സ്വര്‍ണവില ബ്രേക്കിട്ടു; ഒരു പവന് ആഭരണം കിട്ടാന്‍ 1.22 ലക്ഷം രൂപ, ഇന്നത്തെ പവന്, ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ രാവിലെയും വൈകീട്ടുമായി രണ്ടു തവണ കുറഞ്ഞ വിലയില്‍ തന്നെ തുടരുകയാണ്. ആഭരണം ഉള്‍പ്പെടെ സ്വര്‍ണം വാങ്ങണം എന്ന് താല്‍പ്പര്യമുള്ളവര്‍ക്ക് ഇന്ന് നല്ല ദിനമാണ്. ഇനിയും വില കുറയുമെന്നും ഉയരുമെന്നും പ്രവചിക്കുന്ന സാമ്പത്തിക വിദഗ്ധരുണ്ട്. എന്നാല്‍ വലിയ തോതിലുള്ള വിലക്കുറവ് പ്രതീക്ഷിക്കാനാകില്ല.
കഴിഞ്ഞ മാസം അവസാനത്തില്‍ വലിയ തോതില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീട് കുത്തനെ ഇടിയുകയും ചെയ്തു. ശേഷം തിരിച്ചുകയറിയ സ്വര്‍ണവില ചാഞ്ചാടുകയാണ്. ഏറിയും കുറഞ്ഞുമാണ് ഇപ്പോള്‍ സ്വര്‍ണവില മുന്നോട്ട് പോകുന്നത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന് 1,13,080 രൂപയാണ് വില. ഗ്രാമിന് 14,135 രൂപയും നല്‍കണം. എന്നാല്‍ ആഭരണം ഈ വിലയ്ക്ക് കിട്ടില്ല.

ആഭരണം വാങ്ങുന്നവര്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ നല്‍കണം. കേരളത്തില്‍ പൊതുവേ ഈടാക്കുന്ന കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഇന്നത്തെ വിലയില്‍ അഞ്ച് ശതമാനം പണിക്കൂലി എന്നത് 5500 രൂപയ്ക്ക് മുകളില്‍ വരും. കൂടാതെ മൂന്ന് ശതമാനം ജിഎസ്ടി എന്നത് 3500 രൂപയും വരും. ഹാള്‍മാര്‍ക്കിങ് ചാര്‍ജ് നിസാര തുകയാകും. ഇതെല്ലാം ചേരുമ്പോള്‍ ഇന്ന് ഒരു പവന് ആഭരണത്തിന് 1.22 ലക്ഷം രൂപയാകും.
ഇനി ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ പണിക്കൂലി അഞ്ച് ശതമാനം മതിയാകില്ല. ഉയര്‍ന്ന പണിക്കൂലി വരും. സ്വര്‍ണത്തിന്റെ തൂക്കത്തിന്റെ അനുപാതം നോക്കി പണിക്കൂലിയിലും മാറ്റം വരും. കുറഞ്ഞ സ്വര്‍ണം കൊണ്ടുള്ള ആഭരണത്തിനും പണിക്കൂലി കൂടുതലാണ്. താഴ്ന്ന കാരറ്റിലുള്ള ആഭണരങ്ങള്ക്കും പണിക്കൂലി ഉയര്‍ന്ന നിരക്കായിരിക്കും. നാട്ടിന്‍പുറങ്ങളിലെ ജ്വല്ലറികളില്‍ ചില ഇളവുകള്‍ ലഭിച്ചേക്കാം.
സ്വര്‍ണം വീണ്ടും കുതിപ്പിന് ഒരുങ്ങുന്നു
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം കാണുന്നുണ്ട്. 4900 ഡോളറിന് താഴേക്ക് വന്നിരുന്ന സ്വര്‍ണം ഇപ്പോള്‍ വീണ്ടും ഉയര്‍ന്ന് 4921 ഡോളറിലെത്തിയിട്ടുണ്ട്. ഇനിയും വില ഉയര്‍ന്നാല്‍ കേരളത്തിലും വില മാറും. അതേസമയം, ഡോളര്‍ സൂചിക മുന്നേറിയാല്‍ സ്വര്‍ണവില താഴും. ഇന്ന് 97.23 എന്ന നിരക്കിലാണ് സൂചിക.
ചൊവ്വാഴ്ച രണ്ട് തവണയായി 2400 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് വില കുറഞ്ഞത്. ഇതിന് കാരണം ഡോളര്‍ സൂചികയിലെ മുന്നേറ്റമായിരുന്നു. കൂടാതെ പല രാജ്യങ്ങളിലും വിപണി അവധിയായതും കാരണമായി. എന്നാല്‍ ഇനി മുതല്‍ ചിത്രം മാറിയേക്കും. അതുകൊണ്ടുതന്നെ ആഭരണം വാങ്ങാന്‍ താല്പ്പര്യപ്പെടുന്നവര് ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്തിടുന്നത് ഉചിതമാകും.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
സ്വര്‍ണം വില്‍ക്കാതെ എല്ലാവരും പണയം വെക്കുന്നു... സ്വര്‍ണവായ്പയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട് -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത്












Click it and Unblock the Notifications