്ചയിക്കുമ്പോള്‍ പരിഗണിക്കുന്ന ഘടകങ്ങളാണിതെല്ലാം. ആഗോള വില, മുംബൈയിലെ വില, ഡോളര്‍-രൂപ വിനിമയ നിരക്കുകള്‍ എന്നിവ ഒത്തുനോക്കിയാണ് കേരളത്തില്‍ ഓരോ ദിവസവും സ്വര്‍ണവില ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+