സ്വർണവിലയിലെ കുതിപ്പ് അടങ്ങിയോ?; ഗ്രാമിന് ഇന്ന് കൂടിയത് വെറും 20 രൂപ മാത്രം..പവൻ നിരക്ക് അറിയാം

ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില ഇന്ന് നേരിയ തോതിൽ ഉയർന്നു. ഗ്രാമിന് 20 രൂപ മാത്രമാണ് വർധിച്ചത്. കഴിഞ്ഞ നാല് ദിവസമായി 2400 ഓളം രൂപ ഇടിഞ്ഞതിന് ശേഷമാണ് ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണവില നേരിയ തോതിൽ ഉയർന്നെങ്കിലും വെള്ളിയാഴ്ച കേരളത്തിൽ വില വർധിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് പവൻ വിലയിൽ 280 രൂപ ഉയർന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13535 രൂപയാണ് വില. പവന് 1,08,280 രൂപയുമാണ് വില. 5 ശതമാനം അടിസ്ഥാനപണിക്കൂലിയും 3 ശതമാനം ജി എസ് ടിയും ചേർത്ത് ഒരു പവന് ഇന്ന് 1.16 ലക്ഷമെങ്കിലും നൽകണം. വിവാഹ ആവശ്യങ്ങൾക്കുള്ള ഡിസൈനർ ആഭരണങ്ങൾക്ക് 30 ശതമാനം വരെ പണിക്കൂലി ഈടാക്കും. അതായത് 1.44 ലക്ഷമെങ്കിലും പവന് വേണ്ടി വരും.

goldornament3

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങൾ സ്വർണത്തിന് അനുകൂലമായിരിക്കില്ലെന്നാണ് രാജ്യാന്തര വിപണിയിൽ നിന്നുള്ള സൂചന. പശ്ചിമേഷ്യൻ സംഘർഷം കടുക്കുകയാണ്. ഹോർമുസിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണംകടുപ്പിക്കുകയാണ് ഇറാൻ. സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഹൂതികളും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം യുഎസ് എണ്ണ കേന്ദ്രങ്ങൾക്ക് നേരെ യുക്രൈനും ആക്രമണം തുടരുകയാണ്. ഇതെല്ലാം എണ്ണവില കുതിച്ചുയരാൻ കാരണമായി. നിലവിൽ ബ്രൻ്റ് ക്രൂഡ് ബാരലിന് 110 ഡോളറിന് മുകളിലാണ് വില. എണ്ണവില ഉയരുന്നത് ഡോളർ കരുത്താജ്ജിക്കാൻ കാരണമാകും. സ്വാഭാവികമായും നിക്ഷേപകർ സ്വർണത്തെ കൈവിട്ട് ഡോളറിലേക്ക് തിരിയും.

ഇത് കൂടാതെ അമേരിക്കയില്‍ പണപ്പെരുപ്പനിരക്ക് ഉയരുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കും. പണപ്പെരുപ്പ നിരക്ക് കൂടിയതോടെ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഫെഡ് ഗവർണർ യുഎസ് സമ്പദ് വ്യവസ്ഥയിൽ വലിയ ശുഭാപ്തിവിശ്വാസം പങ്കുവെച്ചിരുന്നു. എന്നാൽ പലിശ നിരക്ക് ഉയർത്തുമോയെന്നത് സംബന്ധിച്ച് സൂചനകൾ നൽകാൻ അദ്ദേഹം തയ്യാറായില്ല. ഒക്ടോബറിൽ നിരക്ക് ഉയർത്തില്ലെങ്കിലും ഡിസംബറിൽ വീണ്ടുമൊരു നിരക്ക് വർധനവിന് സാധ്യതയുണ്ടെന്ന് തന്നെയാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. ഇത് സ്വർണത്തിന് തിരിച്ചടിയാണ്.

സപ്റ്റംബറിലാണ് ഇതിന് മുൻപ് ഫെഡ് റിസർവ് നിരക്ക് ഉയർത്തിയത്. തുടർന്ന് സ്വർണം കൂപ്പുകുത്തിയേക്കുമെന്ന പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സ്വർണം വീണില്ലെന്ന് മാത്രമല്ല നേരിയ തോതിൽ വില ഉയരുകയും ചെയ്തു. വില കുറഞ്ഞത് മുതലെടുത്ത് നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടിയതാണ് വിലയെ സ്വാധീനിച്ചത്. അതുകൊണ്ട് തന്നെ ഡിസംബറിൽ നിരക്ക് ഉയർത്തിയാലും സ്വർണത്തിൽ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല. നിരക്ക് ഉയർത്തുകയും എണ്ണവില ഉയരുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഒരുപക്ഷെ സ്വർണം രാജ്യാന്തര വിപണിയിൽ ഔണ്‍സിന് 4000 ഡോളറിന് താഴേക്ക് പോയേക്കും. അത്തരമൊരു സാഹചര്യത്തിൽ കേരളത്തിൽ പവൻ വില 1 ലക്ഷത്തിന് താഴെ പോകാം.

എന്നിരുന്നാലും ചില പ്രവചനങ്ങളിൽ പറയുന്നത് പോലെ സ്വർണ വില 80,000 ത്തിലേക്ക് താഴാൻ സാധ്യതയില്ലെന്നാണ് ഒരു വിഭാഗം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നതും സുരക്ഷിത നിക്ഷേപം എന്ന നിലയിലുള്ള സ്വർണത്തിൻ്റെ പെരുമയും വിലയെ മുകളിലേക്ക് നയിക്കുമെന്നും അടുത്ത വർഷം പകുതിയോടെ സ്വർണം വീണ്ടും തിരിച്ചുകയറുമെന്നും ഇവർ ആവർത്തിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma