Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം അനങ്ങിയില്ല; ഇന്നത്തെ പവന്‍ വില അറിയാം, യുഎസ്-യൂറോപ്പ് വ്യാപാര കരാര്‍ ഗുണം ചെയ്യുമോ

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. യൂറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പുവച്ചത് വിപണിക്ക് ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. 15 ശതമാനം ഇറക്കുമതി തീരുവയാണ് അമേരിക്ക സമ്മതിച്ചിട്ടുള്ളത്. നേരത്തെ ജപ്പാനുമായും ഇതേ നിരക്കില്‍ കരാറുണ്ടാക്കിയ അമേരിക്ക, ഇന്ത്യയെ സമാന പരിധിയില്‍ ഉള്‍പ്പെടുത്തുമോ എന്നാണ് അറിയേണ്ടത്.

കരാറിലെത്താത്ത രാജ്യങ്ങള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിട്ടുള്ളത്. ഇന്ത്യയ്ക്ക് നേരത്തെ ചര്‍ച്ചയിലുണ്ടായിരുന്ന 26 ശതമാനം ചുങ്കം ചുമത്തുമോ 15 ശതമാനമാക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. യുഎസ്-യൂറോപ്പ് വ്യാപാര കരാറിന്റെ പ്രതിഫലനം ആഗോള വിപണിയില്‍ എങ്ങനെയാകും എന്നത് അടിസ്ഥാനമാക്കിയാണ് വരുംദിവസങ്ങളില്‍ സ്വര്‍ണവില മാറുക.

gold price kerala july28

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 73280 രൂപയാണ് നല്‍കേണ്ടത്. ഗ്രാമിന് 9160 രൂപയും. അതേസമയം, 18 കാരറ്റ് ഗ്രാമിന് 7515 രൂപ, 14 കാരറ്റ് ഗ്രാമിന് 5855 രൂപ, ഒമ്പത് കാരറ്റ് ഗ്രാമിന് 3775 രൂപ എന്നിങ്ങനെയാണ് വില. വെള്ളിയുടെ ഗ്രാം വില 123 രൂപയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഓണ്‍സിന് 3340 ഡോളറിലെത്തിയിട്ടുണ്ട്. യൂറോപ്പിന് നിലവിലുള്ള ചുങ്ക പരിധി അമേരിക്ക നിലനിര്‍ത്തിയതിനാല്‍ സ്വര്‍ണവിലയില്‍ ഇടിവ് പ്രതീക്ഷിക്കേണ്ട എന്ന അഭിപ്രായവുമുണ്ട്.

ഡോളര്‍ കാര്യമായ മുന്നേറ്റം നടത്താത്തതാണ് സ്വര്‍ണവിലയില്‍ മാറ്റമില്ലാതിരിക്കാന്‍ ഒരു കാരണം. ഡോളര്‍ മൂല്യം വലിയ തോതില്‍ ഉയര്‍ന്നാല്‍ സ്വര്‍ണവില കുറയും. നിലവില്‍ ഡോളര്‍ സൂചിക 97.59 ആണ്. ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 86.45 ആണ്. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്ക് 75040 രൂപയും കുറഞ്ഞ വില 72000 രൂപയുമായിരുന്നു.

ഇന്ന് ആഭരണം വാങ്ങുന്നവര്‍ അറിയാന്‍

ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 1800 രൂപയോളം കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്നതാണ്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 79500 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. വില കൂടിയ സാഹചര്യത്തില്‍ 18, 14, 9 കാരറ്റിലെ ആഭരണങ്ങള്‍ക്ക് പ്രിയം ഏറിയിട്ടുണ്ട് എന്ന് വ്യാപാരികള്‍ പറയുന്നു. ഈ കാരറ്റിലെ വ്യത്യസ്ത മോഡല്‍ ആഭരണങ്ങള്‍ മിക്ക ജ്വല്ലറികളും ഒരുക്കിയിട്ടുണ്ട്.

നിക്ഷേപം എന്ന നിലയില്‍ ലാഭം മാത്രം പ്രതീക്ഷിച്ച് സ്വര്‍ണം വാങ്ങുന്നവര്‍ 24 കാരറ്റ് സ്വര്‍ണമാണ് വാങ്ങേണ്ടത്. ഈ കാരറ്റില്‍ ആഭരണം കിട്ടില്ല. അതേസമയം, 22 കാരറ്റില്‍ ആഭരണവും നാണയങ്ങളും ലഭ്യമാണ്. അതില്‍ താഴെയുള്ള പരിശുദ്ധിയില്‍ ആഭരണങ്ങള്‍ മാത്രമാണ് ലഭിക്കുക. പരിശുദ്ധി കുറവുള്ള ആഭരണങ്ങളില്‍ പണിക്കൂലി കൂടാന്‍ സാധ്യതയുണ്ട്. കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങല്‍ തിരിച്ചുവില്‍ക്കുന്ന സമയവും കുറഞ്ഞ വിലയേ ഉപഭോക്താവിന് ലഭിക്കൂ.

അമേരിക്കയും യൂറോപ്പും വ്യാപാര കരാറില്‍ ഒപ്പുവച്ച പിന്നാലെ ക്രൂഡ് ഓയില്‍ വില ഉയരുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 68.71 ഡോളറായി വില. യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് വില 71.41 ഡോളറാണ്. ഇന്ത്യന്‍ കമ്പനിയായ റിലയന്‍സ് യുഎഇയില്‍ നിന്ന് എണ്ണ വാങ്ങാന്‍ തുടങ്ങി എന്നാണ് പുതിയ വിവരം. റഷ്യയുടെ എണ്ണയ്‌ക്കെതിരെ യൂറോപ്പ് ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+