Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവിലയില്‍ ഇന്ന് അപൂര്‍വ ദിനം; സ്തംഭനത്തിന് അല്‍പ്പായുസ്, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം

കൊച്ചി: കേരളത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് രണ്ടാഴ്ച മുമ്പ് സ്വര്‍ണവിലയില്‍ ഉണ്ടായത്. 1.31 ലക്ഷം വരെ പവന്‍ വില ഉയര്‍ന്നു. പിന്നീട് പൊടുന്നനെ താഴ്ന്ന് 1.07 ലക്ഷത്തിലേക്ക് വീണു. കഴിഞ്ഞാഴ്ചയ്ക്ക് ശേഷം നേരിയ തോതില്‍ വില ഉയര്‍ന്നു വരികയാണ്. ഈ ദിനങ്ങളിലെല്ലാം ഒരു ദിവസം രണ്ട് തവണ വില മാറി. അപൂര്‍വമായി നാല് തവണ വില മാറിയ ദിവസവുമുണ്ടായി.

അതേസമയം, ഇന്ന് കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. കുറച്ചു മാസങ്ങള്‍ക്കിടെ വിലയില്‍ മാറ്റമില്ലാത്ത ദിനം ആദ്യമാണ്. അതുകൊണ്ടുതന്നെയാണ് സ്വര്‍ണവിപയില്‍ അപൂര്‍വ ദിനം എന്നു പറയുന്നത്. എന്നാല്‍ ഇതിന് അല്‍പ്പായുസേ ഉണ്ടാകൂ എന്നാണ് വിലയിരുത്തല്‍. വൈകാതെ വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. തിങ്കളാഴ്ച രണ്ട് തവണ വില മാറിയിരുന്നു. രാവിലെ ഉയര്‍ന്നെങ്കില്‍ വൈകീട്ട് വില കുറയുകയാണ് ചെയ്തത്.

gold price kerala february 10 2026

കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില എത്ര എന്ന് അറിയാം. 22 കാരറ്റ് ഒരു ഗ്രാമിന് 14475 രൂപയാണ്. പവന് 115800 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11895 രൂപയും പവന് 95160 രൂപയുമാണ്. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9260 രൂപയാണ് വേണ്ടത്. പവന് 74080 രൂപയും. 9 കാരറ്റ് ഗ്രാമിന് 5970 രൂപയും പവന് 47760 രൂപയും നല്‍കണം. വെള്ളിയുടെ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 290 രൂപയായി.

രാജ്യാന്തര വിപണിയില്‍ ഡോളര്‍ സൂചിക അല്‍പ്പം ഇടിഞ്ഞു. ഡോളര്‍ 97ന് താഴേക്ക് വീണത് സ്വര്‍ണവില ഉയരാന്‍ ഇടയാക്കുമെന്നാണ് കരുതിയത്. എന്നാല്‍ രൂപയുടെ മൂല്യം അല്‍പ്പം ഉയര്‍ന്നത് ആശ്വാസമായി. ഡോളറിനെതിരെ രൂപയുടെ മൂല്യം 90.70 എന്ന നിരക്കിലാണ്. ഡോളര്‍-രൂപ മൂല്യം ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണ വില നിശ്ചയിക്കുക.

ഈ മാസം സ്വര്‍ണത്തിന് 7880 രൂപയുടെ വില മാറ്റം

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞിട്ടുണ്ട്. 5021 ഡോളര്‍ ആണ് പുതിയ നിരക്ക്. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം പ്രതീക്ഷിക്കാം. അതേസമയം, ആഗോള വിപണിയില്‍ വില കുറഞ്ഞെങ്കിലും കേരളത്തില്‍ വില താഴ്ന്നിട്ടില്ല എന്നതും എടുത്തു പറയണം. രൂപ ഇനിയും കരുത്താര്‍ജിച്ചാല്‍ കേരളത്തില്‍ സ്വര്‍ണവില കുറയും.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 117760 രൂപയാണ്. ഏറ്റവും കുറഞ്ഞത് 107920 രൂപയും. ഈ വിലയില്‍ നിന്ന് 7880 രൂപ കൂടുതലാണ് ഇന്ന്. വില കുറഞ്ഞ വേളയില്‍ വാങ്ങിയവര്‍ക്ക് ഇത്രയും രൂപ ലാഭമായി എന്ന് ചുരുക്കം. ഇന്ന് വില മാറിയില്ലെങ്കിലും വൈകാതെ മാറ്റം വരുമെന്നാണ് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ഇറാനും അമേരിക്കയും നടത്തുന്ന ചര്‍ച്ച അലസിപ്പിരിഞ്ഞാല്‍ സ്വര്‍ണവില കൂടും. പശ്ചിമേഷ്യയില്‍ യുദ്ധഭീഷണി ഉയരുകയും ചെയ്യും. ബുധനാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വാഷിങ്ടണിലെത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണുന്നുണ്ട്. ഈ ചര്‍ച്ച പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളില്‍ നിര്‍ണായകമായിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+