സ്വർണ വില ക്രിസ്മസിന് 60000 രൂപയായി കുറയുമോ?; ഡിസംബറിൽ വില ഇങ്ങനെ
സ്വർണ വില കേരളത്തിൽ ഇന്നും കൂടി. ഒരു പവൻ സ്വർണത്തിന് നിലവിൽ 94000 രൂപയാണ് വില. ക്രിസ്മസ്-ന്യൂയർ അടുക്കുന്നതോടെ വില ഇനിയും ഉയരുമോയെന്നതാണ് അറിയേണ്ടത്. ഇപ്പോഴിതാ ഈ ചോദ്യത്തിൽ പ്രതികരിക്കുകയാണ് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. അവരുടെ വാക്കുകളിലേക്ക്
'അമേരിക്ക ഇന്ത്യയുടെ മേൽ ചുമത്തിയിരിക്കുന്ന താരിഫ് അത് ആദ്യം 25 ശതമാന ആയിരുന്നു, 25 ശതമാനത്തെ പിന്നീട് 50 ശതമാനത്തിലേക്ക് ഉയർത്തി . ട്രംപ് ചില ഉപാധികൾ വെച്ചു, ഒന്നാമത്തെ ഉപാധി ഇന്ത്യ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങരുത് എന്നായിരുന്നു. രണ്ടാമത്തെ ഉപാധി അമേരിക്കയിൽ നിന്ന് കാർഷിക ഉൽപന്നങ്ങൾ നമ്മൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണം എന്നതായിരുന്നു. ഇത് രണ്ടും ഇന്ത്യക്ക് ഒരുതരത്തിലും അംഗീകരിക്കാൻ പറ്റില്ലാത്ത ഉപാധികൾ ആയിരുന്നു.

വലിയ അളവുവരെ ഇന്ത്യ അതിനോട് വിസസമ്മതിച്ചു നിന്നു അതുകൊണ്ടാണ് ഇതുവരെയും 50% താരീപ്പിൽ നിന്ന് ട്രംപ് താഴേക്ക് വരാത്തത്. അങ്ങനെ താഴേക്ക് വന്നിട്ടില്ല എന്ന് മാത്രവുമല്ല ചൈനയോടുള്ള ആറ്റിട്യൂഡിലും ഒരുപാട് ഇളവ് വന്നിട്ടുണ്ടെങ്കിലും ചൈനയുടെ നേരെയുള്ള താരീഫും വെട്ടികുറക്കാൻ തയ്യാറായിട്ടില്ല. അമേരിക്കയുടെ താരിഫ് ചൈനയേക്കാൾ ഇന്ത്യയെ ആണ് കൂടുതൽ ബാധിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യമാണ്. കഴിഞ്ഞ വർഷം വരെ ഇന്ത്യക്ക് ഏറ്റവും കൂടുതൽ ട്രേഡ് സർപ്ലസ് തന്നിരുന്ന ഒരു രാജ്യമായിരുന്നു അമേരിക്ക. നമ്മുടെ വജ്ര ഡയമണ്ട് ആഭരണങ്ങൾ ഒക്കെ തോതിൽ അമേരിക്കയിലേക്ക് കയറ്റി അയച്ചിരുന്നു. സീറോ ഡ്യൂട്ടി ആയിരുന്നു ആ സമയത്ത് ഉണ്ടായിരുന്നത്. ട്രംപ് വന്ന് അത് 50% ഡ്യൂട്ടി ആക്കിയപ്പോഴേക്കും ഇതുപോലെയുള്ള തുകൽ ഉൽപന്നങ്ങൾ അതുപോലെ കൊഞ്ച് സമുദ്രോൽപന്നങ്ങൾ ഇവയിലൊക്കെ വലിയ തോതിൽ വിലക്കയറ്റം ഉണ്ടായി.
ഇതോടെ നമ്മൾ അമേരിക്കയ്ക്ക് പകരം യൂറോപ്പ് യൂറോപ്യൻ യൂണിയൻ, യുകെ ഇവിടേക്കൊക്കെ വിപണി കണ്ടെത്താനായിട്ട് ശ്രമം നടത്തി. ഒരു പരിധി വരെ കണ്ടെത്തി.
പക്ഷേ അതൊന്നും അമേരിക്കൻ വിപണിയോളം വരില്ല. അമേരിക്കൻ വിപണി ഇന്ത്യയെ സംബന്ധിച്ച് അത്ര ബൃഹുത്തായ വിപണിയാണ്. അതുകൊണ്ട് എന്ത് സംഭവിച്ചു നമ്മുടെ 2025ലെ ട്രേഡ് ഡെഫിസിറ്റ് 47.7 ഏഴ ബില്യൺ ഡോളർ ആയിട്ട് ഉയർന്നു. അത് അടുത്ത കാലത്തെ ഏറ്റവും വലിയ ട്രേഡ് ഡെഫിസിറ്റ് ആണ്.
ഇന്ത്യൻ രൂപയുടെ മൂല്യം അമേരിക്കൻ ഡോളറുമായിട്ട് കുറഞ്ഞു .അതുപോലെതന്നെ ഡോളർ മെച്ചപ്പെടുന്നു അതുപോലെ സ്വർണത്തിൻറെ വിലയും ക്രമാതീതമായി കൂടുന്നു, അത് ഇന്ത്യയുടെ ട്രേഡ് ഡെഫിസിറ്റ് കൂടാൻ ഒരു കാരണമാണ് . ഈ സമയത്ത് വലിയ തോതിൽ ഇന്ത്യക്കാർ സ്വർണം വാങ്ങി കൂട്ടി .അതായത് 1000 ടൺ സ്വർണമാണ് ഒഫീഷ്യൽ ആയിട്ട് തന്നെ ഇന്ത്യ ഒരു വർഷം വാങ്ങുന്നത്. കേരളത്തിൽ തന്നെ അതിന്റെ 20 ശതമാനം വിൽക്കപ്പെടുന്നു എന്നാണ് പറയുന്നത് .
സ്വർണം വാങ്ങി കൂട്ടുന്നു എന്നതുകൊണ്ടാണ് സ്വർണത്തിൻറെ വില ആഗോളതലത്തിൽ തന്നെ ഇത്രയധികം ഉയർന്നത് .മലയാളികൾ ഒരു പാഠം പഠിക്കണം ആവശ്യത്തിൽ അധികം സ്വർണം വാങ്ങി വെക്കരുത്. അതുപോലെ സ്വർണം എപ്പോൾ വാങ്ങണം എന്നറിയണം. വില കൂടിയിരിക്കുമ്പോൾ അല്ല വാങ്ങി സൂക്ഷിക്കേണ്ടത്. വില കൂടിയിരിക്കുമ്പോൾ വിൽക്കുകയും വില കുറഞ്ഞിരിക്കുമ്പോൾ വാങ്ങുകയുമാണ് ചെയ്യേണ്ടത്.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ യാഥാർഥ്യമായാൽ തീരുവ താഴ്ത്തിക്കൊണ്ടുവരും.തീരുവ 20 ശതമാനത്തിൽ കുറഞ്ഞേക്കും. അങ്ങനെ സംഭവിക്കുന്ന പക്ഷം തീർച്ചയായിട്ടും സ്വർണ്ണത്തിന്റെ വില പതുക്കെ താഴേക്ക് വരും. ഇന്ത്യയുമായിട്ട് താരീഫ് കുറയ്ക്കുന്നതോടൊപ്പം തന്നെ ചൈനയുമായിട്ടുമുള്ള താരീഫിലും മാറ്റങ്ങൾ ഉണ്ടാകും. ആഗോളതലത്തിൽ താരീഫിൽ മാറ്റങ്ങൾ ഉണ്ടാകുന്നതോടെ അമേരിക്കയുടെ ട്രേഡ് വ്യാപാര യുദ്ധം നിൽക്കും. അങ്ങനെ വ്യാപാര യുദ്ധം നിന്നു കഴിഞ്ഞാൽ നമ്മുടെ അന്താരാഷ്ട്ര വ്യാപാരത്തിൽ പഴയതുപോലെ കുറച്ച് കുറച്ചു മാറ്റം കാണും. അപ്പോൾ സ്വർണത്തിന്റെ വില താഴും.
ഈ ഡിസംബർ കഴിയുന്നതുവരെ സ്വർണത്തിന്റെ വിലയിൽ വലിയ താഴ്ച ഉണ്ടാകും എന്ന് പ്രതീക്ഷിക്കരുത്. എങ്കിലും അത് ഒരു ലക്ഷത്തിന് മുകളിൽ പോകുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു ലക്ഷത്തിന് മുകളിലേക്ക് പോകാനും സാധ്യത ഇല്ല. പക്ഷേ 90 ന്റെ മുകളിൽ കിടന്ന് കളിക്കാനാണ് സാധ്യത.
യൂക്രെയ്ൻ റഷ്യ യുദ്ധം തീരുകയും വെസ്റ്റ് ഏഷ്യയിലെ സമാധാനം വരികയും ട്രമ്പിന്റെ വ്യാപാര യുദ്ധം അവസാനിക്കുകയും ചെയ്താൽ നമ്മുടെ ആഗോള സമ്പദ്ഘടന ഒരു സമാധാന അന്തരീക്ഷത്തിലേക്ക് പോകും. അങ്ങനെ വരുമ്പോൾ തീർച്ചയായിട്ടും സ്വർണത്തിന്റെ വില പതുക്കെ പതുക്കെ താഴേക്ക് വന്ന് ഒരു 70,000 60,000 റേഞ്ചിലേക്ക് എത്താൻ സാധ്യതയുണ്ട് . അതുകൊണ്ട് സ്വർണം വാങ്ങാൻ ആഗ്രഹിച്ചിരിക്കുന്നവർ കുറച്ച് വെയിറ്റ് ചെയ്യുക. ജനുവരി ഫെബ്രുവരി മാസം വരെ ഒന്ന് വെയിറ്റ് ചെയ്യുക എന്നിട്ടും കൂടി പോവുകയാണെങ്കിൽ പിന്നെ ആർക്കും സഹായിക്കാൻ പറ്റില്ല'.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില










Click it and Unblock the Notifications