Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം ഇത് എന്ത് ഭാവിച്ചാണ് ? ഇനി പവൻ വില 1.75 ലക്ഷത്തിലേക്കോ..ഞെട്ടിച്ച് പ്രവചനം

ആഗോള വിപണിയിൽ സ്വർണ വില കുതിച്ചുയരുകയാണ്. യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്ക് കുറക്കുമെന്ന സൂചന നൽകിയതും കഴിഞ്ഞ ദിവസത്തെ വിലയിടിവ് മുതലെടുത്ത് നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടിയതുമാണ് ഇപ്പോഴത്ത െവില വർധനവിന് കാരണമായത്. നിലവിൽ 4500 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇറാൻ-യുഎസ് സംഘർഷത്തിൻ്റെ ആരംഭം മുതൽ സ്വർണവില ഏകദേശം 12% ഇടിഞ്ഞിരുന്നു. സ്വർണം എല്ലായപ്പോഴും സുരക്ഷിത നിക്ഷേപമായി കരുതപ്പെടുന്നുണ്ടെങ്കിലും സംഘർഷം കടുത്തതോടെ എണ്ണ വില വർധിച്ചതും ഡോളർ മൂല്യം ഉയർന്നതും സ്വർണത്തിന് തിരിച്ചടിയായി. ഇനി സ്വർണ വില ഉയരുമോ അതോ ഇടിയുമോയെന്നത് തന്നെയാണ് പ്രധാന ചോദ്യം.

goldrate-

ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പ് പണപ്പെരുപ്പം വർധിപ്പിക്കുന്നത് വെല്ലുവിളിയാണെങ്കിലും യുഎസ് ഫെഡറൽ റിസർവ് അടുത്ത പണനയ യോഗങ്ങളിൽ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകിയത് സ്വർണ വിപണിക്ക് അനൂകൂലമണ്. പലിശ നിരക്ക് താഴുമ്പോൾ ഡോളറിന്റെ മൂല്യം ദുർബലമാവുകയും യുഎസ് ട്രഷറി ബോണ്ടുകളുടെ ആകർഷണം കുറയുകയും ചെയ്യും. ഇത് നോൺ-യീൽഡിങ് ആസ്തിയായ സ്വർണത്തിന് വലിയ നേട്ടമാകും. ഹ്രസ്വകാലത്തിൽ ഇത് വിലയിൽ ഉയർച്ചയ്ക്ക് വഴിയൊരുക്കിയേക്കാം.

കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന പ്രവചനമാണ് ഡോയിച് ബാങ്ക് നടത്തിയത്. അവർ പറയുന്നത് പ്രകാരം, അടുത്ത 5 വർഷത്തിനുള്ളിൽ സ്വർണ വില 8,000 ഡോളർ വരെ ഉയരാം എന്നാണ്. 2022-ൽ 1,500 ഡോളറിനടുത്താണ് ഒരു ഔണ്‍സ് സ്വർണത്തിന് വില . ഇപ്പോൾ അത് 4,500 ഡോളറിന് മുകളിലെത്തി. അതായത് 200 ശതമാനത്തിലധികം വളർച്ച. ഡോളറിന്റെ മൂല്യം ഇടിയുന്നതാണ് സ്വർണ വില ഉയർത്തുന്നത്. ആഗോള ഡോളർ റിസർവ് വിഹിതം കുറയുന്നതും (60%ൽ നിന്ന് 40% ലെവലിലേക്ക്) ഡി-ഡോളറൈസേഷൻ പ്രവണതയും സ്വർണത്തിന് കരുത്ത് പകരും.

വികസ്വര രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ (ഇന്ത്യ ഉൾപ്പെടെ) വിദേശനാണയ ശേഖരത്തിൽ ഡോളറിന് പകരം സ്വർണം വാങ്ങിക്കൂട്ടുന്നത് ഡിമാൻഡ് ശക്തമാക്കുന്നുണ്ട്. ഡോളറിന്റെ ആധിപത്യം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത്. കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്രബാങ്കുകൾ റെക്കോർഡ് തോതിൽ സ്വർണം വാങ്ങിയത് വിലയുടെ അടിത്തറ ശക്തമാക്കി. ഈ ട്രെൻഡ് തുടർന്നാൽ ദീർഘകാലത്തേക്ക് സ്വർണ വിലയ്ക്ക് ശക്തമായ പിന്തുണ ലഭിക്കും.

കേരളത്തിൽ രാജ്യാന്തര വില 8,000 ഡോളറിലെത്തിയാൽ ഒരു പവൻ (8 ഗ്രാം 22 കാരറ്റ്) സ്വർണത്തിന്റെ വില നികുതി, പണിക്കൂലി, മേക്കിങ് ചാർജ് എന്നിവ കൂടാതെ 1.75 ലക്ഷം രൂപ കടന്നേക്കാം. എല്ലാ ചെലവുകളും ചേരുമ്പോൾ 2 ലക്ഷത്തിനടുത്ത് വരെ എത്താൻ സാധ്യതയുണ്ട്. നിലവിൽ കേരളത്തിൽ പവൻ വില ഏകദേശം 1.10 ലക്ഷം മുതൽ 1.20 ലക്ഷം രൂപ വരെയാണ്. ദീർഘകാല നിക്ഷേപമായി നോക്കിയാൽ സ്വർണം ആകർഷകമായി തുടരുമെങ്കിലും, ഹ്രസ്വകാലത്തിൽ തിരുത്തൽ ഉണ്ടാകാം. അതിനാൽ വാങ്ങൽ തീരുമാനങ്ങൾ സൂക്ഷ്മമായി എടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+