Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വര്‍ധിച്ചു; കൂടിയത് 10 രൂപ മാത്രം, പതുങ്ങിയതാണോ? പവന്‍-ഗ്രാം വില അറിയാം

കൊച്ചി: സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഗ്രാമിന് 10 രൂപ മാത്രമാണ് കൂടിയിരിക്കുന്നത്. ഏറെ കാലത്തിന് ശേഷമാണ് ഇത്രയും കുറഞ്ഞ അളവിലുള്ള വര്‍ധനവ് രേഖപ്പെടുത്തുന്നത്. എന്നാല്‍ വില ഇനിയും കൂടാനുള്ള എല്ലാ സാധ്യതകളും വിപണിയിലുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് നടത്തിയ പ്രസംഗം വീണ്ടും താരിഫ് വരുമെന്ന സൂചന നല്‍കുന്നതാണ്.

ദിലീപ്-കാവ്യ, രശ്മിക-വിജയ് മാത്രമല്ല; സിനിമയിലും ജീവിതത്തിലും ഒന്നിച്ച താരങ്ങള്‍ വേറെയുമുണ്ട്
ദിലീപ്-കാവ്യ, രശ്മിക-വിജയ് മാത്രമല്ല; സിനിമയിലും ജീവിതത്തിലും ഒന്നിച്ച താരങ്ങള്‍ വേറെയുമുണ്ട്

താരിഫ് ചുമത്തിയ ട്രംപിന്റെ നടപടി യുഎസ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ട്രംപ് വീണ്ടും ചുമത്തുമെന്നാണ് പറയുന്നത്. ഇതോടെ നിക്ഷേപകര്‍ കൂടുതല്‍ ആശങ്കയിലാകും. പണം നഷ്ടമാകാതിരിക്കാന്‍ മിക്കവരും സ്വര്‍ണം വാങ്ങിക്കൂട്ടാനാണ് സാധ്യത. അത് സ്വര്‍ണവില ഉയരാന്‍ ഇടയാക്കുകയും ചെയ്യും. ഇനി കേരളത്തില്‍ ഇന്നത്തെ പവന്‍, ഗ്രാം സ്വര്‍ണത്തിന്റെ വില അറിയാം....

gold price kerala february 25

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഗ്രാമിന്റെ വില 14840 രൂപയാണ്. പത്ത് രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം, പവന് 80 രൂപ വര്‍ധിച്ച് 118720 രൂപയായി. വെള്ളിയുടെ വിലയില്‍ ഇന്ന് കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 285 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. പത്ത് ഗ്രാമിന് 2850 രൂപയും. നേരത്തെ വലിയ മുന്നേറ്റം നടത്തിയ വെള്ളി ഇപ്പോള്‍ മന്ദഗതിയിലാണ്.

സൗദി അറേബ്യ പണം വാരും; അരാംകോ ഇന്ത്യ വിട്ട് കളിക്കില്ല; ജാഫുറയിലെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്
സൗദി അറേബ്യ പണം വാരും; അരാംകോ ഇന്ത്യ വിട്ട് കളിക്കില്ല; ജാഫുറയിലെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്

അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12190 രൂപയും എട്ട് ഗ്രാമിന് 97520 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 9495 രൂപയും എട്ട് ഗ്രാമിന് 75960 രൂപയുമാണ് ഇന്ന് കേരളത്തില്‍ നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 6120 രൂപയും എട്ട് ഗ്രാമിന് 48960 രൂപയും നല്‍കണം. നേരിയ വര്‍ധവനവ് മാത്രമാണ് ഇന്ന് രേഖപ്പെടുത്തിയത്. വലിയ വര്‍ധവനിവ് മുന്നോടിയായിട്ടുള്ള വിശ്രമ വേളയാണോ ഇത് എന്ന് സംശയിക്കുന്ന സാമ്പത്തിക നിരീക്ഷകരുണ്ട്.

കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത് ഇങ്ങനെ

ഡോളര്‍ സൂചിക 97.75 എന്ന നിരക്കിലാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 90.93 എന്ന നിരക്കിലാണുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില 5184 ഡോളറാണ്. ഈ മൂന്ന് കാര്യങ്ങളും വിലയിരുത്തിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണിവില നിശ്ചയിക്കുക. ചില ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വലിയ മാറ്റം സംഭവിച്ചാല്‍ വീണ്ടും കേരളത്തില്‍ വിലയില്‍ മാറ്റം വരും.

അമേരിക്കയിലെ ചുങ്കപ്പോര് ഒരു ഭാഗത്ത് വെല്ലുവിളിയായി നിലനില്‍ക്കവെ, മറുഭാഗത്ത് അമേരിക്ക ഇറാനെതിരെ ആക്രമണത്തിന് ഒരുങ്ങി നില്‍ക്കുന്നുണ്ട്. നാളെ ജനീവയില്‍ നടക്കുന്ന ഇറാനുമായുള്ള ചര്‍ച്ച നിര്‍ണായകമാണ്. ആത്മാഭിമാനം പണയംവച്ചുള്ള യാതൊരു ഒത്തുതീര്‍പ്പിനും ഇല്ല എന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍ ആണവ-മിസൈല്‍ പദ്ധതികള്‍ റദ്ദാക്കണം എന്നാണ് അമേരിക്കയുടെ ആവശ്യം.

ഇറാനെതിരെ അമേരിക്ക ഏതെങ്കിലും തരത്തില്‍ നീക്കം നടത്തിയാല്‍ സ്വര്‍ണവില കുതിച്ചുയരും. മാത്രമല്ല, ക്രൂഡ് ഓയില്‍ വിലയും ഉയരും. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ ക്രൂഡ് വില കുത്തനെ ഉയരും. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 71 ഡോളറിന് മുകളിലാണ് വില. അതേസമയം, ഓഹരി വിപണി ഇന്ന് വ്യാപാരം തുടങ്ങിയിരിക്കുന്നത് നേട്ടത്തോടെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+