Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നത്തെ സ്വര്‍ണവില അറിയാം; സമൃദ്ധി പ്രതീക്ഷിക്കുന്ന ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നോ? വിറ്റാല്‍ എന്തുകിട്ടും

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. അന്തര്‍ദേശീയ വിപണിയില്‍ വില കുറഞ്ഞിട്ടും കേരളത്തില്‍ വില കുറയ്ക്കാന്‍ വ്യാപാരികള്‍ തയ്യാറായില്ല. അക്ഷയതൃതീയ ദിനമായതിനാല്‍ കൂടുതല്‍ വ്യാപാരം നടക്കുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറികള്‍. ക്രൂഡ് ഓയില്‍ വില കുറയുകയും ഡോളര്‍ നേരിയ തോതില്‍ മാത്രം മുന്നേറ്റം നടത്തുകയും ചെയ്തിട്ടുണ്ട്.

ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില കൂടിയിട്ടുണ്ട്. ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ രൂപ അല്‍പ്പം നില മെച്ചപ്പെടുത്തി. എന്നിട്ടും കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില കുറയ്ക്കാത്തത് അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ്. ഇന്നത്തെ സ്വര്‍ണവില, ആഭരണം വാങ്ങുമ്പോഴും വില്‍ക്കുമ്പോഴുമുള്ള തുക എന്നിവ വിശദമാക്കാം...

gold price kerala april30-1

ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെടാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഉടന്‍ ആക്രമണം നടത്തുമെന്ന് പാകിസ്താന്‍ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതും ആശങ്ക വര്‍ധിപ്പിച്ചു. പാകിസ്താനും ഇന്ത്യയും അതിര്‍ത്തി മേഖലയില്‍ സേനാ വിന്യാസം നടത്തുന്നു എന്ന പ്രചാരണവുമുണ്ട്. ഇതെല്ലാം വ്യാപാരികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

യുദ്ധമുണ്ടായാല്‍ പുതിയ നിക്ഷേപ മാര്‍ഗങ്ങള്‍ അടയും. ഇതോടെ കൂടുതല്‍ പേര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടും. സ്വര്‍ണത്തിന് വിലയേറുന്ന സാഹചര്യവുമുണ്ടാകും. ഈ സാധ്യത തള്ളാന്‍ കഴിയാത്തതിനാലാണ് വ്യാപാരികള്‍ വില കുറയ്ക്കാത്തത്. അതേസമയം, അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കഴിഞ്ഞ ദിവസത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്.

ഇന്നത്തെ പവന്‍ വില

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 71840 രൂപയാണ് വില. ഗ്രാമിന് 8980 രൂപയാണ് നല്‍കേണ്ടത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7395 രൂപ നല്‍കണം. വെള്ളിയുടെ വില ഗ്രാമിന് 109 രൂപയാണ്. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില 3307 ഡോളറായി കുറഞ്ഞു. കഴിഞ്ഞ ദിവസം 3320 ഡോളറിന് മുകളില്‍ വരെ എത്തിയിരുന്നു. ഡോളര്‍ നിരക്ക് 99.37 ആയി വര്‍ധിച്ചിട്ടുണ്ട്. രൂപയുടെ വിനിമയ നിരക്ക് 85.09 ആയി മെച്ചപ്പെട്ടു.

കേരളത്തില്‍ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുന്നത് എങ്ങനെയാണ് എന്ന് അറിയാമോ?. ആഗോള വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുക. വ്യാപാരികളുടെ സമിതി തന്നെയാണ് ഈ വില നിശ്ചയിക്കുന്നത്. ആഗോള വിപണിയില്‍ വില കുറയുമ്പോള്‍ കേരളത്തിലും വില താഴാറുണ്ട്. എന്നാല്‍ ഇന്നലെയും ഇന്നും കേരളത്തില്‍ വില കുറഞ്ഞില്ല.

ഒരു പവന്‍ ആഭരണത്തിന്റെ വില

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 78000 രൂപ വരെ ചെലവ് വന്നേക്കാം. സ്വര്‍ണം, പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ചേരുമ്പോഴാണ് ഈ വിലയിലെത്തുക. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഈ നിരക്കുകളെല്ലാം നഷ്ടമാകും. മാത്രമല്ല, സ്വര്‍ണത്തിന്റെ രണ്ട് മുതല്‍ നാല് ശതമാനം വരെ വില കുറയ്ക്കുകയും ചെയ്യും. അതായത്, ഇന്ന് ഒരു പവന്‍ പഴയ ആഭരണം വില്‍ക്കുന്നവര്‍ക്ക് ഏകദേശം 70000 രൂപ കിട്ടുമെന്ന് പ്രതീക്ഷിക്കാം.

ക്രൂഡ് ഓയില്‍ വില കുറയുന്നു എന്നതാണ് വിപണിയില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ള കാര്യം. ബ്രെന്റ് ക്രൂഡ് ബാരലിന് 63.63 ഡോളര്‍ ആണ് പുതിയ വില. യുദ്ധം ആരംഭിക്കുന്ന സാഹചര്യമുണ്ടായാല്‍ വിലയില്‍ അതിവേഗം മാറ്റം വരും. ബിറ്റ് കോയിന്‍ വില 95000 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇറക്കുമതി താരിഫ് നിരക്കില്‍ അമേരിക്കയും മറ്റു രാജ്യങ്ങളും സമവായത്തിലെത്തുമെന്ന വാര്‍ത്തകള്‍ വിപണിക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+