Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ലക്ഷം തൊടുന്നു; ഇന്നും സ്വര്‍ണവില വര്‍ധിച്ചു, രൂപ കൊടുക്കുന്ന എട്ടിന്റെ പണി, പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും വന്‍ കുതിപ്പ് നടത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് സ്വര്‍ണം. ഇവിടെയും നില്‍ക്കില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സ്വര്‍ണവില ഇനിയും വര്‍ധിക്കുമെന്ന് നിലവിലെ വിപണി സാഹചര്യം പരിശോധിച്ചാല്‍ മനസിലാകും. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതാണ് സ്വര്‍ണവില കുതിക്കാന്‍ ഒരു കാരണം.

മാത്രമല്ല, രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ഉയരുന്നുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ ഉടനെ നിലവില്‍ വരില്ല എന്ന റിപ്പോര്‍ട്ടുകളും ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് തിരിച്ചടിയായി. സ്വര്‍ണം മാത്രമല്ല, വെള്ളിയുടെ വിലയും വലിയ തോതില്‍ ഉയരുകയാണ്. ഒരു ഗ്രാമിന് 198 രൂപയും പത്ത് ഗ്രാമിന് 1980 രൂപയുമാണ് ഇന്നത്തെ വെള്ളിയുടെ വില.

gold price kerala december 15

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12350 രൂപയും 600 രൂപ വര്‍ധിച്ച് പവന് 98800 രൂപയുമായി. കഴിഞ്ഞ വെള്ളിയാഴ്ച പവന് 98400 വരെ എത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ച നേരിയ ഇടിവ് സംഭവിച്ച് 98200 രൂപയായി. ഇവിടെ നിന്നാണ് ഇന്നത്തെ കുതിപ്പ്. വെള്ളിയാഴ്ച മൂന്ന് തവണ വില മാറിയിരുന്നു. ആദ്യമായിട്ടാണ് സ്വര്‍ണത്തിന് ഒരു ദിവസം മൂന്ന് തവണ വില കൂടുന്നത്.

മറ്റു കാരറ്റിലെ സ്വര്‍ണത്തിന്റെ ഇന്നത്തെ വില

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10155, പവന് 81240 രൂപ.
14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7910, പവന് 63280 രൂപ.
9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5100 രൂപ, പവന് 40800 രൂപ.

രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4327 ആയി ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച ഇതിനേക്കാള്‍ കുതിപ്പ് നടത്തിയെങ്കിലും വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നതോടെ വില കുറഞ്ഞു. ഇന്ന് വീണ്ടും ഉയരുകയാണ്. ഇന്ത്യന്‍ രൂപയുടെ ഇടിവാണ് കേരളത്തില്‍ സ്വര്‍ണവില ഇത്രയും ഉയരാന്‍ കാരണം. ഡോളറിനെതിരെ 90.55 എന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപയുള്ളത്.

സ്വര്‍ണത്തില്‍ രൂപയുടെ പങ്ക്

ഡോളര്‍-രൂപ മൂല്യം, മുംബൈ വിപണിയിലെ സ്വര്‍ണവില, രാജ്യാന്തര വിപണിയിലെ സ്വര്‍ണവില എന്നിവ ഒത്തുനോക്കിയാണ് കേരളത്തില്‍ ജ്വല്ലറി വ്യാപാരികളുടെ സമിതി വില നിശ്ചയിക്കുന്നത്. ഇന്ത്യന്‍ രൂപ ഇനിയും മൂല്യമിടിയും എന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില വീണ്ടും കുതിക്കും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വലിയ ഇടിവാണ് ഇന്ത്യന്‍ രൂപ നേരിടുന്നത്.

ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ പിടിച്ചുലയ്ക്കുന്നതാണ് രൂപയുടെ ഇടിവ്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് വലിയ വില നല്‍കേണ്ട അവസ്ഥയാണ്. അതുകൊണ്ടുതന്നെ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരാന്‍ കാരണമാകും. സാധാരണക്കാരുടെ നടുവൊടിക്കുന്നതാണ് ഈ സാമ്പത്തിക സാഹചര്യം. കയറ്റുമതിയാണെങ്കില്‍ അമേരിക്കയുമായി ധാരണയിലെത്താതെ പ്രതിസന്ധി നേരിടുകയുമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+