Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഒരടി പിന്നോട്ട്; ഇന്ന് വില കുറഞ്ഞു, ആശ്വസിക്കാന്‍ വകയില്ല, പവന്‍-ഗ്രാം വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില താഴോട്ട് വന്നിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു വെള്ളിയാഴ്ച. എന്നാല്‍ അവിടെ നിന്ന് വില കുറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. സ്വര്‍ണവിലയില്‍ വലിയ വില ഇപ്പോള്‍ പ്രതീക്ഷിക്കാന്‍ സാധിക്കില്ല. എന്നാല്‍ ക്രമേണ വിലയില്‍ ഇടിവ് വന്നേക്കും.

ക്രൂഡ് ഓയില്‍ വില താഴ്ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ രൂപയുടെ മൂല്യം അല്‍പ്പം കൂടി. ഇത് സ്വര്‍ണവില കുറയാന്‍ ഒരു കാരണമാണ്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര രംഗം പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതാണ് നിലവിലെ വെല്ലുവിളി. മറ്റു പല രാജ്യങ്ങളുമായും അമേരിക്കയുടെ വ്യാപാര നയം അത്ര സുഗമമല്ല.

gold rate kerala august9

അമേരിക്കന്‍ ഡോളറും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ മൂല്യം കൂടി സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ പരിശോധിക്കും. എല്ലാദിവസവും രാവിലെയാണ് ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണവിലയും നേരിട്ട് ഇറക്കുമതി ചെയ്യുന്ന മുംബൈ വിപണിയിലെ വിലയും ഒത്തുനോക്കുകയും ചെയ്യും.

ഡോളര്‍ സൂചിക നിലവില്‍ 98.27 എന്ന നിരക്കിലാണുള്ളത്. രൂപയുടെ വിനിമയ നിരക്ക് 87.58 ആണ്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3398 ഡോളറിലെത്തി. ക്രൂഡ് ഓയില്‍ വില ബാരലിന് 66.50 ആയിട്ടുണ്ട്. കേരളത്തില്‍ ഈമാസം രേഖപ്പെടുത്തിയ ഉയര്‍ന്ന പവന്‍ വില 75760 രൂപയും കുറഞ്ഞ പവന്‍ വില 73200 രൂപയുമാണ്.

കേരളത്തിലെ ഇന്നത്തെ പവന്‍-ഗ്രാം വില

22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 9445 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 25 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ താഴ്ന്ന് 75560 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ചേര്‍ത്ത് 81500 രൂപ ചുരുങ്ങിയത് വേണ്ടി വരും. പണിക്കൂലി കൂടുതലുള്ള ആഭരണങ്ങള്‍ ആണെങ്കില്‍ മൊത്ത വില ഇനിയും കൂടും.

അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 20 രൂപ കുറഞ്ഞ് ഗ്രാം വില 7755 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6035 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3890 രൂപയുമായി. കുറഞ്ഞ വിലയില്‍ ആഭരണം വാങ്ങാന്‍ ഈ കാരറ്റുകളിലെ സ്വര്‍ണമാണ് നല്ലത്. 22 കാരറ്റിലെ ആഭരണങ്ങളേക്കാള്‍ 10000 രൂപയെങ്കിലും പവന്മേല്‍ കുറവുണ്ടാകും. ഇന്ന് വെള്ളി ഗ്രാമിന് കേരളത്തിലെ വില 125 രൂപയാണ്.

പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഒരു പവന് 74000 രൂപയ്ക്ക് മുകളില്‍ കിട്ടുമെന്നാണ് പ്രതീക്ഷ. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് സ്വര്‍ണ വ്യാപാരികള്‍ പഴയ സ്വര്‍ണം തിരിച്ചെടുക്കുന്നത്. രണ്ട് ശതമാനം മുതല്‍ നാല് ശതമാനം വില കുറച്ചാണ് അവര്‍ സ്വീകരിക്കുക. സ്വര്‍ണം വാങ്ങിയ ജ്വല്ലറികളില്‍ തന്നെ മടക്കി കൊടുക്കുമ്പോള്‍ താരതമ്യേന കൂടിയ വില കിട്ടും. അതേസമയം, സ്വര്‍ണം വാങ്ങാന്‍ ഗോള്‍ഡ് ഇടിഎഫ് പോലുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ കൂടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+