Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവില രണ്ടാം ദിനവും ഇടിഞ്ഞു: ഈ അവസരം മുതലെടുക്കണം, പിന്നീട് വന്‍ ലാഭം നേടാം

ഒക്ടോബർ മാസത്തിലെ റെക്കോർഡ് കുതിപ്പിന് ശേഷം സ്വർണ വിലയില്‍ ആശ്വാസമായി നവംബറിലെ ആദ്യ രണ്ട് ദിനങ്ങള്‍. ഇന്നലയുടെ തുടർച്ചയായി ഇന്നും സ്വർണ വില ഇടിഞ്ഞിരിക്കുകയാണ്. ഇതോടെ ഏറെ നാളുകള്‍ക്ക് ശേഷം വില 59000 ത്തിന് താഴേക്ക് എത്തുകയും ചെയ്തു. ദീപാവലി കഴിഞ്ഞത് അടക്കമുള്ള കാര്യങ്ങളാണ് സ്വർണവിലയിലെ നിലവിലെ ഇടിവിന് കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ പവന് 58960 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്തെ സ്വർണ വില്‍പ്പന. കഴിഞ്ഞ ദിവസം 560 രൂപ കുറഞ്ഞതോടെ വില 59080 ലേക്ക് എത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7370 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലത്തെ ഗ്രാം വില - 59080.

gold

24 കാരറ്റിലും, 18 കാരറ്റിലും സ്വാഭാവികമായും സമാനമായ നിരക്ക് രേഖപ്പെടുത്തി. 24 കാരറ്റില്‍ പവന് 128 രൂപയാണ് ഇന്ന് കുറഞ്ഞതോടെ. ഇതോടെ പവന്‍ വില 64448 എന്നതില്‍ നിന്നും 64320 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 16 രൂപ കുറഞ്ഞ് 8040 രൂപയായി. 18 കാരറ്റിലേക്ക് വരികയാണെങ്കില്‍ 96 രൂപയുടെ കുറവോടെ പവന്‍ വില 48240 ആയി. ഇന്നത്തെ ഗ്രാം വില 6030.

രാജ്യാന്തര വിപണയിലെ ഏറ്റക്കുറിച്ചിലുകളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നലെ ഔണ്‍സിന് 2738 ഡോളർ എന്ന നിരക്കിലേക്ക് രാജ്യാന്തര തലത്തില്‍ വില എത്തിയിരുന്നു. വില ഉയർന്നതോടെ നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപങ്ങളില്‍ നിന്നും ലാഭമെടുക്കാന്‍ തുടങ്ങിയതാണ് വിലയിലെ ഇടിവിന് കാരണം.

വിലയിലെ ഈ ഇടിവ് താല്‍ക്കാലികമായിരിക്കാമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ സ്വർണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമായേക്കും. സ്വർണ വില ഇടിഞ്ഞ ഈ സമയം നിക്ഷേപകർ മുതലാക്കണമെന്നും വിദഗ്ധർ പറയുന്നു. അതായത് മുന്‍കൂർ ബുക്കിങ്ങിനുള്ള അവസരമായി ഈ വില ഇടിവിനെ കാണണം.

ബുക്കി ചെയ്ത ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത് ഇതില്‍ ഏതാണോ കുറവ് ആ വിലയില്‍ ഉപഭോക്താവിന് സ്വർണം വാങ്ങാം എന്നുള്ളതാണ് മുന്‍കൂർ ബുക്കിങ്ങിന്റെ ആനുകൂല്യം. കേരളത്തിലെ പ്രധാനപ്പെട്ട ജ്വല്ലറികളെല്ലാം മുന്‍കൂർ ബുക്കിങ് സേവനം നല്‍കുന്നുണ്ട്. വരും ദിവസങ്ങളില്‍ സ്വർണ വില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വിവാഹത്തിന് സ്വർണം എടുക്കുന്നുവർക്ക് അടക്കം ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+