Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില സ്തംഭിച്ചു; രണ്ട് ദിവസം കഴിഞ്ഞാല്‍ ചിത്രം മാറിയേക്കും, ഇന്നത്തെ പവന്‍-ഗ്രാം വില

കൊച്ചി: കേരളത്തില്‍ മാറ്റമില്ലാതെ സ്വര്‍ണവില. രാജ്യാന്തര വിപണിയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ മാത്രമാണ് സംഭവിക്കുന്നത്. അതേസമയം, വരുംദിവസങ്ങളില്‍ കാതലായ മാറ്റത്തിന് സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു. മാത്രമല്ല, രാഷ്ട്രീയ-സാമ്പത്തിക രംഗത്ത് ചില മാറ്റങ്ങളും പ്രതീക്ഷിക്കുന്നു. ആഭരണം വാങ്ങാന്‍ വിവാഹം പോലുള്ള ആവശ്യങ്ങള്‍ ഉള്ളവര്‍ക്ക് അഡ്വാന്‍സ് ബുക്ക് ചെയ്യാം.

രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3351 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ മാറ്റം മാത്രമാണിത്. അതേസമയം, ഡോളര്‍ സൂചികയില്‍ ഇടിവ് കാണുന്നുണ്ട്. രൂപയുടെ വിനിമയ നിരക്കിലും കുറവ് വന്നു. ഡോളര്‍ സൂചിക 98 എന്ന നിരക്കിലും രൂപയുടെ വിനിമയ നിരക്ക് 87.63 എന്ന നിരക്കിലുമാണുള്ളത്. ക്രൂഡ് ഓയില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 66 ഡോളര്‍ ആയിട്ടുണ്ട്. ഇനി കേരളത്തിലെ സ്വര്‍ണവില അറിയാം...

gold price kerala august13

ഒരു പവന്‍ സ്വര്‍ണത്തിന് കേരളത്തില്‍ ഇന്ന് നല്‍കേണ്ടത് 74360 രൂപയാണ്. 22 കാരറ്റിന്റെ വിലയാണിത്. ഇതേ സ്വര്‍ണം ഗ്രാമിന് 9295 രൂപയാണ്. എന്നാല്‍ ഈ വിലയ്ക്ക് ആഭരണം കിട്ടില്ല. ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണവില, പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ഉപഭോക്താവ് നല്‍കണം. അപ്പോള്‍ 80000 രൂപയ്ക്ക് മുകളിലെത്തും.

അതേസമയം, കുറഞ്ഞ വിലയ്ക്ക് സ്വര്‍ണാഭരണം വാങ്ങണം എന്ന് കരുതുന്നവര്‍ക്ക് 18 കാരറ്റ് സ്വര്‍ണമാണ് നല്ലത്. ഒരു ഗ്രാമിന് 7630 രൂപയാണ് ഇന്നത്തെ വില. 61040 രൂപയാണ് ഒരു പവന് നല്‍കേണ്ടി വരിക. ആഭരണം വാങ്ങുമ്പോള്‍ മറ്റു ചെലവുകള്‍ ഉള്‍പ്പെടെ 67000 രൂപ വരെ പ്രതീക്ഷിക്കാം. അതേസമയം, ഇതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കും സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ അവസരമുണ്ട്.

കുറഞ്ഞ കാരറ്റ് സ്വര്‍ണവില

14, 9 കാരറ്റുകളിലെ സ്വര്‍ണത്തിന് വീണ്ടും വില കുറയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് നല്‍കേണ്ട വില 5940 രൂപയാണ്. അതായത്, ഒരു പവന്‍ വാങ്ങുമ്പോള്‍ 43920 രൂപയാണ് വേണ്ടി വരിക. എന്നാല്‍ ആഭരണം വാങ്ങുമ്പോള്‍ 50000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. 22 കാരറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 30000 രൂപ ലാഭം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3820 രൂപയാണ് ഇന്നത്തെ വില. പവന് 30560 രൂപയാകും. ആഭരണം വാങ്ങുമ്പോള്‍ 36000 രൂപയ്ക്ക് അടുത്ത് പ്രതീക്ഷിക്കാം.

അതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. കാരണം അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്്ക്കുമെന്ന് അഭ്യൂഹമുണ്ട്. പലിശ നിരക്ക് കുറച്ചാല്‍ സ്വര്‍ണവില കൂടും. ബാങ്ക് നിക്ഷേപ വരുമാനം കുറയുന്നതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും. അമേരിക്കയിലെയും ഇന്ത്യയിലെയും ചില്ലറ വില്‍പ്പന രംഗത്തെ പണപ്പെരുപ്പം കുറഞ്ഞു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്.

അമേരിക്കയും റഷ്യയും വെള്ളിയാഴ്ച യുക്രൈന്‍ വിഷയത്തില്‍ ചര്‍ച്ച നടത്തും. യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണവില കുറയാന്‍ വഴിയൊരുങ്ങും. മറിച്ചാണെങ്കില്‍ സ്വര്‍ണവില കൂടിയേക്കും. മാത്രമല്ല, റഷ്യയ്‌ക്കെതിരായ നടപടികള്‍ അമേരിക്ക അവസാനിപ്പിച്ചാല്‍ ഇന്ത്യയ്‌ക്കെതിരായ അധിക ചുങ്കം ഡൊണാള്‍ഡ് ട്രംപ് കുറയ്ക്കാനും വഴിയൊരുങ്ങും. ഇത് വിപണിക്ക് ഉണര്‍വേകുന്ന കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+