Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില കേരളത്തിൽ 20,000 എങ്കിലും കുറയുമോ? ആഭരണപ്രേമികൾ അറിയേണ്ടത്.ഒരാഴ്ചക്കിടെ വില ഉയർന്നു

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ സ്വർണവിലയിൽ വ്യക്തമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 5ന് ഒരു പവന് 1,10,680 രൂപയുണ്ടായിരുന്നത് 11ൽ എത്തിയപ്പോഴേക്കും 1,12,080 രൂപയായി ഉയർന്നു. അതായത് ഒരാഴ്ചയ്ക്കുള്ളിൽ ഒരു പവന് ഏകദേശം 1,400 രൂപയുടെ വർദ്ധനവുണ്ടായി. ഏകദേശം 1.26% വളർച്ച.

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനയാണ് സ്വർണത്തിന് വീണ്ടും കരുത്തുപകർന്നത്. ക്രൂഡ് ഓയിൽ വില ഇടിയുകയും ഡോളറിൻ്റെ മൂല്യം വീണ്ടും ഇടിയുകയും ചെയ്തതോടെ സ്വർണ വിലയിൽ കഴിഞ്ഞ ആഴ്ച വലിയ ചാഞ്ചാട്ടം രേഖപ്പെടുത്തി. . ഏപ്രിൽ 7-ന് 1,09,880 ആയിരുന്നു ഏറ്റവും കുറഞ്ഞ വില. എന്നാൽ, ഏപ്രിൽ തൊട്ടടുത്ത ദിവസം ഏകദേശം 3,000 രൂപ ഒറ്റദിവസം കൊണ്ട് വർദ്ധിച്ച് ഒരു പവന് 1,12,800-ലേക്ക് കുതിച്ചുയർന്നു. ഈ കുതിപ്പിന് ശേഷം വില അല്പം തണുത്തെങ്കിലും കാര്യമായി ഇടിവുണ്ടായില്ല. പിന്നീട്, ഏപ്രിൽ 9-ന് 1,11,600-ലും ഏപ്രിൽ 10-ന് 1,11,720-ലും ഏപ്രിൽ 11-ന് 1,12,080-ലുമാണ് സ്വർണം വ്യാപാരം ചെയ്തത്.ആ ആഴ്ച സ്വർണ വിലയിൽ ഇനി എന്ത് സംഭവിക്കുമെന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്.

goldprice2

യുഎസ്-ഇറാൻ സമാധാന ചർച്ചയുടെ അന്തരഫലം എന്താകും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ഇനി സ്വർണ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ.. ഈ ചർച്ചകളിൽ ഒരു ധാരണയിലെത്തിയില്ലെങ്കിൽ സ്വർണ വില കുറയാൻ തന്നെയാണ് സാധ്യത. പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കുന്ന ഉന്നതതല ചർച്ചകൾ ഇപ്പോൾ വിദഗ്ദ്ധതല ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. എങ്കിലും, ഇറാന്‍റെ ആണവപദ്ധതി, ഉപരോധങ്ങളിലെ ഇളവുകൾ, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത്, വിശാലമായ പ്രാദേശിക സുരക്ഷാ വിഷയങ്ങൾ എന്നിവയെച്ചൊല്ലി ഇരുപക്ഷവും തമ്മിൽ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഒരു വഴിത്തിരിവില്ലാത്തപക്ഷം വീണ്ടും സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്. സമാധാന ചർച്ചകൾ തകരുകയാണെങ്കിൽ വീണ്ടും ക്രൂഡ് ഓയിൽ വില ഉയരും, ഡോളർ മൂല്യം കൂടും. ഇത് ലോകമെമ്പാടുമുള്ള നിക്ഷേപകരെ സുരക്ഷിതമായ നിക്ഷേപമായ സ്വർണത്തെ കൈവിടാൻ വീണ്ടും പ്രേരിപ്പിച്ചേക്കും. ഇതിനിടയിൽ യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്വ് പലിശ നിരക്ക് സംബന്ധിച്ച് എന്ത് നിലപാട് സ്വീകരിക്കുമെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. പണപ്പെരുപ്പ ആശങ്ക ശക്തമായതിനാൽ ഉടനെ ഫെഡ് റിസർവ്വ് പലിശ നിരക്ക് കുറക്കില്ല. അതേസമയം തൊഴിൽ കണക്കുകൾ കുറഞ്ഞെന്ന കണക്കുകൾ ഫെഡിന് മേൽ സമ്മർദ്ദം വർധിപ്പിക്കും.

പലിശ നിരക്ക് കുറച്ചാൽ വീണ്ടും സ്വർണത്തിന് അത് കരുത്താകും, വില കുതിച്ച് കയറും. തിരിച്ചാണെങ്കിൽ സ്വർണത്തിന് ഹ്രസ്വകാലത്തേക്ക് വില ഇടിയും. അതേസമയം എത്രയൊക്കെ വില ഇടിഞ്ഞാലും ഇനി കുത്തനെ താഴേക്കെന്ന സാധ്യത ആലോചിക്കുക പോലും വേണ്ടെന്നാണ് വിദഗ്ധരുടെ പ്രവചനം.

കേരളത്തിൽ വില എന്താകും

കേരളത്തിൽ ഒരു പവൻ വില നിലവിൽ 1.12 ലക്ഷമാണ്. ഇനി ഒരു ലക്ഷത്തിന് താഴേക്ക് വില പോകാൻ സാധ്യതയുണ്ടോയെന്നത് തന്നെയാണ് ചോദ്യം. ഭൌമരാഷ്ട്രീയ സംഘർഷങ്ങൾ അയഞ്ഞാൽ സ്വാഭാവികമായും വില ഒരു ലക്ഷത്തിന് താഴേക്ക് പോകുമെന്നാണ് വിദഗ്ധർ പറയുന്നത്. അപ്പോഴും 80,000 വരെയൊക്കെയുള്ള വിലയിടിവ് മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂയെന്ന മുന്നറിയിപ്പാണ് ഇവർ നൽകുന്നത്. അതേസമയം സ്വർണം കുതിച്ചാൽ ഈ വർഷം തന്നെ പവന് വില രണ്ട് ലക്ഷം എത്താനുള്ള സാധ്യതയും ചില വിദഗ്ധർ ഉയർത്തുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+