സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; എങ്കിലും 60000 രൂപയ്ക്ക് ഒരു പവന് കിട്ടും, ഇന്നത്തെ ഗ്രാം വില
കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നു. ഇന്നലെ ഗ്രാമിന് 175 രൂപ ഉയര്‍ന്ന പിന്നാലെ ഇന്ന് 80 രൂപ കൂടി വര്‍ധിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില ഉയരും എന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുമെന്ന അഭ്യൂഹമാണ് ഇതിന് കാരണം. ഡിസംബര്‍ 10നാണ് ഫെഡറല്‍ റിസര്‍വ് യോഗം.
രാജ്യാന്തര വിപണിയില്‍ കഴിഞ്ഞാഴ്ച 4000-4100 നിരക്കില്‍ ചാഞ്ചാടുകയായിരുന്നു സ്വര്‍ണം. എന്നാല്‍ ഇന്ന് 4165 ഡോളര്‍ ആയി ഉയര്‍ന്നു. ഈ രീതി തുടര്‍ന്നാല്‍ വൈകാതെ സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചേക്കും. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന് വില 97360 രൂപയാണ്. അതേസമയം, യുക്രൈന്-റഷ്യ യുദ്ധം അവസാനിച്ചേക്കുമെന്ന വിവരം വിപണിക്ക് പ്രതീക്ഷ നല്കുന്നു.

രാജ്യാന്തര വിപണിയില്‍ വില ഉയരുന്നു, അമേരിക്ക പലിശ നിരക്ക് കുറയ്ക്കുന്നു എന്നതു മാത്രമല്ല കേരളത്തില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. അമേരിക്കന്‍ ഡോളര്‍ ഇടിയുന്നതു കൂടിയാണ്. കഴിഞ്ഞ ദിവസം 100ന് മുകളിലുണ്ടായിരുന്ന ഡോളര്‍ സൂചിക ഇപ്പോള്‍ 99.65 എന്ന നിരക്കിലെത്തി. ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു കറന്‍സികളുടെ മൂല്യം കൂടും. അവ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്ന തോത് ഉയരുകയും ചെയ്യും.
അമേരിക്കന്‍ ഡോളര്‍ ഇടിഞ്ഞിട്ടും ഇന്ത്യന്‍ രൂപ കാര്യമായ മുന്നേറ്റം നടത്തിയിട്ടില്ല. ഇന്ത്യന്‍ രൂപ ദുര്‍ബലമായി തുടരുന്നത് വലിയ തിരിച്ചടിയാണ്. അവശ്യ വസ്തുക്കള്‍ക്കും ഇറക്കുമതി വസ്തുക്കള്‍ക്കും ഉയര്‍ന്ന വില രേഖപ്പെടുത്താന്‍ ഇത് കാരണമാകും. അതുതന്നെയാണ് സ്വര്‍ണവിലയിലും സംഭവിക്കുന്നത്. 89.19 എന്ന നിരക്കിലാണ് ഇന്ന് രൂപയുടെ വ്യാപാരം. ഇതില്‍ നേരിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
ഇന്നത്തെ പവന് വില
കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 93800 രൂപയായി ഉയര്‍ന്നു. 640 രൂപയാണ് വര്‍ധിച്ചത്. അതേസമയം, 18 കാരറ്റ് പവന് 77160 രൂപയാണ്. 14 കാരറ്റ് പവന് 60080 രൂപയാണ് വില. ആഭരണം മാത്രം ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്വര്‍ണങ്ങള്‍ വാങ്ങാം. ഇനിയും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങണം എന്നുണ്ടെങ്കില്‍ 9 കാരറ്റ് കിട്ടും. അതിന് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 38760 രൂപയാണ് വില.
സ്വര്‍ണത്തിന്റെ ഗ്രാം വില
22 കാരറ്റ് 11725 രൂപ
18 കാരറ്റ് 9645 രൂപ
14 കാരറ്റ് 7510 രൂപ
9 കാരറ്റ് 4845 രൂപ
വെള്ളി ഗ്രാം വില 167 രൂപ
കേരളത്തില്‍ ഈ മാസം 22 കാരറ്റ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന് വില 94320 രൂപയാണ്. ഇന്നത്തെ വിലയില്‍ നിന്ന് 520 രൂപ കൂടി വര്‍ധിച്ചാല്‍ ഈ നിരക്കിലെത്തും. ഇന്ന് ഒരു പവന് ആഭരണം വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവ് വരും. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ചേരുമ്പോഴാണിത്.
-
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
അമ്പരപ്പിൽ സ്വർണ വിപണി, സ്വർണ്ണവിലയിൽ 17 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്! -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വർണത്തിൽ സംഭവിക്കാൻ പോകുന്നത്..1.10 മുടക്കേണ്ടിടത്ത് 1.50 ലക്ഷം മുടക്കേണ്ടി വരും..മുന്നറിയിപ്പ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications